2014, ഡിസംബർ 16, ചൊവ്വാഴ്ച

ബ്ലോഗിന്റെ ആറാം പിറന്നാള്‍.


ഇന്ന് ഈ ബ്ലോഗിന്റെ ആറാം പിറന്നാള്‍. എന്റെയും പിറന്നാളാണ് ഇന്ന്. (വയസ്സ് പറയുന്നില്ല. :-) ) Happy birthday to me and my blog...!!. എന്റെ സ്ഥിരം പതിവനുസരിച്ച് ഒരു ചുവര്‍ ചിത്രം പോസ്റ്റുന്നു.പിന്നെ ഇത് നൂറ്റി ഒന്നാമത്തെ പോസ്റ്റ്‌ കൂടിയാണ്.

 കേരളത്തില്‍ അത്ര സാധാരണമല്ലാത്ത ആഘോരമൂര്‍ത്തി. കോട്ടക്കല്‍ വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രത്തില്‍ നിന്ന്.... ഈ ചിത്രം  കൊല്ലവര്‍ഷം 1041 മുതല്‍ 1053 (1866-1878)വരെയുള്ള കാലഘട്ടത്തില്‍ ഒരു പൂന്തനത്ത് കൃഷ്ണപ്പിഷാരൊടിയുടെ  ശിഷ്യന്‍ എളങ്ങമറത്തില്‍ ശങ്കരന്‍നായരും അദ്ദേഹത്തിന്റെ ശിഷ്യന്‍ ആരങ്ങാട്ടെ ഭരതപ്പിഷാരൊടിയും ചേര്‍ന്ന് വരച്ചതാണ് എന്ന് കാണുന്നു.


''സജലഘനസമാഭം ഭീമദംഷ്ട്രം ത്രിനേത്രം
ഭുജഗധാരമഘോരം രക്തവസ്ത്രംഗരാഗം
പരശൂഡമരൂഖഡ്ഗാന്‍  ഖേടകം ഭാണചാപൌ
ത്രിശിഖനരകപാലേ ബിഭ്രതം ഭാവയാമി.
''

വര്‍ഷകാലത്തെ മേഘത്തിന്റെ നിറത്തോടും, ഭയങ്കരമായ ദ്രംഷ്ട്രങ്ങളോടും, മൂന്ന് കണ്ണുകളോടും, സര്‍പ്പങ്ങളാകുന്ന ആഭരണങ്ങളോടും, രക്തനിറത്തിലുള്ള വസ്ത്രങ്ങളോടും കൂടിയ, മഴുവും ഡമരുവും വാളും ഖേടകവും അമ്പും വില്ലും ശൂലവും ധരിച്ച എട്ടു കൈകളുള്ള ആഘോരമൂര്‍ത്തിയെ ഞാന്‍ സ്മരിക്കുന്നു.  

രണ്ടായിരത്തി പതിനാലില്‍ പോസ്റ്റുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഈ വര്‍ഷം ചില തകര്‍പ്പന്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കാം. :-D5 അഭിപ്രായങ്ങൾ:

bass പറഞ്ഞു...

തകര്‍പ്പന്‍ പോസ്റ്റുകള്‍ പ്രതീക്ഷിച്ചുകൊണ്ട് ജന്‍മദിനാശംസകള്‍

മാനവന്‍ പറഞ്ഞു...

Happy birthday to you and blog,
We are waiting for next post..

ajith പറഞ്ഞു...

ആശംസകള്‍. തകര്‍പ്പന്‍ പോസ്റ്റുകള്‍ വരട്ടെ.

ആഘോരിയെപ്പറ്റി പറഞ്ഞതിനാല്‍ സാന്ദര്‍ഭികമായി ഒരു അഘോരിപ്പോസ്റ്റിന്റെ ലിങ്ക് ഇതാ. http://chandunair.blogspot.com/2014/12/blog-post.html?showComment=1418568557574#c5664081197876002869

Vinod പറഞ്ഞു...

Many More Happy Returns of the day....

Sudheesh Arackal പറഞ്ഞു...

പോസ്റ്റുകൾ വരട്ടെ...

LinkWithin

Related Posts with Thumbnails