2015, ഏപ്രിൽ 4, ശനിയാഴ്‌ച

ബുദ്ധനെ കല്ലെറിയുന്നു..... (2)

പോസ്റ്റിന്റെ ആദ്യഭാഗം ഇവിടെ.....

ബുദ്ധന്റെ കാലത്തെ സാമൂഹ്യ ജീവിതം - ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍.....

ബുദ്ധിസം BC 5-6 നൂറ്റാണ്ടുകളിലാണ് ഉണ്ടാകുന്നത് എന്നറിയാമല്ലോ. അക്കാലത്തെ സാമൂഹ്യ ജീവിതത്തിന്റെ ഒരു ചിത്രം ലഭിക്കുന്നത് നല്ലതാണ്. ചെറിയ കൂട്ടങ്ങളായി കാലി വളര്‍ത്തലുമൊക്കെയായി ജീവിക്കുന്ന ഒരു ജനതയുടെ ചിത്രമാണ് വേദങ്ങളില്‍ നിന്ന് ലഭിക്കുന്നതെങ്കില്‍ ബുദ്ധന്റെ കാലമാകുമ്പോഴേക്കും വലിയ പട്ടണങ്ങളും കടല്‍ വഴിയുള്ള കച്ചവടങ്ങളുമൊക്കെയായി കഴിയുന്ന വലിയൊരു ജനതയുടെ ചിത്രമാണ് ലഭിക്കുന്നത്. വേദങ്ങളില്‍നിന്ന് പശുക്കളെക്കുറിച്ചു കിട്ടുന്ന അത്ര വിവരങ്ങള്‍ ദിവ്യാവദാന പോലുള്ള ബൌദ്ധ ഗ്രന്ഥങ്ങളില്‍ നിന്ന് കൃഷി, കച്ചവടം, വിവിധ കൈതൊഴിലുകള്‍ എന്നിവയെക്കുറിച്ചു ലഭിക്കും. നേരത്തെ കണ്ട പോലെ കൃഷിയായിരുന്നു മിക്കവരുടെയും തൊഴില്‍ ‍(ബ്രാഹ്മണരുടെതടക്കം). മൈത്രെയാവദാനയില്‍ കൃഷി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് പറയുന്നുണ്ട്. കര്‍ഷകര്‍ ഒരു കാരണവശാലും കൃഷിയില്‍ മുടക്കം വരുത്താന്‍ പാടില്ലെന്നും.

കാലി വളര്‍ത്തുകാരുടെ യാഗങ്ങളും ബലികളും ഈ മാറിയ സാഹചര്യങ്ങള്‍ക്ക് ഒട്ടും യോജിച്ചതായിരുന്നില്ല എന്ന് കാണാന്‍ പ്രയാസമില്ല. അലഞ്ഞു നടക്കുന്ന കാലിവളര്‍ത്തുകാരുടെ പ്രതീക്ഷകളും ആവശ്യങ്ങളുമല്ലല്ലോ കൃഷിയും കച്ചവടവുമൊക്കെയായി ഒരിടത്തു തന്നെ താമസിക്കുന്നവരുടേത്. ഒരു ദൈവത്തില്‍/ദൈവങ്ങളില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത് മറ്റു ചിലതായിരിക്കും. കാലിവളര്‍ത്തലുമായി അലഞ്ഞു നടന്നു പട്ടിണിയെ കഷ്ട്ടിച്ചു ഒഴിവാക്കി ജീവിക്കുന്ന ജനതയ്ക്ക് ദൈവത്തെകൊണ്ട് നേടാനുള്ളത് ഹ്രസ്വകാല ആവശ്യങ്ങളാണ്. ധാരാളം കന്നുകാലികള്‍, നല്ല വിളവ് അങ്ങനെ അന്നന്നത്തേക്കുള്ള അപ്പം കിട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍ . അവരുടേത് അല്പം അമാനുഷിക കഴിവുകളുള്ള ക്ഷിപ്രകോപികളും ക്ഷിപ്രപ്രസാദികളുമായ അനേകം ദൈവങ്ങളാണ്. ഈ ദൈവങ്ങളുമായി പലവിധ കരാറുകളും വിലപേശലുകളും സാധ്യമാണ്. ഒരു പ്രത്യേക ദൈവം സഹകരിച്ചില്ലെങ്കിലും സഹകരിക്കാന്‍ റെഡിയായി വേറെ അനേകം ദൈവങ്ങളുണ്ടായിരിക്കും. അവരുമായി വിലപേശി കരാറുറപ്പിക്കാം. (അതിനൊക്കയാണ് പുരോഹിതന്‍) എന്നാല്‍ ജീവിത നിലവാരം ഉയരുന്നതോടു കൂടി ഭാവിയെക്കുറിച്ച് (അല്‍പ്പം കടന്ന് മരണാനന്തര ജീവിതത്തെക്കുറിച്ചും) ആലോചന വരും.  അല്‍പ്പം കൂടി 'നല്ല' ദൈവസങ്കല്‍പ്പങ്ങള്‍ (ഏകദൈവം, ബ്രഹ്മം) ഉണ്ടാകും. ധാര്‍മ്മികത, പുണ്യപാപങ്ങള്‍ മുതലായവയെക്കുറിച്ചൊക്കെ ആലോചന വരും.

കാലം ചെല്ലും തോറും മന്ത്രോച്ചാരണം വെറും യാന്ത്രികമാകുകയും യാഗത്തിന്റെ ചടങ്ങുകള്‍ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണവും ചെലവേറിയതും ആയി എന്നതല്ലാതെ മതത്തിന്റെ തിയറി കാര്യമായൊന്നും പുരോഗമിച്ചിട്ടില്ലായിരുന്നു. ''ഞാന്‍ ആരാണ്?'' അല്ലെങ്കില്‍ ''ഈ പ്രപഞ്ചം എങ്ങിനെ ഉണ്ടായി?'' തുടങ്ങിയ മെറ്റാഫിസിക്കല്‍ ചോദ്യങ്ങള്‍ക്ക് അപ്പോഴും തൃപ്തികരമായ ഉത്തരമില്ലായിരുന്നു. ഋഗ്വേദത്തിലെ പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള പ്രസിദ്ധമായ ആ ചിന്ത നോക്കുക.

But, after all, who knows, and who can say
Whence it all came, and how creation happened?
the gods themselves are later than creation,
so who knows truly whence it has arisen?

Whence all creation had its origin,
he, whether he fashioned it or whether he did not,
he, who surveys it all from highest heaven,
he knows - or maybe even he does not know.
(Rigveda 10-129)

ദൈവത്തിനു വേണ്ടി യാഗം നടത്തുന്ന പുരോഹിതന്റേതല്ലാതെ ഇത്തരം ഗഹനമായ കാര്യങ്ങളെക്കുറിച്ചു ആലോചിക്കുകയും സംസാരിക്കുകയും ചെയ്യുന്ന തത്വചിന്തകന്‍ എന്ന ഒരു തസ്തിക ആ കാലത്ത് ഉണ്ടായിട്ടില്ല. വേദങ്ങളും ഏതാനും ഉപനിഷത്തുക്കളുമല്ലാതെ വേറെ കാര്യമായ വിജഞാനമൊന്നും അന്നില്ല. (ബുദ്ധനേക്കാള്‍ മുന്‍പുള്ളത് അഞ്ചു ഉപനിഷത്തുക്കള്‍ മാത്രമാണ്. ഏറ്റവും പഴയ ഉപനിഷത്തിന്റെ കാലം 700BC, ബൃഹദാരണ്യകവും ചന്ദോഗ്യവും. പിന്നെ തൈത്തിരീയം, ഐതിരേയം, കൌശിതാകി.)

ബുദ്ധന്‍ ബ്രാഹ്മണ മതത്തിന് എതിരായിരുന്നു എന്ന് പറയുന്നവര്‍ മനസ്സിലാക്കാത്ത കാര്യമാണ് അത്. അന്നത്തെ അറിവുകള്‍ മതം എന്ന നിര്‍വ്വചനത്തില്‍ പെടുത്താന്‍ മാത്രം വളര്‍ന്നിട്ടില്ലായിരുന്നു. എതിര്‍ക്കാന്‍ (അനുകൂലിക്കാനും) മാത്രമുള്ള അറിവുകളൊന്നും അന്നില്ല. കുറച്ചൊക്കെ പരസ്പരം യോജിക്കുന്ന, കുറെയൊക്കെ പരസ്പരവിരുദ്ധമായ കുറെ ആചാരങ്ങളും ചടങ്ങുകളും കീഴ്വഴക്കങ്ങളും ഉണ്ടെന്നല്ലാതെ. അന്നത്തെ പ്രധാന മതകര്‍മ്മങ്ങള്‍ ഇവയായിരുന്നു.....

(1) ജല ആരാധന: (വെള്ളത്തിന്‌ പ്രത്യേകിച്ച് ഗംഗ പോലുള്ള ചില പുണ്യ നദികള്‍ക്ക് പാപങ്ങള്‍ കഴുകിക്കളയാന്‍ കഴിയും എന്ന വിശ്വാസം.) ആ കള്‍ട്ട് രണ്ടായിരത്തഞ്ഞൂറുവര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴും ഔദ്യോഗിക മതത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നുണ്ട്. ഗംഗയില്‍ ഒഴുക്കി വിടുന്ന ശവങ്ങളെ ഓര്‍ക്കുക.

2) അഗ്നിപൂജ: യാഗവസ്തുക്കള്‍ അഗ്നിയില്‍ അര്‍പ്പിക്കല്‍. വേദങ്ങളില്‍ പറയുന്ന യാഗ കര്‍മ്മങ്ങള്‍ കൂടാതെ മറ്റു പല അഗ്നി ആരാധനകളും നിലവിലുണ്ടായിരുന്നു. ഇതും ഇന്നും നിലനില്‍ക്കുന്നുണ്ട്.

(3) രക്ത ബലി: (മൃഗങ്ങളെ കൊന്നു അവയുടെ രക്തം ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കല്‍. ഇത് മാത്രം ഇപ്പോള്‍ മിക്കവാറും ഇല്ലാതായിട്ടുണ്ട്. (നേപ്പളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും.)

(Aside point:....ബുദ്ധന്‍ ഇവയെല്ലാം എതിര്‍ത്തിരുന്നു. പക്ഷേ മൃഗബലി ഇല്ലാതായത് ബുദ്ധിസത്തിന്റെ സ്വാധീനം മൂലമാണ് എന്ന് പറയുന്നവര്‍ എന്തുകൊണ്ട് ബുദ്ധന്റെ സ്വാധീനം മൂലം മറ്റുള്ള രണ്ടും  ഇല്ലാതായില്ല എന്ന് പറയണ്ടെ? വിശേഷിച്ചും മൃഗബലി ബുദ്ധിസത്തിന് പണ്ട് മുതല്‍ തന്നെ നല്ല സ്വാധീനമുള്ള നേപ്പാളില്‍ നിലനില്‍ക്കുകയും ബുദ്ധിസത്തിന് ഒരു സ്വാധീനവുമില്ലാത്ത പ്രദേശങ്ങളില്‍ കാണാതിരിക്കുകയും ചെയ്യുമ്പോള്‍?) 

ഓരോരുത്തരും അവര്‍ക്ക് നല്ലതെന്ന് തോന്നുന്ന യാഗങ്ങളും കണ്ടു പരിചയമുള്ള കര്‍മ്മങ്ങളും അവരവര്‍ക്ക് ബോധിച്ച രീതിയില്‍ ചെയ്യുകയോ ചെയ്യിക്കുകയോ എന്നതായിരുന്നു അന്നത്തെ രീതി. മതത്തിന് ഒരു നിശ്ചിത സിലബസ് ഒന്നും ഉണ്ടായിട്ടില്ല എന്നര്‍ത്ഥം. (അന്നും ഇന്നും ആ സാധനത്തിന്, ഇപ്പൊ അതിനെ ഹിന്ദുമതം എന്ന് വിളിക്കുന്നുണ്ടെങ്കിലും, ഒരു സ്ഥാപകനോ ഒരു നിശ്ചിത പ്രാമാണിക ഗ്രന്ഥമോ ഒന്നുമില്ല.) കാലക്രമത്തില്‍ ഈ യാഗകര്‍മ്മങ്ങളും മന്ത്രങ്ങളും കൂടുതല്‍ സങ്കീര്‍ണ്ണമാകുകയും ദൈവം തന്നെ ഈ മന്ത്രങ്ങള്‍ക്ക് അടിമയാണ് എന്ന സ്ഥിതി വരുകയും ചെയ്തു.

''ദൈവാധീനം ജഗല്‍സര്‍വ്വം
മന്ത്രാധീനന്തു ദൈവതം
തന്‍മന്ത്രം ബ്രാഹ്മണാധീനം
ബ്രാഹ്മണോ മമ ദൈവതം''


(ലോകം മുഴുവനും ദൈവത്തിന്റെ അധീനതയിലാണ്. ആ ദൈവമോ മന്ത്രത്തിന്റെ അധീനതയിലുമാണ്. ആ മന്ത്രമോ ബ്രാഹ്മണന്റെ അധീനതയിലുമാണ്. അതുകൊണ്ട് ബ്രാഹ്മണരാണ് നമ്മുടെ ദൈവം.)

അങ്ങനെ ദൈവത്തെ നിയന്ത്രിക്കുന്ന മന്ത്രവും മന്ത്രത്തെ നിയന്ത്രിക്കുന്ന ബ്രാഹ്മണനും എന്ന യാഗസംസ്‌കാരത്തെ വെല്ലുവിളിച്ചും, നിലവിലെ ആചാരങ്ങള്‍ വിട്ടും പുറത്തു വന്നവര്‍ (ശ്രമണര്‍) തുടങ്ങിയ പുതിയ ആത്മീയ പ്രസ്ഥാനങ്ങള്‍അക്കാലത്ത് നിരവധിയുണ്ടായി. (വേദങ്ങളുടെ പ്രാമാണ്യം അംഗീകരിക്കുന്നവര്‍ ബ്രാഹ്മണരും, അത് അംഗീകരിക്കാത്തവര്‍ ശ്രമണരും).  പാരമ്പര്യ മതപണ്ഡിതരായ ബ്രാഹ്മണരോളം തന്നെ, ഒരുപക്ഷേ അവരെക്കാള്‍ കൂടുതല്‍ ശ്രമണര്‍ അക്കാലത്ത് ബഹുമാനിക്കപ്പെട്ടിരുന്നു എന്നാണ് ബൌദ്ധ ഗ്രന്ഥങ്ങളില്‍ നിന്നു മനസ്സിലാകുന്നത്‌. (അവര്‍ പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് ചുമ്മാ പറയുന്നതാണ്.)

ജടിലന്മാര്‍ (ജടാധാരികള്‍ - അത് പിന്നീട് ശൈവ മതക്കാര്‍ ഏറ്റെടുത്തു.) തല മുണ്ഡനം ചെയ്തവര്‍ (ബൌദ്ധ സന്യാസിമാര്‍), രോമം പിഴുതു കളയുന്നവര്‍ (ഇത് ജൈനസന്യാസിമാരുടെ ഒരു സ്പെഷാലിറ്റിയാണ്. ബുദ്ധനും ആദ്യകാലത്ത് അത് ചെയ്തിട്ടുണ്ട് എന്ന് പറയുന്നു), നഗ്നരായി നടക്കുന്നവര്‍ (പ്രധാനമായും ജൈനര്‍. ആജീവകര്‍ എന്ന കൂട്ടരും നഗ്നരായി നടക്കുന്നവരായിരുന്നു), കാഷായ വസ്ത്രം ധരിച്ചവര്‍ (ബൌദ്ധര്‍), അങ്ങിനെ ശ്രമണര്‍ പലവിധമായിരുന്നു. (ഇതാണ് ശങ്കരാചാര്യര്‍ പറഞ്ഞ, ''ജടിലോ മുണ്ഡീ ലുഞ്ഛിത കേശഃ. കാഷായാംബര ബഹുകൃത വേഷഃ'') ഈ പറഞ്ഞ ശങ്കരാചാര്യരും അദ്ദേഹം പരിഹസിച്ച ഈ വക വേഷം കെട്ടലുകളും ഒക്കെ ഇപ്പൊ ഹിന്ദുമതത്തിന്റെ ഭാഗമായി എന്നത് വേറൊരു രസം.

-------------------------------------------------------------------------------------

അങ്ങനെ അക്കാലത്തേ മതത്തിലും ആചാരങ്ങളിലും ഉത്തരമില്ലാത്ത മെറ്റാഫിസിക്കല്‍ ചോദ്യങ്ങള്‍ക്ക് (ജീവാത്മാവ്, പരമാത്മാവ്‌, പ്രപഞ്ച സൃഷ്ടി ) ഉത്തരം തേടിയുള്ള ചിലരുടെ ആത്മീയ യാത്ര ആരംഭിക്കുന്നു. നിലവിലുള്ള അറിവ് (വേദങ്ങള്‍) പഴഞ്ചനാണ് (വേദങ്ങള്‍ക്ക് ഏകദേശം ബി.സി 2000 എന്ന പ്രായം കണക്കാക്കിയാല്‍ ഈ കാലമാകുമ്പോഴേക്കും അതില്‍ പറയുന്ന ലോകം ഇവരുടെ ആരുടെയും വിദൂരമായ ഓര്‍മകളില്‍ പോലും ഇല്ല. ഒരു ആയിരത്തഞ്ഞൂറു വര്‍ഷം മുന്‍പുള്ള കാര്യങ്ങള്‍ നമുക്ക് എത്രമാത്രം മനസ്സിലാകും? അതുമായി എത്രമാത്രം ഐഡന്റിഫൈ ചെയ്യാന്‍ കഴിയും?) പലേ ചോദ്യങ്ങള്‍ക്കും താത്വിക വിശദീകരണം ഇല്ല, അഥവാ അത് തൃപ്തികരമല്ല എന്ന ബോധ്യം വന്നവര്‍ പുതിയ ഉത്തരങ്ങള്‍ കണ്ടെത്താന്‍ മുന്നിട്ടിറങ്ങി. (ഒരു കമ്പ്യൂട്ടര്‍ ഉപമ ഉപയോഗിച്ചാല്‍, നിലവിലുള്ള സോഫ്റ്റ്‌ വെയറിന് പലേ കാര്യങ്ങളും ചെയ്യാനാവുന്നില്ല അഥവാ ചെയ്യുന്നത് വേണ്ടത്ര തൃപ്തികരമല്ല എന്ന് കണ്ട് ഓരോരുത്തര്‍ പുതിയ ''ആഡ് ഓണ്‍സ്'' (add ons) സ്വന്തമായി വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന പോലെ എന്ന് പറയാം.)

അന്നത്തെ ഇത്തരം സമാന്തര ആത്മീയ പ്രസ്ഥാനങ്ങളെ പൊതുവെ നാലായി തിരിക്കാം.

(1) ഔപനിഷദന്മാര്‍: വേദപാരമ്പര്യവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ഉപനിഷത്തുക്കളാണ് മെറ്റാഫിസിക്കല്‍ പ്രശ്നങ്ങള്‍ക്ക് (ബ്രഹ്മം,ആത്മം) ഉത്തരം കണ്ടെത്താനുള്ള ഒരു ശ്രമം. ഉപനിഷത്തുക്കള്‍ പ്രധാനമായും ക്ഷത്രീയരുടെ സംഭാവനയായിരുന്നു. ''Then he (king) said, ''As (to what) you have said to me, Gautama (Brahmin), this knowledge (of Brahman) did not go to any Brahmana before you, and therefore this teaching belonged in all the worlds to the Kshatriya class alone.'' (Chandogya: 5:3:7) ഉപനിഷത്തുക്കളിലെല്ലാം പണ്ഡിതനായ ഒരു ക്ഷത്രീയ രാജാവിന്റെ അടുത്ത് പഠിക്കാനെത്തുന്ന ശിഷ്യന്റെ റോളാണ് ബ്രാഹ്മണന്. ക്ഷത്രീയരാണ് ബ്രാഹ്മണരേക്കാള്‍ മികച്ചവര്‍ എന്ന് ആദ്യകാല ഉപനിഷത്തുക്കളിലൊന്നായ ബൃഹദാരണ്യകത്തില്‍ കാണാം.

ബ്രഹ്മവാ ഇദമഗ്ര ആസീദേകമേവ.
തദേകം സന്നവ്യ ഭവത്തച്ഛ്രേയോ രൂപ മത്യ സൃജത
ക്ഷത്രംയ ന്യേതാനിദേവത്രാക്ഷത്രാണീന്ദ്രോവരുണഃസോമോരുദ്രഃ
പര്‍ജന്യോയമോമൃത്യൂരീശാന ഇതിതസ്മാത്ക്ഷത്രാത്പരം നാസ്തി
തസ്മാദ് ബ്രാഹ്മണ ക്ഷത്രീയ മധസ്താദുപാസ്തേ.
(ബൃഹദാരണ്യകം 1,4,11)

മുന്‍പ് ബ്രഹ്മം മാത്രമുണ്ടായിരുന്നു.എന്നാല്‍ അദ്ദേഹം ഏകനായിരുന്നകൊണ്ട് അദ്ദേഹത്തിന് വികാസമുണ്ടായില്ല.അതിനാല്‍ അദ്ദേഹം ഉത്കൃഷ്ടമായ ക്ഷത്രീയ ജാതിയെ സൃഷ്ട്ടിച്ചു. ആ ക്ഷത്രീയര്‍ ദേവലോകത്തിലെ ഇന്ദ്രന്‍, വരുണന്‍, സോമന്‍, രുദ്രന്‍, പര്‍ജ്ജന്യന്‍, യമന്‍, മൃത്യു, ഈശാനന്‍ എന്നിവരായിരുന്നു. അതുകൊണ്ട് ക്ഷത്രീയരേക്കാള്‍ ശ്രേഷ്ഠരായി ആരുമില്ല. അതിനാല്‍ ബ്രാഹ്മണര്‍ ക്ഷത്രീയനെ ഉപാസിക്കുന്നു.)

അവരുടെ തിയറി വേദങ്ങളില്‍ നിന്നും ബ്രാഹ്മണങ്ങളില്‍നിന്നും സ്വീകരിച്ചവയായിരുന്നു എങ്കിലും കടുത്ത ബ്രാഹ്മണ/വേദവിരുദ്ധതയും അതില്‍ കാണാം. (ക്ഷത്രീയരുടെ സൃഷ്ട്ടിയായ ഒരു 'add on' ല്‍ നിന്ന് സ്വാഭാവികമായും പ്രതീക്ഷിക്കാവുന്നതു തന്നെ.) വേദങ്ങളുടെ ദൈവീകതയേയും ബ്രാഹ്മണ സിദ്ധാന്തങ്ങളുടെ അടിസ്ഥാനമായ യാഗങ്ങളുടേയും ബലികളുടേയും ഫലസിദ്ധിയേയും ഇവ നിശിതമായി ചോദ്യം ചെയ്യുന്നുണ്ട്. (ബുദ്ധിസം കാരണമാണ് ഇവിടെ മൃഗബലി ഇല്ലാതായത് എന്ന് വാദിക്കുന്നവര്‍ ഇതും കാണണം.) പാരമ്പര്യ വാദികളില്‍ നിന്ന് എതിര്‍പ്പ് പ്രതീക്ഷിച്ചതുകൊണ്ടായിരിക്കാം അവര്‍  രഹസ്യമായാണ് അവരുടെ അറിവുകള്‍ സൂക്ഷിച്ചതും കൈമാറിയിരുന്നതും. ഉപനിഷത്ത് എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ താഴെ അടുത്തിരുന്നു ഒരു ഗുരുവില്‍നിന്നു കേട്ട് പഠിക്കേണ്ടത് എന്നാണ്. (ഈയം ഉരുക്കി ചെവിയില്‍ ഒഴിക്കലൊക്കെ ഇങ്ങനെ രഹസ്യ സ്വഭാവം നിലനിര്‍ത്തേണ്ടതിന്റെ അടിസ്ഥാനത്തിലായിരിക്കാം ആദ്യം രൂപം കൊണ്ടത്.) അവരുടെ മുഖ്യമായ വിഷയം ബ്രഹ്മത്തെയും ആത്മാവിനെയും കുറിച്ചുള്ള ചര്‍ച്ചയാണ്. എന്തായാലും ഔപനിഷദന്മാരുടെ രഹസ്യ അറിവ് താമസിയാതെ പരസ്യമായി, ഒടുവില്‍ വേദത്തിന്റെ അവസാനം അല്ലെങ്കില്‍ വേദത്തിന്റെ പൂര്‍ണ്ണത എന്നര്‍ത്ഥം വരുന്ന വേദാന്തമായി, ബ്രാഹ്മണ പാരമ്പര്യത്തിന്റെ ഭാഗമായി. (നമ്മുടെ കമ്പ്യൂട്ടര്‍ ഉപമ തുടര്‍ന്നുപയോഗിച്ചാല്‍, ആ സ്വതന്ത്ര ''ആഡ് ഓണ്‍'' കമ്പനി തന്നെ മേടിച്ച് ഔദ്യോഗിക സോഫ്റ്റ് വെയറിന്റെ ഭാഗമാക്കി.)

(2) ഭൌതിക വാദികള്‍: ദൃശ്യ പ്രപഞ്ചത്തിന് അപ്പുറം ഒന്നുമില്ല എന്ന് വിശ്വസിക്കുന്നവര്‍ അഥവാ ലോകായതര്‍. എതിരാളികള്‍ അവരെ നിഷേധികള്‍ എന്നര്‍ത്ഥത്തില്‍ നാസ്തികര്‍ എന്ന്  കളിയാക്കി വിളിച്ചു. അവരുടെ ആധികാരിക ഗ്രന്ഥമായിരുന്നു ബ്രഹസ്പതി സൂത്രം. (അതെക്കുറിച്ച് ആര്‍ക്കും ഇപ്പോള്‍ കാര്യമായി ഒന്നും അറിയില്ല.) അവര്‍ക്ക് ദൈവമില്ല, മോക്ഷമില്ല, ആത്മാവില്ല, സ്വര്‍ഗ്ഗ നരകങ്ങളില്ല, ധര്‍മ്മവും അധര്‍മ്മവുമില്ല എന്നൊക്കെ വിശ്വസിക്കുന്നവര്‍.

ഇവരുടെ ഫിലോസഫി വെളിവാക്കുന്ന ഈ ശ്ലോകം പ്രശസ്തമാണ്.

''യാവജ്ജീവം സുഖം ജീവേത്‌
ഋണം കൃത്വാ ഘൃതം പിബേത്‌
ഭസ്മീ ഭൂതസ്യ ദേഹസ്യ
പുനരാഗമനം കുത:''


ജീവിക്കുന്ന കാലത്തോളം സുഖമായി ജീവിക്കണം. കടം വാങ്ങിയും നെയ്യ് കഴിക്കണം. ശരീരം ഭസ്മമായിക്കഴിഞ്ഞാല്‍ പിന്നെ പുനര്‍ജനനം എങ്ങിനെയാണ്?

(3) താപസര്‍: സ്വയം പീഡിപ്പിച്ചുകൊണ്ട്‌ മറഞ്ഞു കിടക്കുന്ന സത്യം കണ്ടെത്താനാക്കും എന്ന് വിശ്വസിക്കുന്നവര്‍. ഗ്രാമത്തിനു പുറത്തുള്ള കാടുകളില്‍ ഒട്ടും ജനസമ്പര്‍ക്കം കൂടാതെ ആലോചനയുമായി ജീവിക്കുന്നവര്‍. (ഈ രീതിയും ഇപ്പൊ ഹിന്ദുമതത്തിന്റെ കീഴിലാണ് എന്ന് പറയാം.) ശരീരത്തെ പീഡിപ്പിച്ചാല്‍ സിദ്ധികള്‍ (പറക്കല്‍‍, വെള്ളത്തിന്‌ മുകളില്‍ നടക്കല്‍‍, കൂടു വിട്ടു കൂടു മാറല്‍, ശരീരം വലുതാക്കാനും ചെറുതാക്കാനുമുള്ള കഴിവ് അങ്ങനെ അങ്ങനെ) ഉണ്ടാകും എന്നാണു വിശ്വാസം. സ്വയം അംഗഭംഗം വരുത്തലും മരണം വരെ ഉപവസിക്കലുമൊക്കെ ഇവരുടെ ഇടയില്‍ സാധാരണമാണ്. (വര്‍ധമാന മഹാവീരന്റെ മാതാപിതാക്കള്‍ അങ്ങനെ ഉപവസിച്ചു മരിച്ചവരാണത്രെ.) ഒരിക്കലും ഇരിക്കാത്തവരും, ഒരിക്കലും ഇരുന്നിടത്തുനിന്നു എഴുന്നേല്‍ക്കാത്തവരും (നമ്മുടെ രാമായണം എഴുതിയ വാല്മീകി ഒരു ഫെയ്മസ് ഇരുത്തക്കാരനായിരുന്നു. മഹാവീരനും ഇങ്ങനെ രണ്ടു വര്‍ഷവും രണ്ടു മാസവും ഒരിടത്തുതന്നെ അനങ്ങാതെ നിന്നിട്ടുണ്ടത്രെ.) പിന്നെ പുരാണപ്രസിദ്ധമായ പഞ്ചാഗ്നി മധ്യത്തില്‍ തപസ്സ് ചെയ്യുന്നവരും മരത്തില്‍ തല കീഴായി തൂങ്ങിക്കിടക്കുന്നവരും ഒക്കെയാണ് താപസര്‍ എന്ന ഈ കൂട്ടര്‍. ബുദ്ധനും കുറെകാലം ഇങ്ങനെ ഒരു സ്വയം പീഢകനായി (താപസന്‍) അലഞ്ഞിരുന്നു.

മൃഗങ്ങളെ അനുകരിച്ചു ജീവിക്കുന്ന, നായ്ക്കളെപോലെ നിലത്തുനിന്നു ഭക്ഷണം നക്കിത്തിന്നു ജീവിക്കുന്നവരേയും, (നായയെപ്പോലെ ജീവിച്ച ഗ്രീക്ക് തത്വചിന്തകനായ ഡയോജനീസിനെയും സിനിക്കുകളെയും ഓര്‍ക്കുക. ഈ ഐഡിയ അവന്മാര്‍ ഇവിടെ നിന്ന് കൊണ്ട് പോയതാണോ, അതോ നമ്മള്‍ അവന്മാരില്‍നിന്നു സ്വീകരിച്ചതോ?) കാളയെപോലെ രണ്ടു കൊമ്പും വാലുമൊക്കെ വച്ചുകെട്ടി കന്നുകാലികളുടെ കൂട്ടത്തില്‍ ജീവിക്കുന്നവരുമായ താപസരെക്കുറിച്ചും ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങളില്‍ കാണാം. (മജ്ജിമ നികായ: 57- കുക്കുരവാടിക സുത്ത) ഇതും ബുദ്ധന്‍ കുറെകാലം പരീക്ഷിച്ചിട്ടുണ്ട്.

 "I would go on all fours to the cow-pens when the cattle had gone out and the cowherd had left them, and I would feed on the dung of the young suckling calves.'' (Manjima Nikhaya-12)

എന്തായാലും ബോധോദയം വന്നപ്പോള്‍ ബുദ്ധന് അവരെ വലിയ മതിപ്പില്ലാതായി. നായയെയും കാളയെയും പോലൊക്കെ ജീവിച്ചാല്‍ കൂടിപ്പോയാല്‍ അടുത്ത ജന്മത്തിലും നായയും കാളയുമാകാം. അതില്‍ കൂടുതല്‍ നേട്ടമൊന്നും ഉണ്ടാകില്ല. എന്നാല്‍ അതില്‍ എന്തെങ്കിലും പിഴവ് പറ്റിയാല്‍ പിന്നെ നരകത്തിലായിപ്പോകും എന്ന് ബുദ്ധന്‍. (ഈ രീതി ഒരു ഫലവും തരില്ല എന്നല്ല ബുദ്ധന്‍ പറയുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക. അതുകൊണ്ട് ഉദ്ദേശിക്കുന്ന ഫലം (നിര്‍വ്വാണം) കിട്ടില്ല, ചിലപ്പോള്‍ മോശമായ എന്തെങ്കിലും ഫലം പോലും തരും എന്നുമാണ്.)

(4) ശ്രമണര്‍: അല്ലെങ്കില്‍ പരിവ്രാജകര്‍ എന്ന് വിളിക്കപ്പെടുന്ന അലഞ്ഞു നടക്കുന്ന സന്യാസിമാര്‍. (ബ്രാഹ്മണ സന്യാസിമാരെയാണ് പൊതുവേ പരിവ്രാജകര്‍ എന്ന് വിളിക്കുക. മറ്റുള്ളവരെ ശ്രമണര്‍ എന്നും. ബുദ്ധന്‍ പില്‍കാലത്ത് ശ്രമണന്‍ എന്ന വാക്ക് തന്റെ ഭിക്ഷുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി.)മറ്റു മൂന്നു കൂട്ടരേക്കാള്‍ എണ്ണത്തില്‍ കൂടുതലാണ് നാലാമത്തെ കൂട്ടര്‍. ഇങ്ങനെ അലഞ്ഞു നടക്കുന്നവര്‍ക്ക് താമസിക്കാനുള്ള കേന്ദ്രങ്ങള്‍ (സത്രങ്ങള്‍) പല രാജാക്കന്മാരും പണിയിച്ചു നല്‍കാറുണ്ട്. (കാട്ടില്‍ താമസിക്കുന്ന താപസരും നാട്ടില്‍ ജനങ്ങളുമായി പരിമിതമായെങ്കിലും സമ്പര്‍ക്കത്തില്‍ ജീവിക്കുന്ന ശ്രമണരും വ്യത്യസ്ത വിഭാഗങ്ങളാണ്.)

ഇവരില്‍തന്നെ പല വിശ്വാസ പ്രമാണങ്ങളുള്ളവരുണ്ട്. ബുദ്ധമതത്തിന്റെ പ്രധാന എതിരാളികളായിരുന്ന അക്കാലത്തെ പ്രധാനപ്പെട്ട ആറു ശ്രമണ വിഭാഗങ്ങളുടെ പ്രധാനികളെയും (ചെറുകിട വിഭാഗങ്ങളെ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല.) അവരുടെ ആശയങ്ങളെയും കുറിച്ച് ബൌദ്ധ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. (ദിഗ്ഗ നിഖായ 2.2)

(1)..... പൂര്‍ണ്ണ കാശ്യപന്‍ : പൂര്‍ണ്ണ ജ്ഞാനം അവകാശപ്പെടുന്നതു കൊണ്ടാണത്രെ അദ്ദേഹത്തിന് ആ പേര്. ഇദ്ദേഹം മുന്‍പ് ഒരു അടിമയായിരുന്നു എന്ന് പറയപ്പെടുന്നു. (പക്ഷേ കാശ്യപന്‍ എന്നത് ഒരു ബ്രാഹ്മണ നാമമാണ്. ബ്രാഹ്മണന്‍ എങ്ങനെ അടിമയായി? അതോ, അക്കാലത്ത് ബ്രാഹ്മണനും അടിമയാക്കപ്പെടുമായിരുന്നോ?) ഇദ്ദേഹത്തിന്റേത് അക്രീയാവാദമാണ്. ഒരാളുടെ കര്‍മ്മ ഫലമല്ല അയാള്‍ അനുഭവിക്കുന്നതൊന്നും എന്നാണ് ഇദ്ദേഹത്തിന്റെ വാദം. പുണ്യ കര്‍മ്മങ്ങളുടെ പുണ്യമോ പാപകര്‍മ്മങ്ങളുടെ പാപമോ ഒരാളുടെ ആത്മാവിനെ ബാധിക്കില്ല. അദ്ദേഹത്തിന്റെ ആശയങ്ങള്‍ ബുദ്ധിസ്റ്റ് ഗ്രന്ഥത്തില്‍ വിവരിക്കുന്നത് ഇങ്ങനെയാണ്. ''Kassapa sees nothing evil in mutilating and killing, in cheating and deception. Nor does he believe in any merit for himself.'' (samyuktha nikhaya 2.3.10) പൂര്‍ണ്ണ കാശ്യപന്‍ ഒരു നഗ്നസന്യാസിയായിരുന്നു. കഠിന ഉപവാസം അനുഷ്ഠിച്ച് പട്ടിണി കിടന്നു മരിച്ചു പോയി. (അതല്ല ബുദ്ധനോട് എതിരിട്ട് അതില്‍ തോറ്റു പോയതുകൊണ്ട് ഒരു കലം കഴുത്തില്‍ കെട്ടിത്തൂക്കി നദിയില്‍ ചാടി ആത്മഹത്യ ചെയ്തതാണ് എന്നും പറയുന്നുണ്ട്.)

(2)...... മഖാലി ഗോശാലന്‍: ഒരു ഗോശാലയില്‍ ജനിച്ചതു കൊണ്ടാണത്രേ ആ പേര്. (കാലിത്തൊഴുത്തില്‍ പിറന്ന മറ്റൊരു ലോകഗുരുവിനെ ഓര്‍മ്മ വരുന്നുണ്ടോ ആര്‍ക്കെങ്കിലും?) ആജീവകര്‍ എന്ന വിഭാഗത്തിന്റെ ഗുരുവായിരുന്നു ഇദ്ദേഹം. ജൈന ഗ്രന്ഥങ്ങളില്‍ ഇദ്ദേഹത്തെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ നല്ല രസമാണ്. ഇദ്ദേഹം ആദ്യം ജൈന ഗുരുവായ മഹാവീരനെ സമീപിച്ച് തന്നെയും അദ്ദേഹത്തിന്റെ ശിഷ്യനാക്കാന്‍ അഭ്യര്‍ഥിച്ചത്രേ. എന്നാല്‍ ഗോശാലനെ വലിയ മതിപ്പ് തോന്നാതിരുന്ന മഹാവീരന്‍ കൂട്ടാക്കിയില്ല. മഖാലി ഗോശാലന്‍ മഹാവീരനെപ്പോലെതന്നെ കുറെ കാലം നഗ്ന സന്യാസിയായി അലഞ്ഞു നടന്നശേഷം വീണ്ടും മഹാവീരനെ സമീപിച്ചു. ഇത്തവണ എന്തായാലും അദ്ദേഹത്തെ ശിഷ്യനാക്കാന്‍ മഹാവീരന്‍ സമ്മതിച്ചു. അങ്ങനെ മഹാവീരന്റെ ശിഷ്യനായി മഖാലി ഗോശാലന്‍ ആറു വര്‍ഷത്തോളം ജീവിച്ചു. കൈയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് ഒന്നില്‍കൂടുതല്‍ തവണ ജനങ്ങള്‍ അടിച്ചു പഞ്ചറാക്കീട്ടുണ്ട് ഈ ഗോശാലനെ.( തനിക്കു ഭിക്ഷ തരാത്ത ഗൃഹങ്ങളില്‍ തീപിടുത്തമുണ്ടാകും എന്ന് ഇദ്ദേഹം പ്രവചിക്കും. അത്ഭുതമെന്നു പറയട്ടെ, അതേപോലെ സംഭവിക്കുകയും ചെയ്യും....!!..)

ഇങ്ങനെ കൂടെക്കൂടെ അടികിട്ടുന്നതില്‍നിന്നു തന്നെ രക്ഷിക്കാന്‍ മഹാവീരന്‍ കൂട്ടാക്കാത്തതു കൊണ്ട് അദ്ദേഹം പിണങ്ങി ഗുരുവിനെ വിട്ടുപോയി, ആറു മാസം കഴിഞ്ഞു വാലും ചുരുട്ടി തിരിച്ചു  മഹാവീരന്റെ അടുത്തു തന്നെ എത്തി. (നാട്ടുകാരുടെ തല്ല് അപ്പോഴും സ്ഥിരമായി വാങ്ങി കൂട്ടുന്നുണ്ട്.) ഒടുവില്‍ സഹികെട്ട് മഹാവീരന്‍ ഈ ശിഷ്യനെ ഓടിച്ചു വിട്ടു. മഖാലി ഗോശാലന്‍ ഒടുവില്‍ സ്വന്തം നിലക്ക് കുറെ ശിഷ്യന്‍മാരെയൊക്കെ ഉണ്ടാക്കി വലിയ ഗുരുവായി. അവരാണ് ആജീവകര്‍. മഹാവീരനേക്കാള്‍ അനുയായികളെ സമ്പാദിച്ചു, മഹാവീരന്റെ മുന്‍ ശിഷ്യനായ ഈ തട്ടിപ്പുകാരന്‍. (തട്ടിപ്പുക്കാര്‍ക്കാണ് വിജയം എന്നതിന്റെ തെളിവ്. എന്നാലും ചരിത്രം കറങ്ങിത്തിരിഞ്ഞ്‌ ഇന്ന് നമ്മള്‍ മഹാവീരന്റെ പേരെങ്കിലും ഓര്‍ക്കുന്നുണ്ട്. പക്ഷേ എത്ര പേര്‍ക്ക് ഇപ്പോള്‍ ഈ ഗോശാലനെ അറിയാം?)

വര്‍ഷങ്ങള്‍ക്കു ശേഷം മഹാവീരന്‍ ഗോശാലന്റെ പൂര്‍വ്വകാലം വെളിപ്പെടുത്തി അദ്ദേഹത്തെ നാണം കെടുത്താന്‍ തുടങ്ങിയപ്പോള്‍ (പ്രൊഫഷണല്‍ ശത്രുത?) ഗോശാലന്‍ മഹാവീരനെ ശപിച്ചത്രെ. ആറു മാസത്തിനുള്ളില്‍ മഹാവീരന്‍ മരിക്കും. മഹാവീരന്‍ തിരിച്ചും ശപിച്ചു. മഖാലി ഗോശാലന്‍ ഏഴു ദിവസത്തിനുള്ളില്‍ ജ്വരം ബാധിച്ചു മരിക്കും. (മഹാവീരന്‍ നല്ല അഹിംസാവാദിയായ ഗുരു. അല്ലെ?) പറഞ്ഞപോലെ ഏഴാം ദിവസം ജ്വരം ബാധിച്ച് സ്വബോധമില്ലാതെ പിച്ചും പേയും പറഞ്ഞുകൊണ്ട് ഗോശാലന്‍ മരിച്ചുപോയത്രെ. മരിക്കുന്നതിനു മുന്‍പ് താന്‍ സത്യത്തില്‍ ഒരു തട്ടിപ്പുകാരനാണെന്നു ശിഷ്യന്‍മാരോട് സമ്മതിക്കുകയും ചെയ്തു എന്നും പറയുന്നു. (ജൈനന്മാര്‍ പറയുന്നതാണ്. അവര്‍ക്ക് ഗോശാലനോട് വിരോധമുണ്ടല്ലോ. അതുകൊണ്ട്  മുഴുവന്‍ വിശ്വസിക്കണ്ട.)

ഗോശാലന്റെ അജീവകര്‍ നിയതി വാദികളാണ്. അവര്‍ വിധി വിശ്വാസികളാണ്. ഒരു വ്യക്തിക്ക് അവന്റെ ജീവിതത്തെ ശുദ്ധീകരിക്കാണോ ആശുദ്ധീകരിക്കാണോ കഴിയില്ല. സ്വന്തം മോക്ഷം പോലും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണ് എന്ന് വിശ്വസിക്കുന്നവരാണ് അവര്‍. ആജീവകര്‍ സന്യസിക്കുന്നത് പോലും അതവരുടെ വിധിയായതുകൊണ്ടാണ്. അതില്‍നിന്നു ഒരു നേട്ടവും അവര്‍ക്കുണ്ടാകില്ല. സ്വന്തം കഴിവ് കൊണ്ട് ഒന്നും നേടാനോ, കഴിവുകേട് കൊണ്ട് നഷ്ട്ടപ്പെടുത്താണോ കഴിയില്ല. 8400000 യുഗങ്ങള്‍ കഴിഞ്ഞാല്‍ എല്ലാവര്‍ക്കും ഒരുപോലെ മോക്ഷം കിട്ടും. ആശയങ്ങളിലുള്ള സാമ്യം മൂലം പുരാണ കാശ്യപന്റെ അക്രീയാ വാദികള്‍ പലരും അവരുടെ ഗുരുവിന്റെ മരണ ശേഷം ആജീവകരായി മാറി.

സമകാലീനരായ ഗുരുക്കന്മാരില്‍ ബുദ്ധന് ഏറ്റവും വെറുപ്പും വിരോധവും ഗോശാലനോടായിരുന്നു.

''Among the doctrines of all the many samanas and Brahmins, that of Makkhali is the worst. For Makkhali, this mad man, proclaims and maintains that there is no (law of) Kamma, no (kammically efficient) action, and no strength of will (to achieve liberation)'' (Anguthara nikhaya 3.155)

''I know of no one, who has brought so much harm, damage and misfortune to so many people as Makkhali, the mad man.'' (Anguthara nikhaya 1.30)

അശോകന്റെ ശാസനങ്ങളില്‍ താന്‍ സഹായങ്ങള്‍ ചെയ്ത സന്യാസി സമൂഹങ്ങളുടെ കൂട്ടത്തില്‍ അജീവകരുടെ പേര് മൂന്നിടത്ത് കാണുന്നുണ്ട്. അപ്പോള്‍ ആ കാലം വരെയെങ്കിലും ആജീവകര്‍ അറിയപ്പെടുന്ന വിഭാഗമായിരുന്നിരിക്കണം. എങ്കിലും അജീവകരും കാലക്രമത്തില്‍ പൂര്‍ണ്ണമായി അപ്രത്യക്ഷരായി. ബൌദ്ധരുടേയും ജൈനരുടേയും അവരോടുള്ള മനോഭാവവും തീര്‍ച്ചയായും അതിനു കാരണമായിട്ടുണ്ടാകാം.(അജീവകരുടെ തിരോധാനത്തിന്റെ ഉത്തരവാദിത്വവും പക്ഷേ ചിത്രത്തില്‍ എവിടെയും ഇല്ലാത്ത ബ്രാഹ്മണരുടെ തലയിലിടുകയാണ് നമ്മുടെ ബുദ്ധിജീവികളുടെ പതിവ്.)

(3)...... അജിത കേശകമ്പിളി: ഇദ്ദേഹം തലമുടി കൊണ്ടുള്ള ഒരു പുതപ്പ് ഉപയോഗിച്ചിരുന്നതു കൊണ്ടാണത്രെ ആ പേര്. അജിത കേശകമ്പിളിയുടെത് ഭൌതിക വാദമാണ്. ചാര്‍വ്വാക വീക്ഷണത്തോട് സാമ്യമുള്ളത്. നല്ലതോ ചീത്തയോ ആയ കര്‍മ്മങ്ങള്‍ കൊണ്ട് ഒരു ഫലവുമില്ല എന്ന് വാദിക്കുന്നവര്‍. മനുഷ്യ ബന്ധങ്ങള്‍ തന്നെ അസംബന്ധമാണ്. മരിച്ചാല്‍ ഒന്നും അവശേഷിക്കുന്നില്ല.

പതിവ് പോലെ ബുദ്ധന് ഇദ്ദേഹത്തിന്റെ അധ്യാപനങ്ങളെയും ഇദ്ദേഹത്തിന്റെ പുതപ്പിനെയും ഒക്കെ പുച്ഛമാണ്. ''Bhikkhus, a hair blanket is declared to be the worst kind of woven garment. A hair blanket is cold in cold weather, hot in hot weather, ugly, foul-smelling, and uncomfortable.'' (Anguthara nikhaya 3.137) ഇഹലോകത്തോ പരലോകത്തോ ഒരു പ്രതീക്ഷയും നല്‍കാത്ത കേശകമ്പിളിയുടെ വീക്ഷണം പിന്‍പറ്റുന്ന അധികം ശിഷ്യന്‍മാരൊന്നും ഉണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്. (ഇവിടെയും അവരുടെ തിരോധാനത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം ബ്രഹ്മണേരേക്കാള്‍ ബൌദ്ധര്‍ക്കായിരിക്കാനാണ് സാധ്യത.)

(4)....... പക്രുധ കാത്യായണന്‍: ഇദ്ദേഹം ഒരു ബ്രാഹ്മണ ജാതിക്കാരനായിരുന്നു എന്നാണ് പേരില്‍ നിന്ന് മനസ്സിലാകുന്നത്‌. ഇവര്‍ ഈശ്വരാസ്തിത്വത്തെ അംഗീകരിക്കുന്നു. വേദങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കിലും വേദാന്തികളെപ്പോലെ തന്നെ ജീവാത്മാവിലും പരമാത്മാവിലും വിശ്വസിക്കുന്നു. എല്ലാം ഏഴു അടിസ്ഥാന ഭൂതങ്ങളാല്‍ (ഭൂമി,ജലം,അഗ്നി,വായു,സന്തോഷം, ദുഃഖം, ജീവന്‍) നിര്‍മ്മിതമാണ് എന്നാണ് ഇവരുടെ വിശ്വാസം. പതിവ് പോലെ ബുദ്ധന് ഇക്കൂട്ടരേയും പുച്ഛം തന്നെ. ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങളില്‍ ഇദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ ഇപ്രകാരമാണ് എന്നു പറയുന്നു.....

There is neither slain nor slayer, neither hearer nor proclaimer,neither knower nor causer of knowing. Whoever cuts off a man's head witha sharp sword does not deprive anyone of his life. He just inserts the blade in the intervening space between the seven basic factors (without harming them.) (Digga nikhaya 2.26)

(ഇതുപോലൊരു വാദം ഭഗവദ് ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുന്നുണ്ട്.)

(5)..... സഞ്ജയ ബലേട്ടപുത്രന്‍: പരലോകം ഉണ്ടോ എന്ന് ചോദിച്ചാല്‍ നേരിട്ട് അനുഭവമില്ലാത്തതുകൊണ്ട് ഉണ്ട് എന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ഇല്ലേ എന്ന് ചോദിച്ചാല്‍ അതും അങ്ങനെതന്നെ. നേരിട്ട് അനുഭവമില്ല. ഒരു പക്ഷേ ഉണ്ടാകാം, ഇല്ലായിരിക്കാം. ആഗ്നോസ്റിക് വാദമാണ് ഇദ്ദേഹതിന്റെത്. ഇദ്ദേഹത്തിന്റെ വാദങ്ങളെക്കുറിച്ചു രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍ക്കും കാര്യമായി ഒന്നും അറിയില്ല. ഇദ്ദേഹത്തിന്റെ പരാജയത്തിലും ബുദ്ധമതത്തിനു പങ്കുണ്ട് എന്നു പറയാം.

ഇദ്ദേഹത്തിന്റെ അടുത്തു നിന്ന് ചാടിപ്പോന്നവരാണ് പില്‍കാലത്ത് ബുദ്ധന്റെ ഏറ്റവും അടുത്ത ശിഷ്യന്മാരായ ശാരീപുത്രനും മൊഗല്ലാനയും. (ആശ്വഘോഷന്റെ 'ശാരീപുത്രപ്രകരണം' എന്ന നാടകം ഇവരുടെ ഈ മതപരിവര്‍ത്തനം വിവരിക്കുന്നു.) ഇവര്‍ രണ്ടു പേരും കൂടി സഞ്ജയന്റെ ആകെയുള്ള ഇരുന്നുറ്റന്‍പതു ശിഷ്യന്മാരെയും പറഞ്ഞു മയക്കി ബുദ്ധമതത്തില്‍ ചേര്‍ത്തു. ശിഷ്യന്മാര്‍ മുഴുവന്‍ നഷ്ട്ടപ്പെട്ട് സ്കൂള്‍ തന്നെ പൂട്ടിപ്പോയ വിവരമറിഞ്ഞ സഞ്ജയന്റെ വായില്‍നിന്ന് ചുടുചോര ചാടിയത്രെ. ''Paribbagaka Sangaya began, on the spot, to vomit hot blood from his mouth.'' (മഹാവഗ്ഗ 1:24) (ശിഷ്യന്മാര്‍ നഷ്ട്ടപ്പെട്ടപ്പോള്‍ ഈ ചോര ചര്‍ദ്ദിച്ചു എന്ന പ്രയോഗം ശ്രദ്ധിക്കുക. അത് നമ്മള്‍ പിന്നീട് ചര്‍ച്ച ചെയ്യും)

(6)...... നിഗന്ത നാദപുത്ര: നിഗന്തരുടെ (കെട്ടുപാടുകളില്‍ നിന്ന് മോചനം നേടിയവര്‍) കൂട്ടത്തില്‍ ചേര്‍ന്ന 'നാദ' കുടുംബക്കാരന്‍ എന്നര്‍ത്ഥം. ഇദ്ദേഹത്തെ നമ്മള്‍ മറ്റൊരു പേരില്‍ അറിയും. വര്‍ദ്ധമാന മഹാവീരന്‍. ജൈന മതത്തിന്റെ പ്രധാന പ്രചാരകന്‍. (ജൈനമത സ്ഥാപകന്‍ ശരിക്കും മഹാവീരനല്ല. അത് മുന്‍പെ ഉള്ളതാണ്.) അദ്ദേഹത്തിന്റെ ജൈനമതം വേദങ്ങളെ അംഗീകരിക്കുന്നില്ല. അക്കാലത്തെ മറ്റു പല കള്‍ട്ടുകളേയും പോലെ ആത്മാവിനെ പുനര്‍ജന്മത്തില്‍ നിന്ന് മോചിപ്പിക്കല്‍ തന്നെയാണ് ജൈന മതത്തിന്റെയും ലക്‌ഷ്യം. പഴയ കര്‍മ്മങ്ങള്‍ നശിപ്പിക്കാന്‍ മരണം വരെ ഉപവസിക്കലൊക്കെ ജൈന വിശ്വാസത്തില്‍ സാധാരണം. അദ്ദേഹത്തിന്റെ മാതാപിതാക്കളെപ്പോലെ തന്നെ അദ്ദേഹവും പട്ടിണി കിടന്നാണ് മരണം പുല്‍കിയത് എന്ന് കാണുന്നു. (എന്നാലും സാധാരണ ആത്മഹത്യ ജൈനമതത്തില്‍ അനുവദനീയമല്ല.) മൃഗഹത്യയും മാംസ ഭക്ഷണവും ജൈനമതത്തില്‍ കര്‍ശനമായി വിലക്കപ്പെട്ടിരുന്നു.

പതിവു പോലെ ബുദ്ധന് മഹാവീരനെയും അദ്ദേഹത്തിന്റെ ജൈന സിദ്ധാന്തങ്ങളെയും കുറിച്ച് ഒട്ടും മതിപ്പുണ്ടായിരുന്നില്ല. അത് പലതവണ ശിഷ്യന്‍മാരോട് പറഞ്ഞിട്ടുമുണ്ട്. ബുദ്ധന്‍ തന്റെ സമകാലീനരായ ഈ ഗുരുക്കന്മാരെ ആരെയും നേരില്‍ സന്ദര്‍ശിച്ചതായി കാണുന്നില്ല. (പക്ഷേ അവരുടെ ശിഷ്യന്‍മാരെ തക്കത്തിന് കിട്ടിയാല്‍ അവരെ പറഞ്ഞു തിരിക്കാന്‍  നല്ല മിടുക്കും കാട്ടിയിരുന്നു.)  അത്തരം കണ്ടുമുട്ടലോ അവരുമായുള്ള ഒരു തരം ചര്‍ച്ചകളോ ആശയ കൈമാറ്റമോ ബുദ്ധന്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല. (Sutta Nipata: 828)  എന്നാല്‍ ശിഷ്യന്‍മാര്‍ മുഖാന്തരം എതിരാളികളുടെ വിവരങ്ങളെല്ലാം അറിയുന്നുമുണ്ടായിരുന്നു.

അങ്ങനെ വൈദിക ബ്രാഹ്മണമതത്തില്‍ അതൃപ്തരായ ആളുകളുടെ റാഡിക്കല്‍ പ്രസ്ഥാനങ്ങള്‍ നിരവധിയുണ്ടായത്തില്‍ ഒന്നു മാത്രമാണ് ബുദ്ധമതം.  ഇവരുടെയെല്ലാം ഫിലോസഫി വ്യത്യസ്തങ്ങളായിരുന്നുവെങ്കിലും ഏറിയും കുറഞ്ഞും എല്ലാം വേദമതവുമായി ധാരാളം സാജാത്യങ്ങളുമുള്ളതായിരുന്നു. ഈ വേദ വിരുദ്ധ പ്രസ്ഥാനങ്ങളില്‍ ബുദ്ധമതവും കുറഞ്ഞ അളവില്‍ ജൈനമതവും മാത്രമേ കാലത്തെ അതിജീവിച്ചുള്ളൂ. ബുദ്ധമതം എല്ലാത്തിനും എതിരായിരുന്നതുകൊണ്ട് ബാക്കി എല്ലാറ്റിന്റെയും നാശത്തില്‍ അതിന് ഒട്ടും ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു എന്ന് കരുതാം. (അശോക ചക്രവര്‍ത്തി ഇല്ലായിരുന്നെങ്കില്‍ ബുദ്ധമതത്തിന്റെ കാര്യവും ഒട്ടും വ്യത്യസ്തമാകുമായിരുന്നില്ല എന്നത് വേറെ കാര്യം. ബുദ്ധനും ചരിത്രപുസ്തകങ്ങളുടെ ഏതെങ്കിലും മൂലയ്ക്ക് ഒടുങ്ങിപ്പോയെനെ. മഖാലി ഗോശാലന്‍, അജിത കേശകമ്പിളി എന്നൊക്കെ ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അതെ അപരിചിതത്വം സിദ്ധാര്‍ത്ഥ ഗൌതമന്‍ എന്ന് കേള്‍ക്കുമ്പോളും ഉണ്ടായേനേ.)

--------------------------------------------------------------------------------------------

അങ്ങനെ കൊട്ടാരത്തിലെ സുഖസൌകര്യങ്ങളെല്ലാം ഉപേക്ഷിച്ച് അക്കാലത്തെ അനേകം വേദവിരുദ്ധ കള്‍ട്ടുകളില്‍ ആകൃഷ്ടനായി തന്റെ ഇരുപത്തൊന്‍പതാം വയസ്സില്‍ സിദ്ധാര്‍ത്ഥന്‍ നാടുവിടുന്നു. ബുദ്ധന്റെ ആദ്യത്തെ ഗുരുവായിരുന്നു യോഗാചാര്യനായിരുന്ന ആരാധകലാമ. ആരാധകലാമ സാംഖ്യ ആചാര്യനുമായിരുന്നു എന്ന് പറയപ്പെടുന്നു. ബുദ്ധന്‍ ധ്യാനവും സാംഖ്യവും പഠിച്ചത് ഇദ്ദേഹത്തില്‍നിന്നായിരിക്കാം. അല്‍പ്പകാലം കൊണ്ട് തന്നെ പുതിയ ശിഷ്യന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ ആരാധകലാമ തന്റെ പാഠശാലയില്‍ ബുദ്ധനെ സഹ അധ്യാപകനായി നിയമിക്കാമെന്ന് ഓഫര്‍ ചെയ്തതെങ്കിലും ഗുരുവില്‍ തൃപ്തി വരാത്തതുകൊണ്ട് ബുദ്ധന്‍ അദ്ദേഹത്തെ വിട്ടു പോയി.

ആരാധകലാമ ഒരു നല്ല ബിസിനസ്സുകാരനായിരുന്നിരിക്കണം. ബുദ്ധന്റെ വാക് സാമര്‍ത്ഥ്യം അദ്ദേഹം അന്നേ ശ്രദ്ധിച്ചിരിക്കണം. ഒരു രാജാവിന്റെ മകന്‍ കൂടിയായ ഈ ചെറുപ്പക്കാരനെ കൂടെ നിര്‍ത്തിയാല്‍ നാട്ടിലെ വന്‍ പുള്ളികളൊക്കെ തന്റെ ശിഷ്യന്മാരാകും എന്ന് അദ്ദേഹം കണക്കു കൂട്ടിയിട്ടുണ്ടാകും. അക്കാലത്തെ വിവിധ ഗുരുക്കന്മാര്‍ തമ്മില്‍, പില്‍കാലത്ത് ബുദ്ധനടക്കം, ഇപ്പോഴത്തെ സ്വാശ്രയ കോളേജുകള്‍ കുട്ടികളെ പിടിക്കാന്‍ നടത്തുന്നതിനേക്കാള്‍ വലിയ മത്സരമായിരുന്നു.

(അക്കാലത്തെ ജനങ്ങളില്‍ ഭൂരിഭാഗവും പരമ്പരാഗത മതതോടൊപ്പം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരം ഓരോ വിഭാഗങ്ങളിലും മാറി മാറി ചേര്‍ന്നു നോക്കുന്നവരായിരുന്നു. പരമ്പരാഗത ആചാരങ്ങളെ ധിക്കരിച്ച് അസ്തിത്വ ദുഃഖവുമായി ഇങ്ങനെ അലഞ്ഞു നടക്കല്‍ അക്കാലത്ത് വലിയൊരു ഫാഷനായിരുന്നിരിക്കണം- നമ്മുടെ എഴുപതുകളിലെ ഹിപ്പി യുവത്വം പോലെ. അജീവകന്‍ പെട്ടെന്നൊരു ദിവസം മഹാവീരന്റെ അനുയായിയാകും, പിന്നെ ചിലപ്പോ ബുദ്ധന്റെ കൂടെ കൂടും. അതിനിടക്ക് ചിലപ്പോള്‍ സ്വയം പീഡിപ്പിച്ചു താപസനായി ജീവിക്കാന്‍ നോക്കും. ഒരിക്കല്‍ ഗ്രൂപ്പില്‍ ചേര്‍ന്നവര്‍ തങ്ങളെ വിട്ടുപോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നു.

പരസ്പരമുള്ള ചാരപ്പവര്‍ത്തനം, എതിര്‍ ഗ്രൂപ്പുകളെയും അവയുടെ ആചാര്യന്മാരെയും കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു പരത്തല്‍, പെണ്ണു കേസില്‍ പെടുത്തല്‍, ഇരുട്ടടി മുതല്‍ കൊലപാതകം വരെ നടന്നിട്ടുണ്ട് എന്ന് കാണാം. ഉദാഹരണത്തിന്, ബുദ്ധന്റെ ഒരു പ്രധാന ശിഷ്യനായിരുന്ന മോഗല്ലാനയെ കൊന്നു കളഞ്ഞത് മറ്റു ശ്രമണ ഗ്രൂപ്പുകാര്‍ (ജൈനന്മാര്‍?) ഏര്‍പ്പാടാക്കിയ ഒരു കൊലയാളിയാണ് എന്ന് ജാതക കഥ പറയുന്നു. (ജാതക:522). ഒരു നിര്‍ഗ്രന്ഥന്‍ (ജൈന വിശ്വാസി) വിഷം കലര്‍ന്ന ഭക്ഷണം ബുദ്ധനു കൊടുക്കാന്‍ ശ്രമിച്ച സ്ഥലം കണ്ടതായി ഫാഹിയാന്‍ അദ്ദേഹത്തിന്റെ യാത്രാവിവരണത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ആധ്യാത്മിക പ്രസ്ഥാനങ്ങളില്‍നിന്നു നമ്മള്‍ പ്രതീക്ഷിക്കാത്തതും ഇന്നത്തെ ആള്‍ദൈവങ്ങളുടെ ചെയ്തികളെ ഓര്‍മ്മിപ്പിക്കുന്നതുമായ എല്ലാ കാര്യങ്ങളും അന്നും ഉണ്ടായിരുന്നു എന്നര്‍ത്ഥം.)

അങ്ങനെ ആരാധകലാമയെ വിട്ട ബുദ്ധന്‍ പിന്നെ ഉദ്രകരാമപുത്രന്‍ എന്ന ബ്രാഹ്മണ ഗുരുവിന്റെ അടുത്തെത്തി. ഒന്നിനെയും അന്ധമായി വിശ്വസിക്കാതിരിക്കുക എന്ന ഉദ്രകരാമപുത്രന്റെ രീതിയാണ് പില്‍ക്കാലത്ത്‌ ബുദ്ധമതത്തിന്റെ മുഖമുദ്രയായത്. ഉദ്രകരാമപുത്രന്റെ ഈ രീതിയാണ് ബുദ്ധനായ ശേഷം അദ്ദേഹം ഭിക്ഷുക്കള്‍ക്കും ഉപാസകര്‍ക്കും (ഗൃഹസ്ഥരായ വിശ്വാസികള്‍) നല്‍കിയ ഉപദേശങ്ങളില്‍ അവലംബിച്ചത്. എങ്കിലും  ആരാധകലാമ പോലെത്തന്നെ ഇദ്ദേഹവും ബുദ്ധനു പൂര്‍ണ്ണ തൃപ്തി നല്‍കിയില്ല. ബുദ്ധമതത്തിലെ ഉപനിഷത്ത് ആശയങ്ങള്‍ ഇദ്ദേഹത്തില്‍ നിന്ന് കിട്ടിയതായിരിക്കണം എന്ന് കരുതുന്നു.

(aside point:.... ബുദ്ധമതത്തില്‍ ചില ഉപനിഷത്ത് ആശയങ്ങളുടെ സ്വാധീനം നല്ല പോലെ ഉണ്ട്. (ബുദ്ധനെ എറിഞ്ഞ കല്ലൊക്കെ വായിച്ച് ബുദ്ധമതം ഉപനിഷത്ത് വിരുദ്ധമാണ് എന്നുള്ള വല്ല ധാരണയും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്.) ഒരു ഉപനിഷത്ത് ആശയമായ പുനര്‍ജന്മത്തില്‍ നിന്ന് രക്ഷ നേടാനാണ് ബുദ്ധന്റെ ശ്രമം തന്നെ. (എന്നാല്‍ അനശ്വരമായ ഒരു ആത്മാവ്‌ എന്ന ഉപനിഷത്ത് ആശയം ബുദ്ധന്‍ ഉപേക്ഷിക്കുകയും ചെയ്തു.) ബോധോദയമുണ്ടായപ്പോള്‍ ബുദ്ധന്‍ ആഹ്ലാദത്തോടെ പറഞ്ഞത് ഇപ്രകാരമാണ്...

''My emancipation is assured,
This is my last birth,
There will be no more re-becoming!''
(Majjima Nikhaya 26.21)

ഉദ്രക രാമപുത്രനും സിദ്ധാര്‍ത്ഥന്റെ കഴിവില്‍ സന്തുഷ്ട്ടനായി തന്റെ പാഠശാലയിലെ മെയിന്‍ പാര്‍ട്ട്ണറാകാന്‍ (ആളെ പിടുത്തകാരനാകാന്‍) ബുദ്ധനെ ക്ഷണിച്ചു. അതും ബുദ്ധന്‍ നിരസിച്ചു. ഒരു കൊല്ലം കൊണ്ടു തന്നെ ബുദ്ധന്‍ ഈ രണ്ടു ഗുരുക്കന്മാരെയും വിട്ട്, തൃപ്തി വരാതെ പിന്നെയും അലഞ്ഞു നടന്നു. അക്കാലത്തെ മറ്റു പല ആത്മീയ മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചു നോക്കുന്നു. നേരത്തെ കണ്ട, അക്കാലത്തെ മറ്റൊരു ഫാഷനായ സ്വന്തം ശരീരത്തെ പീഢിപ്പിക്കല്‍ (തപസ്സ്) അനുഷ്ഠിച്ചു നോക്കുന്നു. മഞ്ജിമ നിഖായ-12 ബുദ്ധന്റെ സ്വയം പീഡന ജീവിതം വിവരിക്കുന്നുണ്ട്. (ചിത്രം.... ഗാന്ധാര ശില്‍പ്പ രീതിയിലുള്ള നിരാഹാരബുദ്ധന്‍ )

"Such was my asceticism, Sariputta, that I went naked, rejecting conventions, licking my hands, not coming when asked, not stopping when asked; I did not accept food brought or food specially made or an invitation to a meal; I received nothing from a pot, from a bowl, across a threshold, across a stick, across a pestle, from two eating together, from a pregnant woman, from a woman giving suck, from a woman lying with a man, from where food was advertised to be distributed, from where a dog was waiting, from where flies were buzzing; I accepted no fish or meat, I drank no liquor, wine or fermented brew. ...........

''I was one who pulled out hair and beard, pursuing the practice of pulling out hair and beard. I was one who stood continuously, rejecting seats. I was one who squatted continuously, devoted to maintaining the squatting position. I was one who used a mattress of spikes; I made a mattress of spikes my bed. I dwelt pursuing the practice of bathing in water three times daily including the evening. Thus in such a variety of ways I dwelt pursuing the practice of tormenting and mortifying the body. Such was my asceticism...........

"Such was my coarseness, Sariputta, that just as the bole of a tinduka tree, accumulating over the years, cakes and flakes off, so too, dust and dirt, accumulating over the years, caked off my body and flaked off........... I would make my bed in a charnel ground with the bones of the dead for a pillow.''


സ്വന്തം മലവും മൂത്രവും വരെ കഴിച്ചു നോക്കി എന്ന് ബുദ്ധന്‍ തന്നെ പറയുന്നു. ''As long as my own excrement and urine lasted, I fed on my own excrement and urine. Such was my great distortion in feeding.'' (മഞ്ജിമ നിഖായ-12:49) അവസാനം ഇത്തരം കടുത്ത മാര്‍ഗ്ഗങ്ങള്‍  കൊണ്ട് ഒരു കാര്യവുമില്ല എന്ന ബുദ്ധിയുദിച്ചപ്പോള്‍ മധ്യ മാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞു. അങ്ങനെ ആറു വര്‍ഷത്തിനു ശേഷം തന്റെ  മുപ്പത്താറാം വയസ്സില്‍ ബോധോദയം.

തന്റെ ജീവിത ലക്‌ഷ്യം എന്തായിരുന്നു എന്ന് ഈ സ്വയം പീഡന കാലത്തെ സൂചിപ്പിച്ചുകൊണ്ട് ബുദ്ധന്‍ തന്നെ പറയുന്നുണ്ട്.

''By this method,on this path, by this severe asceticism I did not attain to the highest goal of human striving, the true Ariyan knowledge and wisdom.'' (Majjima Nikhaya 12.56)

''Whatever ascetics and Brahmins have ever felt feelings that were painful,sharp and severe, it cannot exceed this. And yet even with this extreme asceticism I did not gain the highest goal of human striving, the true Ariyan knowledge and wisdom, Might there not be another way to awakening?'' (Majjima Nikhaya 36.22)

(Aside point...... അതിലെ Ariyan knowledge എന്നത് ശ്രദ്ധിക്കുക. ആര്യന്‍ എന്ന വാക്കിനെക്കുറിച്ച് അല്‍പ്പം.... ഹിന്ദു ജൈന ബുദ്ധ കൃതികളിലെല്ലാം ആര്യന്‍ എന്ന വാക്ക് കാണാം. എല്ലായിടത്തും ശ്രേഷ്ഠം എന്ന അര്‍ത്ഥത്തിലാണ് ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ബുദ്ധന്റെ നാല് ശ്രേഷ്ഠ സത്യങ്ങള്‍, അഷ്ട മാര്‍ഗ്ഗങ്ങള്‍ എന്നൊക്കെ സ്കൂളില്‍ പഠിച്ചത് ശരിക്കും ചതുര്‍ ആര്യസത്യങ്ങളും ആര്യ അഷ്ട മാര്‍ഗ്ഗങ്ങളുമാണ്. ആര്യന്‍ എന്ന് കേള്‍ക്കുമ്പോള്‍ അസ്ഥാനത്ത് തേളു കുത്തിയതുപോലെ ചാടുന്ന, ആര്യന്‍ എന്നത് ഒരു പ്രത്യേക ജനവിഭാഗത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് വാദിക്കുന്ന ബുദ്ധിജീവികള്‍ ഇവിടെ ബുദ്ധന്‍ ഉദ്ദേശിക്കുന്ന ആര്യന്‍ അറിവ് എന്താണെന്ന് പറയാമോ? (ചതുര്‍ ആര്യസത്യങ്ങളും ആര്യ അഷ്ടമാര്‍ഗ്ഗങ്ങളും ഇംഗ്ലീഷില്‍ four noble truths, noble eight folded path എന്നൊക്കെ വിവര്‍ത്തനം ചെയ്തത് ഇംഗ്ലീഷില്‍നിന്നു നേരിട്ട് മലയാളീകരിച്ചപ്പോള്‍ അതിലെ ആര്യന്‍ നഷ്ടപ്പെട്ടു പോയതാണ്. (അതോ ബുദ്ധനും ആര്യനുമായി ഒരു ബന്ധവുമില്ല എന്ന് കാണിക്കാന്‍ മനഃപ്പൂര്‍വ്വം ''ആര്യന്‍'' ഒളിപ്പിച്ചതാണോ?എന്റെ വക ഒരു കോണ്‍സ്പിരസി തിയറി. :-) )

മതത്തിന്റെ കാര്യത്തില്‍ ബുദ്ധന്‍ വളരെ പ്രായോഗിക വാദിയായിരുന്നു എന്ന കാര്യം എന്തായാലും സമ്മതിക്കാതെ തരമില്ല. പ്രായോഗികമായി ഉപകാരപ്പെടാത്ത വെറും താത്വികമായ ചിന്തകളെ ബുദ്ധന്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. വിഷം പുരട്ടിയ അമ്പേറ്റ ഒരാളുടെ കഥ ബുദ്ധന്‍ പറയുന്നുണ്ട്. അമ്പെയ്ത ആളുടെ കുടുംബമോ കുലമോ അയാളുടെ അമ്പിന്റേയും വില്ലിന്റേയും നിര്‍മ്മാണ രീതിയോ മറ്റു വിശദാംശങ്ങളോ ഒന്നും അമ്പേറ്റു മരിക്കാന്‍ കിടക്കുന്നവനെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. അതന്വേഷിക്കാന്‍ പോയാല്‍ അപ്പോളേക്കും അമ്പു കൊണ്ട ആള്‍ ചത്തു പോയിരിക്കും. (മഞ്ജിമ നിഖായ 63;1,429)

അലഞ്ഞു നടക്കുന്നകാലത്തേ പരിചയമുള്ള അഞ്ചു പേരായിരുന്നു ആദ്യം ബുദ്ധന്റെ ശിഷ്യത്വം സ്വീകരിച്ചത്. അവരോടു ബുദ്ധന്‍ ആവശ്യപ്പെടുന്നത് പണ്ട് തന്നെ സഹോദരന്‍ എന്ന് വിളിച്ചതുപോലെ ഇനി പാടില്ല എന്നാണ്.''Monks, do not address the tathagatha as ''brother'' (as if he were one of yourselves). Monks,the tathagatha is a holy one (Arahant), a fully enlightened one.'' (Mahavagga1:6) അപ്പോഴേക്കും ബുദ്ധന്‍ ലേശം പൊങ്ങച്ചക്കാരനായി. അല്ലെ? :-)

നാല്പത്തഞ്ചു വര്‍ഷത്തോളം തന്റെ ആശയങ്ങള്‍ ജനങ്ങളോട് സംവദിച്ചു. അക്കാലത്തെ പ്രധാനപ്പെട്ട രണ്ടു രാജാക്കന്മാരെങ്കിലും ബുദ്ധന്റെ അടുത്ത സുഹൃത്തുക്കളും അനുയായികളുമായിരുന്നു. കോസലത്തിലെ മഹാരാജാവായ പസേനദി (പ്രസേനജിത്ത്), മഗധയിലെ മഹാരാജാവായ ബിംബിസാരന്‍. (മറ്റുള്ള ശ്രമണ ഗ്രൂപ്പുകാര്‍ ബുദ്ധിസത്തിനു മേലുള്ള തങ്ങളുടെ പ്രാമാണ്യം തെളിയിക്കാന്‍ സ്വതന്ത്രമായ ഒരു പരീക്ഷണം/മത്സരം നടത്താന്‍ ബിംബിസാരനോട് ആവശ്യപ്പെട്ടെങ്കിലും ബിംബിസാരന്‍ കൂട്ടാക്കിയില്ല. എല്ലാറ്റിനേയും നാടു കടത്തിക്കളയും എന്ന് ഭീഷണിപ്പെടുത്തി ബുദ്ധിസത്തിന്റെ ആ ശത്രുക്കളെ ഒതുക്കിക്കളഞ്ഞു എന്ന് ദിവ്യാവദാന എന്ന ബുദ്ധിസ്റ്റ് ഗ്രന്ഥം വളരെ അഭിമാന പൂര്‍വ്വം പറയുന്നു.)

ബിംബിസാരനെ തുടര്‍ന്ന് രാജാവായ അദ്ദേഹത്തിന്റെ മകന്‍ അജാതശത്രു ബുദ്ധിസത്തോട് വലിയ അടുപ്പമൊന്നും കാണിച്ചില്ലെങ്കിലും ചില സഹായങ്ങളൊക്കെ ചെയ്തിട്ടുണ്ട്. (ആദ്യത്തെ ബുദ്ധമത സമ്മേളനം അജാതശത്രുവിന്റെ സഹായത്താലായിരുന്നു.) സ്വാഭാവികമായും രാജാക്കന്മാര്‍ അനുയായികളായതോടു കൂടി പ്രജകളും ബുദ്ധന്റെ പുറകെ കൂടി. ബുദ്ധദര്‍ശനം സാമാന്യം പോപ്പുലറായി. (എങ്കിലും അശോകചക്രവര്‍ത്തി ബുദ്ധമതത്തിന്റെ പ്രചാരണം ഏറ്റെടുക്കുന്നതു വരെ അവര്‍ താരതമ്യേന ചെറിയ ഒരു വിഭാഗമായിരുന്നു.)

എന്തായാലും ബുദ്ധിസത്തിന്റെ വിജയം (രാജാക്കന്മാരുടെ അകമഴിഞ്ഞ സഹായം) മറ്റു ശ്രമണ ഗ്രൂപ്പുകളെ വിറളി പിടിപ്പിച്ചു. അക്കാലത്തെ വിവിധ ശ്രമണ ഗ്രൂപ്പുകള്‍ തമ്മില്‍ കടുത്ത മത്സരമുണ്ടായിരുന്നു എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ മാതിരി ചക്കളത്തി പോരിനിടയില്‍ വേദമതം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. (നമ്മുടെ ചരിത്രകാരന്മാര്‍ ഒരു സ്ഥിരം വില്ലനായി ബ്രാഹ്മണരേയാണ് അവരോധിച്ചിട്ടുള്ളതെങ്കിലും.) ബുദ്ധിസത്തിന്റെ ശത്രുക്കള്‍ അക്കാലത്തെ വേദ ബ്രാഹ്മണരായിരുന്നു എന്നത് വലിയൊരു നുണയാണ്. ഒന്നാമത് അക്കാലത്ത് യാഗം ഒരു തൊഴിലായി ചെയ്യുന്നവര്‍ ബ്രാഹ്മണരിലെ ഒരു ന്യൂനപക്ഷം മാത്രമായിരുന്നു. പിന്നെ ബുദ്ധമതം സ്വീകരിച്ചവര്‍ യാഗം ചെയ്യുന്നത് നിര്‍ത്തി എന്നും കരുതാനാവില്ല. പസേനദി രാജാവ് പോലും ബുദ്ധവിശ്വാസി ആയ ശേഷം വന്‍ യാഗങ്ങള്‍ നടത്തിയിരുന്നു.

പസേനദി രാജാവ്, താന്‍ ബുദ്ധനെയും ബുദ്ധിസത്തേയും ബഹുമാനിക്കാനുള്ള കാരണം പറയുന്നത് നോക്കൂ. ''Venerable one, I am of Kosala, the blessed one is also of kosala; I am of kshathriya caste, and so is the blessed one.'' താനും ബുദ്ധനും ഒരേ നാട്ടുകാരും ഗോത്രക്കാരും  ജാതിക്കാരുമാണ്. 'നമ്മളാളാണ്' പുള്ളിക്കാരന്‍. അത്രയേ ഉള്ളു ശരിക്കും ബുദ്ധമതത്തോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം. അശോകനടക്കം ഒരു ബുദ്ധിസ്റ്റ് രാജാവും പഴയ ശീലങ്ങളൊന്നും മാറ്റിയില്ല എന്നതാണ് സത്യം. അശോകന്‍ ബുദ്ധമതാനുയായി ആയതോടു കൂടി അഹിംസാ പാര്‍ട്ടിക്കാരനായി എന്നത് 'സൊ കാള്‍ഡ്' ചരിത്രകാരന്മാര്‍ നിങ്ങളെ പറ്റിച്ചതാ. അശോകന്‍ ആഹിംസക്കാരനായ ശേഷവും ചുരുങ്ങിയത് മൂന്ന് കൂട്ടകൊലകളെങ്കിലും നടത്തിയതായി അശോകാവദാന പറയുന്നുണ്ട്. അതൊക്കെ പുറകെ ചര്‍ച്ച ചെയ്യുന്നുണ്ട്.)

(അശോകന്‍ അവസാനകാലത്ത് അസുഖം വന്നപ്പോള്‍ മരുന്നായി പോലും ഉള്ളി ഉപയോഗിക്കാന്‍ തയ്യാറായില്ലത്രേ. ക്ഷത്രീയര്‍ ഉള്ളി കഴിക്കാന്‍ പാടില്ല എന്നാണ് ആചാരം. അത്രക്കാണ് ബുദ്ധമാതാനുയായിയായ ശേഷവും അശോകന്റെ വര്‍ണ്ണാഭിമാനം. അപ്പൊ ഒരു ഡൌട്ട്...അതിന് അശോകന്‍ ക്ഷത്രീയനാണോ? മൌര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൌര്യന്‍ അതായത് അശോകന്റെ മുത്തച്ഛന്‍ ശൂദ്രനായിരുന്നു എന്ന് പ്രസിദ്ധം. അശോകന്റെ മാതാവ് ഒരു ബ്രാഹ്മണ സ്ത്രീയായിരുന്നു എന്ന് അശോകാവദാനയും പറയുന്നു.)

ഈ ആദ്യകാല ബുദ്ധിസ്റ്റുകളൊന്നും ഇങ്ങനെ പഴയത് പാടെ ഉപേക്ഷിച്ച് പുതിയതു സ്വീകരിച്ചവരല്ല. (അശോകന്റെ ബുദ്ധിസത്തിലേക്കുള്ള ''മതംമാറ്റം'' ഇപ്പോള്‍ പല ചരിത്രകാരന്മാരും അംഗീകരിക്കുന്നില്ല.) അവരൊക്കെ പഴയ ആചാരങ്ങളുടെ കൂടെ ബുദ്ധിസത്തിന്റെ പുതിയ ആചാരങ്ങളും കൂട്ടുക മാത്രമാണ് ചെയ്തത്. (മലക്കു പോകുന്ന, ഗണപതി ഹോമം നടത്തുന്ന, മുട്ടറക്കുന്ന കമ്യൂണിസ്റ്റുകാരനെപ്പോലെ.) ബുദ്ധന്‍ കാരണം ബ്രാഹ്മണര്‍ക്ക് കാര്യമായ സാമ്പത്തിക നഷ്ട്ടമോ മറ്റു ബുദ്ധിമുട്ടുകളോ ഒരിക്കലും ഉണ്ടായില്ല എന്നതാണ് സത്യം. നമ്മുടെ ബുദ്ധിജീവികള്‍ സങ്കല്പ്പിക്കുന്നപോലെ ബുദ്ധമതം വൈദിക മതത്തിനു ഭീഷണിയാകുന്ന അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ല. ബുദ്ധന്‍ പോലും തന്റെ അനുയായികളോട് പഴയ വിശ്വാസത്തില്‍ തുടരുന്ന സന്യാസിമാരെ ബഹുമാനിക്കാനും അവര്‍ക്ക് ദാനധര്‍മ്മങ്ങള്‍ തുടര്‍ന്നും കൊടുക്കാനും ആവശ്യപ്പെടുന്നുണ്ട്.(മഹാവഗ്ഗ 6.31.10f)  ബുദ്ധമതത്തിന്  ഏറ്റവും പുരോഗതി ഉണ്ടായ അശോകന്റെ കാലത്ത് പോലും ഒട്ടും മോശമല്ലാത്ത പിന്തുണയാണ് ബ്രാഹ്മണമതത്തിനും കിട്ടിയിരുന്നത്.

ബ്രാഹ്മണരെ സംബന്ധിച്ചിടത്തോളം അക്കാലത്തെ അനേകം ശ്രമണ വിഭാഗങ്ങളില്‍ ഒന്ന് മാത്രമായിരുന്നു ബുദ്ധിസം. ബുദ്ധനെ സംബന്ധിച്ചിടത്തോളം ബ്രാഹ്മണിസം അവരുടെ എതിരാളിയുമായിരുന്നില്ല. നമ്മുടെ കമ്പ്യൂട്ടര്‍ ഉപമ ഉപയോഗിച്ചാല്‍ നിലവിലുള്ള സോഫ്റ്റ്‌ വെയറില്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍ മാത്രമായിരുന്നു ബുദ്ധിസം. മറിച്ചുള്ള നിങ്ങളുടെ ധാരണക്ക് കാരണം ചില രാഷ്ട്രീയ ശരികള്‍ക്കൊപ്പിച്ചുള്ള ചരിത്രം എഴുതിയ ആളുകളെ മാത്രമേ നിങ്ങള്‍ വായിച്ചിട്ടുള്ളൂ എന്നതുകൊണ്ടാണ്.)

ശരിക്കും മത്സരം വിവധ ശ്രമണ ഗ്രൂപ്പുകള്‍ തമ്മിലായിരുന്നു. (ബുദ്ധമതവും കുറഞ്ഞ തോതില്‍ ജൈനമതവും മാത്രമെ ഈ മത്സരത്തില്‍ നിലനിന്നുള്ളു. ബാക്കിയുള്ളതൊക്കെ പില്‍ക്കാലത്ത്‌ ഹിന്ദു മതത്തിന്റെ ഭാഗമായി.)  നേരത്തെ സൂചിപ്പിച്ചപോലെ അക്കാലത്തെ മിക്കവാറും ആളുകള്‍ ജീവിതകാലം മുഴുവന്‍ ഒരേ മത വിശ്വാസം (ഇന്ന് നമ്മള്‍ മനസ്സിലാക്കുന്ന മതം എന്ന കണ്‍സെപ്റ്റ് തന്നെ അന്നില്ല) തന്നെ തുടര്‍ന്നവരൊന്നുമല്ല. തരം പോലെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഘര്‍ വാപ്പസി നടത്തും. പഴയ വിശ്വാസങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചും പഴയ ദൈവങ്ങളെ തള്ളിപ്പറഞ്ഞും പുതിയ മതത്തിലേക്ക് പോകുക എന്ന പടിഞ്ഞാറന്‍ കണ്‍സപ്റ്റ് അബ്രഹാമിക് മതങ്ങളുടെ രീതിയാണ്. നമ്മള്‍ പണ്ട് മുതലേ സഹവര്‍ത്തിത്വത്തിന്റെ ആളുകളായിരുന്നു. ബുദ്ധന്‍ എത്ര വിവേകത്തോടെയാണ് സംസാരിക്കുന്നതെന്ന് നോക്കൂ...

''A man has faith. If he says,''This ia my faith,'' so far he maintains the truth. But by that he cannot proceed to the absolute conclusion: this alone is the Truth, and everything else is false.'' (Canki Sutta)

എന്നാല്‍ ഈ ബുദ്ധവചനത്തിനു വിരുദ്ധമായി, ഒരു ഏകസത്യമുണ്ടെന്നും അതിലേക്ക് പ്രവേശനം കിട്ടണമെങ്കില്‍ പഴയതിനെ മുഴുവന്‍ ഉപേക്ഷിക്കണം എന്ന അബ്രഹാമിക് മതങ്ങളുടെ രീതി ഇവിടെ പ്രചരിപ്പിക്കാന്‍ നോക്കിയത് അംബേദ്ക്കറാണ്. ബുദ്ധമതത്തില്‍ ചേരുന്നവര്‍ക്കുള്ള പ്രതിജ്ഞയിലെ ഇരുപത്തിരണ്ടു ഇന നിര്‍ദേശങ്ങളില്‍ ചിലത് നോക്കൂ.... ബുദ്ധന്‍ പോലും പറയാത്ത നിബന്ധനകളാണ് ഇത്.

 "I am giving up my existing Hindu religion and adopting to Buddhism. I take the following vows on my own and nobody has influenced me in this regard.

 I shall have no faith in Brahma, Vishnu and Mahesh nor shall I worship them.

I shall have no faith in Rama and Krishna who are believed to be incarnation of God nor shall I worship them.

I shall have no faith in ‘Gauri’, Ganapati and other gods and goddesses of Hindus nor shall I worship them.

I shall have no faith in Vithal Rukhamai nor shall I worship them. I do not believe in the incarnation of God.

I do not and shall not believe that Lord Buddha was the incarnation of Vishnu. I believe this to be sheer madness and false propaganda.

I shall not perform ‘Shraddha’ nor shall I give ‘pind-dan’.

I shall not act in a manner violating the principles and teachings of the Buddha.I shall not allow any ceremonies to be performed by Brahmins.


(Aside point:..... I do not and shall not believe that Lord Buddha was the incarnation of Vishnu  എന്ന് അംബേദ്ക്കര്‍ പ്രഖ്യാപിച്ചതു കൊണ്ടായോ?ബുദ്ധ തന്നെ പറയുന്നത് വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍ താനാണ് എന്നാണ്..!!.. (ദശരഥ ജാതക no: 461)  :-)

 ഇന്നലെ ചന്ദ്ര ഗ്രഹണമായിരുന്നു (4/4/2015). വിഷ്ണുവാണ് രാഹുവിന്റെ പിടിയില്‍നിന്ന് ചന്ദ്രനെ മോചിപ്പിച്ചത് എന്നാണു കഥ. ഈ കഥയുടെ ബുദ്ധിസ്റ്റ് വേര്‍ഷനില്‍ ബുദ്ധനാണ് രാഹുവില്‍ നിന്ന് ചന്ദ്രനെ രക്ഷിക്കുന്നത്. അതായത് വിഷ്ണു ചെയ്ത പണി തന്നെ.... (സുത്ത നിപാത 2:9 കണ്ടിമ സുത്ത)

Thus have I heard:

On one occasion the Blessed One was living near Savatthi, at Jetavana at Anathpindika's monastery. At that time Candima, the moon deity, was seized by Rahu, lord of Asura. Thereupon calling to mind the Blessed One, Candima, the moon deity, recited this stanza:

i. "O Buddha, the Hero, thou art wholly free from all evil. My adoration to thee. I have fallen into distress. Be thou my refuge."Thereupon the Blessed One addressed a stanza to Rahu, Lord of Asuras, on behalf of Candima, thus:

ii. "O Rahu, Candima has gone for refuge to the Tathagata, the Consummate One. Release Candima. The Buddhas radiate compassion on the world (of beings)."Thereupon Rahu, Lord of Asuras, released Candima, the deity, and immediately came to the presence of Vepacitta, Lord of Asuras, and stood beside him trembling with fear and with hair standing on end. Then Vepacitta addressed Rahu in this stanza.

iii. "Rahu. Why did you suddenly release Candima? Why have you come trembling, and why are you standing here terrified?"

"I have been spoken to by the Buddha in a stanza (requesting me to release Candima). If I had not released Candima my head would have split into seven pieces. While yet I live, I should have had no happiness. (Therefore I released Candima)."

(അംബേദ്ക്കറെ പിന്തുടര്‍ന്ന് വിഷ്ണുവില്‍ വിശ്വസിക്കാത്തവര്‍ക്ക് അത് ചെയ്തത് ബുദ്ധനാണ് എന്ന് വിശ്വസിക്കാം. അപ്പൊ പുരോഗമനവാദിയാകാം.) എന്തായാലും ബുദ്ധമതം ഹിന്ദു മതത്തേക്കാള്‍ മികച്ച കൊമ്പത്തെ സാധനമാണ് എന്നും പറഞ്ഞോണ്ട് ഒരുത്തനും ഇനി ഈ ഏരിയയില്‍ വന്നേക്കരുത് കേട്ടോ. :-)

-------------------------------------------------------------------

ബ്രാഹ്മണരും ശ്രമണരും (ബുദ്ധിസ്റ്റുകള്‍ മാത്രമല്ല) തമ്മില്‍ ചില പിണക്കങ്ങളൊക്കെ സ്വാഭാവികമായും ഉണ്ടായിരിക്കാമെങ്കിലും ബ്രാഹ്മണര്‍ ബുദ്ധനു നേരെ വലിയ തോതില്‍ ആക്രമങ്ങള്‍ എന്തെങ്കിലും ചെയ്തതായി ബൌദ്ധ പ്രമാണങ്ങളില്‍ പോലും കാര്യമായ ഒരു തെളിവുമില്ല. (അങ്ങനെ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. Go ahead..... make my day..!!.. :-)) എന്നാല്‍ മറ്റു ശ്രമണ ഗ്രൂപ്പുകളും സ്വന്തം സംഘത്തിലെ ആളുകളും തന്നെ ബുദ്ധനെതിരെ തിരിഞ്ഞ സംഭവങ്ങള്‍ ഇഷ്ട്ടം പോലെ ഉണ്ടായിട്ടുണ്ട്.

ഒരു സംഭവം ഇങ്ങനെയാണ്. മറ്റു ശ്രമണ വിഭാഗങ്ങള്‍ അവരുടെ കൂട്ടത്തിലെ സുന്ദരി എന്ന ഒരു സ്ത്രീയെ എല്ലാവരും കാണ്‍കെ കൂടെക്കൂടെ ബുദ്ധനെ സന്ദര്‍ശിക്കാന്‍ ചട്ടം കെട്ടി. അങ്ങനെ കുറച്ചു കാലത്തിനു ശേഷം ആ സ്ത്രീയെ തല്ലിക്കൊന്ന് ശവം ബുദ്ധന്‍ താമസിക്കുന്ന ജീതവനത്തിനു സമീപം ഉപേക്ഷിച്ചു. ബുദ്ധസംഘം തങ്ങളുടെ കൂട്ടത്തിലെ ഒരു സ്ത്രീയെ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ശേഷം കൊന്നു കളഞ്ഞിരിക്കുന്നു എന്ന് പസേനദി രാജാവിന് പരാതിയും കൊടുത്തു. കൂടാതെ ഈ സ്ത്രീയുടെ ശവവും കെട്ടിയെടുത്തു നാല്‍ക്കവലകള്‍ തോറും ബുദ്ധനും സംഘത്തിനും എതിരെ അപവാദം പ്രചരിപ്പിക്കാനും തുടങ്ങി. (ഉദാന 4.8) പക്ഷേ ഈ പ്ലാന്‍ ചീറ്റിപ്പോയി. (കൊലയാളികള്‍ മദ്യപാനത്തിനിടക്ക് സത്യം വെളിപ്പെടുത്തിയത് രാജാവ് ചാരന്മാര്‍ മുഖേനെ അറിഞ്ഞു.)

മറ്റൊരിക്കല്‍ എതിര്‍ ഗ്രൂപ്പുകാര്‍ ചിഞ്ച മാനവിക എന്ന ബ്രാഹ്മണ സ്ത്രീയെ ബുദ്ധനെ പതിവായി സന്ദര്‍ശിക്കാന്‍ ഏര്‍പ്പാടാക്കി. ഈ സ്ത്രീ വൈകുന്നേരം ജീതവനത്തില്‍ ബുദ്ധന്‍ താമസിക്കുന്നിടത്തേക്ക് പോകുകയും രാത്രി മുഴുവന്‍ ഒരിടത്ത് ഒളിച്ചിരുന്ന് രാവിലെ ജീതവനത്തില്‍നിന്നു വരുന്നു എന്നപോലെ പുറത്തിറങ്ങുകയും ചെയ്യും. വഴിയില്‍ കാണുന്നവരോട് താന്‍ രാത്രി ബുദ്ധനോടൊത്തു ചിലവഴിച്ചു വരുകയാണ് എന്നു പറയും. അങ്ങനെ കുറെ മാസങ്ങള്‍ക്ക് ശേഷം ഈ സ്ത്രീ താന്‍ ഗര്‍ഭിണിയാണെന്നും ബുദ്ധനാണ് ഉത്തരവാദി എന്നും പരസ്യമായി പറഞ്ഞു ബുദ്ധനെ നാറ്റിക്കാന്‍ ശ്രമിച്ചു. ഇതും പൊട്ടിപ്പോയി. (അവരുടെ കൃത്രിമ വയര്‍ നാട്ടുകാരുടെ മുന്നില്‍ അഴിഞ്ഞു വീണു.)

''Having made a wooden belly to appear pregnant,
Cinca made a lewd accusation in the midst of the gathering.
The Lord of Sages defeated her with peaceful, gracious means:
By the power of this, may you have victory blessings.''
(Buddha jayamangala Gatha)  

മറ്റൊരു സംഭവം ബുദ്ധന്റെ സ്വന്തം അര്‍ദ്ധ സഹോദരനായ ദേവദത്തന്‍ തന്നെ ബുദ്ധനെ കൊന്ന് സംഘത്തിന്റെ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചതാണ്. (ഈ ദേവദത്തനെ നമ്മളില്‍ ചിലര്‍ നാലാം ക്ലാസിലോ മറ്റോ  ബുദ്ധനെക്കുറിച്ചുള്ള ഒരു പാഠത്തില്‍ പഠിച്ചിട്ടുണ്ട്. ഒരു അരയന്നത്തെ ചുമ്മാ അമ്പെയ്തു കൊന്ന് രസിക്കുന്ന ആള്‍. ഓന്റെ കൈയ്യിലിരിപ്പ്‌ അന്നേ ശരിയല്ല.) ദേവദത്തന്‍ ഒരിക്കല്‍ ഒളിച്ചിരുന്ന് മുകളില്‍ നിന്ന് ഒരു കല്ല്‌ ബുദ്ധനു നേരെ ഉരുട്ടിവിട്ടു.  ബുദ്ധന്‍ പക്ഷേ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും കുറച്ചു കാലം കിടപ്പിലായിപ്പോയി. ദേവദത്തന്‍ വേറൊരിക്കല്‍ നളഗിരി എന്ന് പേരായ മദമിളകിയ ഒരു ആനയെക്കൊണ്ടു ബുദ്ധനെ കൊല്ലിക്കാന്‍ നോക്കി. അതും നടന്നില്ല.

കണ്ടാല ജാതക ( ജാതക: 542) എന്ന ജാതക കഥയില്‍ ബുദ്ധന്റെ ജീവനു നേരെയുള്ള ദേവദത്തന്റെ വേറൊരു ആക്രമണം വിവരിക്കുന്നുണ്ട്. ബിംബിസാരന്റെ മകന്‍ അജാതശത്രു അച്ഛനെ പട്ടിണിക്കിട്ട് കൊന്ന്, രാജാവായ ശേഷം അജാതശത്രുവിന്റെ സഹായത്തോടെ ദേവദത്തന്‍ ബുദ്ധനെ കൊല്ലാന്‍ 130 വില്ലാളികളെ ഏര്‍പ്പാടാക്കുന്നു. (ബിംബിസാരനും ബുദ്ധനും 'സോള്‍ ഗഡീസ്' ആണെങ്കിലും കൂട്ടുകാരനും തികഞ്ഞ അനുയായിയുമായ ബിംബിസാരനെ രക്ഷിക്കാന്‍ ബുദ്ധന്‍ എന്തെങ്കിലും ചെയ്തതായി കാണുന്നില്ല. ആ സമയത്ത് ഒരു അഹിംസാ ഗീതയും ബുദ്ധന്‍ പ്രസംഗിച്ചില്ല. പിതൃഘാതകനായ അജാതശത്രുവിന്റെ ആശ്രിതനായി തന്നെ കൂടി. ) ദേവദത്തന്റെ പ്ലാന്‍ നല്ല രസമാണ്. ഒരു മാഫിയാ സ്റ്റൈല്‍. ആദ്യം ഒരാളോട് ബുദ്ധനെ ഒളിച്ചുനിന്ന് വിഷം പുരട്ടിയ അമ്പെയ്ത ശേഷം ഒരു പ്രത്യേക വഴിയിലൂടെ തിരിച്ചു വരാന്‍ പറയുന്നു. അയാളെ വഴിയില്‍ വച്ച് കൊല്ലാന്‍ വേറെ രണ്ടു വില്ലാളികളെ ഏര്‍പ്പാടാക്കുന്നു. അവരെ കൊല്ലാന്‍ വേറെ നാലുപേര്‍, ആ നാലുപേരെ കൊല്ലാന്‍ വേറെ എട്ട് പേര്‍, ആ എട്ടു പേരെ കൊല്ലാന്‍ വേറൊരു പതിനാറു പേര്‍, പിന്നെ മുപ്പത്തിരണ്ട് അങ്ങനെ കൊലയാളികളെ ഏര്‍പ്പാടാക്കുന്നു. ആര്‍ക്കും പരസ്പരം തങ്ങള്‍ ആരെയാണ് എന്തിനാണ് കൊല്ലുന്നത്‌ എന്നറിയില്ല. താനാണ് ഇതിന്റെ പിന്നില്‍ എന്ന് ആരും ഒരിക്കലും പുറത്ത് അറിയാതിരിക്കാനുള്ള ദേവദത്തന്റെ സൂത്രം. തീര്‍ച്ചയായും ഈ പ്ലാനും ചീറ്റിപ്പോയി. (അല്ലെങ്കില്‍ ഇതിന്റെ വിശദാംശങ്ങളും ഇതിനു പിന്നില്‍ ദേവദത്തനായിരുന്നു എന്നതും നിങ്ങള്‍ ഇപ്പോള്‍ വായിക്കില്ലല്ലോ? :-))

ദേവദത്തന്‍ ബുദ്ധനെ കൊല്ലുന്നതില്‍ വിജയിച്ചില്ലെങ്കിലും ബുദ്ധന്റെ ജീവിത കാലത്തു തന്നെ സംഘത്തെ പിളര്‍ത്തുന്നതില്‍ വിജയിച്ചിരുന്നു. കുറെ ഭിക്ഷുക്കളെ 'സ്വന്തമാക്കി' (അഞ്ഞൂറ് എന്ന് മിലിന്ദ പ്രശ്ന) ദേവദത്തന്‍ വേറെ ആശ്രമം സ്ഥാപിച്ചു. വിവരമറിഞ്ഞ ബുദ്ധന്‍ പ്രിയ ശിഷ്യന്‍മാരായ ശാരിപുത്രനേയും മൊഗല്ലാനയേയും അവരെ തിരിച്ചു കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കി. അവര്‍ സംസാരിച്ച് ഈ ഭിക്ഷുക്കളെ മിക്കവരെയും തിരികെ കൊണ്ടുവന്നു. തന്റെ ശിഷ്യന്‍മാര്‍ മിക്കവരെയും നഷ്ടപ്പെട്ടതറിഞ്ഞപ്പോള്‍ ദേവദത്തന്‍ രക്തം ചര്‍ദ്ദിച്ചത്രെ (Cullavagga 7.4). (ശിഷ്യന്‍മാര്‍ നഷ്ട്ടപ്പെട്ടപ്പോള്‍ സഞ്ജയന്‍ എന്ന ഗുരുവും ചോര ചര്‍ദ്ദിച്ചു എന്നൊരു പ്രസ്താവന നമ്മള്‍ നേരത്തെ കണ്ടിരുന്നു. രസമുള്ള ആ പ്രയോഗം നമ്മള്‍ പിന്നീട് ചര്‍ച്ച ചെയ്യും.)

എന്നാലും ദേവദത്തന്റെ സംഘം പച്ച പിടിച്ചു എന്നു കരുതണം. ആദ്യ കാലത്ത് അജാതശത്രു രാജാവ് ദേവദത്തനെ കൈയ്യയച്ചു സഹായിച്ചു. (ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം ഫാഹിയാന്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ദേവദത്തന്റെ അനുയായികളായ സന്യാസിമാരെ കണ്ടതായി പറയുന്നുണ്ട്.) ഒരിക്കല്‍ ബുദ്ധന്റെ ഒരു ശിഷ്യന്‍ അവരുടെ മഠത്തില്‍ പോയി അവരുടെ ഭക്ഷണം കഴിച്ചതിനു ബുദ്ധന്‍ അയാളെ കഠിനമായി ശാസിക്കുന്നുണ്ട്. (ജാതക: 26) അതാണ്‌ പ്രൊഫഷണല്‍ ശത്രുത. തന്നെ വിട്ടു പോയവനുമായി ഒരു തരം ബന്ധവും പാടില്ല. (ഭാഗ്യം, ഇന്നത്തെ പോലെ തല വെട്ടാനൊന്നും പറയാതിരുന്നത്.) അവസാനം ദേവദത്തനെ ഭൂമി വിഴുങ്ങിക്കളഞ്ഞു എന്നാണ് ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങള്‍ പറയുന്നത്‍. കഠിനമായ വെറുപ്പ്‌ സൂചിപ്പിക്കുന്ന ഒരു ബുദ്ധിസ്റ്റ് പ്രയോഗമാണ് ആളെ ഭൂമി വിഴുങ്ങി എന്നത്‍. സംഘത്തില്‍ ഈ പിളര്‍പ്പുണ്ടാക്കിയതുകൊണ്ട് ദേവദത്തന്‍ ഒരു കല്‍പ്പകാലം നരകത്തിലാണ് എന്നും ബുദ്ധിസ്റ്റുകള്‍ വിശ്വസിക്കുന്നു.

ബുദ്ധനും ദേവദത്തനും തമ്മില്‍ തര്‍ക്കം തുടങ്ങുന്നത് സംഘ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണം എന്ന ദേവദത്തന്റെ അഭിപ്രായത്തോടു കൂടിയാണ്. (ബുദ്ധന്റെ അവസാനകാലത്ത് രാജാക്കന്മാരുടെ സഹായത്താല്‍ ഭിക്ഷുക്കള്‍ നല്ല സുഖലോലുപരായാണ് ജീവിച്ചിരുന്നത്.) ഭിക്ഷുക്കള്‍ നിര്‍ബന്ധമായും മാംസഭക്ഷണം ഒഴിവാക്കണം എന്ന ദേവദത്തന്റെ ആശയം ബുദ്ധന്‍ അംഗീകരിച്ചില്ല. ഭിക്ഷുക്കള്‍ തീര്‍ച്ചയായും മാംസം കഴിക്കാം. എന്നാല്‍ അവര്‍ക്ക് വേണ്ടി മൃഗങ്ങളെ കൊല്ലരുത് എന്നേ ബുദ്ധനുണ്ടായിരുന്നുള്ളൂ.

''Jivaka, I say there are three occasions in which meat should not be eaten: when it is seen, heard or suspected that the living being has been killed for sake of a Bhikku. I say: Meat should not be eaten on these three occasions. I say that there are three occasions in which meat may be eaten: when it is not seen, not heard, and not suspected, that the living being has been killed for the sake of the Bhikku, I say: Meat may be eaten on these three occasions.'' (Majjhima Nikaya 55)
(ബ്രാഹ്മണര്‍ മാംസം ഉപേക്ഷിച്ചത് ബുദ്ധന്റെ സ്വാധീനം മൂലമാണ് എന്ന് വാദിക്കുന്നവര്‍ ആ ക്രെഡിറ്റ് ദേവദത്തനും അയാളുടെ സംഘത്തിനും കൊടുക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ജൈന മതത്തിന്. മൃഗഹത്യയും മാംസ ഭക്ഷണവും ജൈനമതത്തില്‍ കര്‍ശനമായി വിലക്കപ്പെട്ടിരുന്നു.)

അങ്ങനെ അത്യാവശ്യം അനുയായികളും, പേരും, പ്രശസ്തിയും, ശത്രുക്കളും, വിവാദങ്ങളും ഒക്കെയായി നാല്പത്തഞ്ചു വര്‍ഷത്തെ സന്യാസജീവിതത്തിനു ശേഷം എണ്‍പതാം വയസ്സില്‍ ബുദ്ധന്റെ മഹാപരിര്‍വ്വാണം. അപ്പൊ ബാക്കി അടുത്ത ഭാഗങ്ങളില്‍.

മൂന്നാം ഭാഗം:.....  ക്ഷത്രീയാഭിമാനിയായ ബുദ്ധന്‍

-

16 അഭിപ്രായങ്ങൾ:

Arun B പറഞ്ഞു...

ഈ ബുദ്ധമതപ്പോസ്റ്റ് പോകുന്ന പോക്ക് കാണുമ്പോൾ എനിക്ക് ഓർമ വരുന്നത് സിയാറ്റിൽ മൂപ്പന്റെ ഹരിതപ്രസംഗവും ടെഡ്ഡിബെയറിന്റെ പരിണാമവും ഒക്കെയാണ്. മതങ്ങൾക്കും പരിണമിക്കാമല്ലോ !

Anoop Pattat പറഞ്ഞു...

ബ്ലോഗ്‌ ആക്ടീവ് ആയതില്‍ വളരെ സന്തോഷം .. Eagerly waiting for the second part

pankaj പറഞ്ഞു...

Great effort. Manoj Bright,Gauthanmanu മുന്പും ബുദ്ധ മതം ഉണ്ട് എന്ന് കേട്ടിട്ട് ഉണ്ട്. മഹാവീരന്റെ മുൻപേ ജൈന മതം ഉള്ളത് പോലെ. അതിന്റെ വസ്തുതവസ്തുത എന്താണ്?

pankaj പറഞ്ഞു...

Great effort. Manoj Bright,Gauthanmanu മുന്പും ബുദ്ധ മതം ഉണ്ട് എന്ന് കേട്ടിട്ട് ഉണ്ട്. മഹാവീരന്റെ മുൻപേ ജൈന മതം ഉള്ളത് പോലെ. അതിന്റെ വസ്തുതവസ്തുത എന്താണ്?

Mridhul Sivadas പറഞ്ഞു...

പേരെഴുതിക്കാണിക്കലേ കഴിഞ്ഞിട്ടുള്ളൂ. പടം ഇപ്പോഴും തുടങ്ങിയിട്ടില്ല :) . രണ്ടാം ഭാഗവും ഒട്ടും ബോറടിപ്പിച്ചില്ല. ഇരുന്നയിരിപ്പിനു തന്നെ വായിച്ചുതീര്‍ത്തു.

സംഗതി നല്ലനിലയ്‌ക്കു പോകുകയാണെങ്കില്‍, ഈ സീരീസ്‌ ഒരു പുസ്‌തകമാക്കാനുള്ള സൈസിലേക്ക്‌ പരിണമിക്കുമെങ്കില്‍ അതിനുവേണ്ട ഗംബ്ലീറ്റ്‌ പേജ്‌മേക്കര്‍-ഐ.എസ്‌.എം സഹായങ്ങളും ഇപ്പഴേ വാഗ്‌ദാനം ചെയ്യുന്നു.

Biju G Nath പറഞ്ഞു...

വായന നല്ലൊരു അഭ്യാസവും ഒരു തരത്തിലുള്ള അറിവിന്റെ പാതയുമാണ് . അന്ധമായ വിശ്വാസമല്ല , മറിച്ചു വിശകലനങ്ങളുടെ ആകെത്തുകയാണ് . സന്തോഷം ബ്രൈറ്റ് ആശംസകള്‍ തുടരുക ഈ ശ്രമം

മാനവന്‍ പറഞ്ഞു...

Thanks ..

മുക്കുവന്‍ പറഞ്ഞു...

as usual.. so informative. waiting for the next post.

Sabu Hariharan പറഞ്ഞു...

എന്തത്ഭുതം! ഒരു ഉപകാരവുമില്ലാത്ത എത്രയോ വിവരങ്ങളാണ്‌ നമുക്കു ചുറ്റും!

vineeth vava പറഞ്ഞു...

അടുത്ത ഭാഗം ഉടനെ വരട്ടെ....

മിഥുന പറഞ്ഞു...

“ഈ വേദ വിരുദ്ധ പ്രസ്ഥാനങ്ങളില്‍ ബുദ്ധമതവും കുറഞ്ഞ അളവില്‍ ജൈനമതവും മാത്രമേ കാലത്തെ അതിജീവിച്ചുള്ളൂ”
Something interesting...ഈ രണ്ട് സെക്റ്റുകളുടെയും സ്ഥാപകന്മാര്‍/പ്രധാന ആചാര്യന്മാര്‍ ക്ഷത്രിയകുമാരന്മാരായിരുന്നുവല്ലോ...

ദേവന്‍ പറഞ്ഞു...

ഞാൻ ഡിങ്കമതം സ്വകരിച്ചു...

ചെറായി രാമദാസ് പറഞ്ഞു...

" പ്രാര്‍ത്ഥിക്കുന്ന സ്ഥലം ബുദ്ധവിഹാരം അല്ലെങ്കില്‍ ഹിന്ദു അമ്പലം ആണോ എന്നൊക്കെ ആരു നോക്കുന്നു? " --താങ്കളുടെ വിശകലനത്തിന്‍റെ നിലവാരമറിയാന്‍ ഈ ഒറ്റ വാചകം മതി . ഭീകരവും നീചവുമായ ആക്രമണ പരമ്പരകള്‍ നടന്നു ബുദ്ധ-ജൈന മതങ്ങള്‍ക്കെതിരെ. അതിന്‍റെ , ബുദ്ധമത സംഹാരത്തിന്‍റെ , കുറെ തെളിവുകള്‍ ഹിന്ദു ക്ഷേത്രങ്ങളിലുണ്ട് .ഒട്ടുമിക്ക പ്രധാന ഹിന്ദു ക്ഷേത്രങ്ങളും ,പിടിച്ചടക്കപ്പെട്ട ബുദ്ധ-ജൈന ദേവാലയങ്ങളാണ്. കൊച്ചു കേരളത്തിലുമുണ്ടു ധാരാളം തെളിവുകള്‍.( ഒരു പഴയ പഠനത്തിന്‍റെ മാത്രം സൂചന തരുന്നു തത്കാലം :http://cheraayiraamadaas.blogspot.in/2015/08/blog-post_46.html ). ഇനി ചേര്‍ക്കുന്ന ലിങ്കിലുമുണ്ട് ബുദ്ധനെ ബ്രാഹ്മണ്യം സത്കരിച്ചതിന്‍റെ ചില ചിത്രങ്ങള്‍ : http://cheraayiraamadaas.blogspot.in/2015/08/blog-post_68.html . താങ്കളുടെ മറ്റു നിഗമനങ്ങളിലേയ്ക്ക് കടക്കാന്‍ സമയമില്ല.എങ്കിലും പുനര്‍ജന്‍മവിശ്വാസത്തെപ്പറ്റിയുള്ള ഒരു നിരീക്ഷണത്തിന്‍റെ ലിങ്ക് ചേര്‍ക്കുന്നു : http://cheraayiraamadaas.blogspot.in/2015/08/httpsdrive_1.html .

Cherayi Ramadas പറഞ്ഞു...

" പ്രാര്‍ത്ഥിക്കുന്ന സ്ഥലം ബുദ്ധവിഹാരം അല്ലെങ്കില്‍ ഹിന്ദു അമ്പലം ആണോ എന്നൊക്കെ ആരു നോക്കുന്നു? " --താങ്കളുടെ വിശകലനത്തിന്‍റെ നിലവാരമറിയാന്‍ ഈ ഒറ്റ വാചകം മതി . ഭീകരവും നീചവുമായ ആക്രമണ പരമ്പരകള്‍ നടന്നു ബുദ്ധ-ജൈന മതങ്ങള്‍ക്കെതിരെ. അതിന്‍റെ , ബുദ്ധമത സംഹാരത്തിന്‍റെ , കുറെ തെളിവുകള്‍ ഹിന്ദു ക്ഷേത്രങ്ങളിലുണ്ട് .ഒട്ടുമിക്ക പ്രധാന ഹിന്ദു ക്ഷേത്രങ്ങളും ,പിടിച്ചടക്കപ്പെട്ട ബുദ്ധ-ജൈന ദേവാലയങ്ങളാണ്. കൊച്ചു കേരളത്തിലുമുണ്ടു ധാരാളം തെളിവുകള്‍.( ഒരു പഴയ പഠനത്തിന്‍റെ മാത്രം സൂചന തരുന്നു തത്കാലം :http://cheraayiraamadaas.blogspot.in/2015/08/blog-post_46.html ). ഇനി ചേര്‍ക്കുന്ന ലിങ്കിലുമുണ്ട് ബുദ്ധനെ ബ്രാഹ്മണ്യം സത്കരിച്ചതിന്‍റെ ചില ചിത്രങ്ങള്‍ : http://cheraayiraamadaas.blogspot.in/2015/08/blog-post_68.html . താങ്കളുടെ മറ്റു നിഗമനങ്ങളിലേയ്ക്ക് കടക്കാന്‍ സമയമില്ല.എങ്കിലും പുനര്‍ജന്‍മവിശ്വാസത്തെപ്പറ്റിയുള്ള ഒരു നിരീക്ഷണത്തിന്‍റെ ലിങ്ക് ചേര്‍ക്കുന്നു : http://cheraayiraamadaas.blogspot.in/2015/08/httpsdrive_1.html .

Cherayi Ramadas പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
സജീര്‍ കഞ്ഞിരോട് പറഞ്ഞു...

മതങ്ങൾ മറ്റു മതങ്ങളെ കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങളുടെ വെളിച്ചത്തിലാണ് താങ്കളുടെ പഠനങ്ങൾ മുഴുവൻ എന്ന് തോന്നുന്നു. ഉദാഹരണത്തിന് ശിയാക്കളെ കുറിച്ച് സുന്നി മതവിശ്വാസികൾ പറഞ്ഞാൽ എങ്ങനെയിരിക്കും?

ഇതേ പോലെ ബുദ്ധരുടെ വിമർശകരിൽ നിന്ന് സനാദനധർമ്മതെക്കുരിചും തിരിച്ചും അഭിപ്രായങ്ങൾ എടുത്താൽ എന്ത് ആണ് അതിൽ നിന്ന് കിട്ടുക.

സോറി. ടോട്ടൽ വെസ്റ്റ്‌ ഓഫ് ടൈം....ആയിരവും രണ്ടായിരവും വര്ഷം മുമ്പുള്ള ഒരു കാര്യം, അതിന്റെ സത്യസന്ധത....സൌര്സിൽ നിന്നായിരുന്നു വെങ്കിൽ അതൊരു സുഖമുണ്ടായേനെ...

LinkWithin

Related Posts with Thumbnails