2015, ജൂലൈ 1, ബുധനാഴ്‌ച

ബുദ്ധമതത്തിന്റെ സാമൂഹ്യ ആഘാതങ്ങള്‍


ചാതുര്‍വര്‍ണ്ണ്യം കൊണ്ട് പൊറുതി മുട്ടിയ പാവപെട്ടവരും അധഃസ്ഥിതരും ബുദ്ധിസത്തില്‍ ആകൃഷ്ടരായി അതിലേക്ക് തള്ളിക്കയറുകയായിരുന്നു (അതുവഴി ബ്രാഹ്മണര്‍ക്ക് ബുദ്ധിസത്തോടു വിരോധമുണ്ടായി) എന്നാണല്ലോ നമ്മുടെ അംഗീകൃത തിയറി. അതില്‍ എത്രമാത്രം വാസ്തവമുണ്ട്? നമുക്ക് ഇപ്പോള്‍ പരിചയമുള്ള തരം കടുത്ത ജാതിപീഢനമൊന്നും അക്കാലത്ത് ഉണ്ടായിരുന്നതായി ബൌദ്ധ ഗ്രന്ഥങ്ങളില്‍ പോലും സൂചനകളില്ല. നേരത്തെ സൂചിപ്പിച്ച പോലെ മനുസ്മൃതി പ്രകാരം ജീവിക്കുന്ന ഒരു സമൂഹത്തെയൊന്നുമല്ല ബൌദ്ധകൃതികളില്‍ കാണുന്നത്. മഥുരസുത്തയിലെ (മഞ്ജിമ നിഖായ) ഒരു വിവരണം പ്രകാരം നാലുവര്‍ണ്ണങ്ങളും തമ്മില്‍  അനുസരിക്കേണ്ടുന്ന ക്രിമിനല്‍ നിയമങ്ങളുടെ കാര്യത്തില്‍ ഒരു വിവേചനവും ഇല്ലായിരുന്നു എന്നാണ് മനസ്സിലാകുന്നത്‌. (മനുസ്മൃതി പ്രകാരം നാല് വര്‍ണ്ണങ്ങള്‍ക്കും വ്യത്യസ്ത ശിക്ഷയാണ്. ഏറ്റവും ലഘുവായ ശിക്ഷ ബ്രാഹ്മണര്‍ക്ക്.)  ബുദ്ധന്‍ നിര്‍വ്വാണം പ്രാപിച്ച് കുറച്ചു കാലത്തിനു ശേഷം (അപ്പോള്‍ കാലഘട്ടം ഏകദേശം പിടികിട്ടും) ഒരിക്കല്‍ മഹാകാക്കാന എന്ന ബുദ്ധശിഷ്യന്‍ മഥുരയിലെ രാജാവുമായി വര്‍ണ്ണങ്ങളേക്കുറിച്ചു സംസാരിക്കുന്നതാണ് മഥുരസുത്തയിലെ സന്ദര്‍ഭം. തങ്ങളാണ് ഒന്നാമത്തെ വര്‍ണ്ണം എന്ന ബ്രാഹ്മണരുടെ അവകാശവാദത്തില്‍ കാര്യമില്ല എന്ന്  മഹാകാക്കാനന്‍ സമര്‍ത്ഥിക്കുന്നു. പണവും സ്വാധീനവും ഉള്ള ശൂദ്രന് ബ്രാഹ്മണന് കിട്ടുന്ന അതേ മതിപ്പ് സമൂഹം കൊടുക്കുന്നുണ്ടല്ലോ എന്നാണ് അതിനു ഉദാഹരണമായി അദ്ദേഹം പറയുന്നത്. ശൂദ്രന്‍ ധനം സമ്പാദിക്കാന്‍ പാടില്ല എന്നപോലുള്ള മനുസ്മൃതി നിയമമൊന്നും അക്കാലത്ത് പ്രബല്യത്തിലുള്ളതായി മഹാകാക്കാനന്റെ സംഭാഷണത്തില്‍ സൂചനയില്ല.

 "What do you think of this, sire? If prosperity attended a sudra in the form of property or herds or silver or gold, could he have another sudra who would get up earlier than he, go to bed later, be zealous in his master's service, study his comfort, and speak with affection? Could he have a kshatriya, a brahmin, and a vaisya who would behave similarly?"

"Yes, he could, Kaccana."

"What do you think of this, sire? If the case be so, are those four castes exactly equal, or not? Or how does it strike you?"

"Undoubtedly, Kaccana, if the case be so, those four castes are exactly equal. I perceive no difference, sir, between them herein."

പാപകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക് അത് ഏതു വര്‍ണ്ണമായാലും ഇഹലോകത്തിലും പരലോകത്തിലും ഒരേ ശിക്ഷ തന്നെയാണ് ലഭിക്കുക. നന്മ ചെയ്യുന്നത് ഏതു വര്‍ണ്ണത്തില്‍ പെട്ട ആളായാലും ഒരേ പോലെയാണ് ഇഹലോകത്ത്‌ ബഹുമാനിക്കപ്പെടുന്നതും. ബ്രാഹ്മണരുടെ അവകാശവാദം എന്തായാലും രാജ്യത്തെ നിയമത്തിനു മുന്നില്‍ എല്ലാ വര്‍ണ്ണങ്ങളും തുല്യരായിരുന്നു എന്നാണ് ഈ ഭാഗം സൂചിപ്പിക്കുന്നത്. മനുസ്മൃതിയില്‍ കാണുന്നപോലെ ഓരോ വര്‍ണ്ണങ്ങള്‍ക്കും ഓരോ നിയമം എന്ന വിവേചനത്തിന്റെ സൂചന പോലും കാണുന്നില്ല.

"For the following reason also, sire, it may be known to be mere empty words to make the statement among people that 'the brahmins are the best caste . . . . (etc. down to) . . . . heirs of Brahma'- What do you think of this, sire? In the case of there being a kshatriya who should break into houses, or loot, or commit burglary, or become a highwayman, or commit adultery;--if your people brought such a kshatriya prisoner before you, saying, 'Here is your robber and malefactor, sire, inflict on him such punishment as you will,'--what would you do to him?"

 "I would have him executed, or burnt, or exiled, or dealt with according to his deserts. And why, Kaccana? Because, sir, he loses his former style of 'kshatriya,' and is reckoned naught but a 'robber.'"

 "What do you think of this, sire? In the case of there being a brahmin, or a vaisya, or a sudra who committed like crimes and was similarly brought before you, what would you do to such?"

 "I would have him executed, or burnt, or exiled, or dealt with according to his deserts. And why, Kaccana? Because, sir, he loses his former style of 'sudra,' and is reckoned naught but a 'robber.'"

 "What do you think of this, sire? If the case be so, are these four castes exactly equal, or not? Or how does it strike you?"

 "Undoubtedly, Kaccana, if the case be so, those four castes are exactly equal. I perceive no difference, sir, between them herein."

അക്കാലത്തെ സമൂഹത്തില്‍ കഴിവുള്ളവനെ ഏതു ജാതി, വര്‍ണ്ണത്തില്‍ പെട്ടവനാണെങ്കിലും അംഗീകരിച്ചിരുന്നു എന്നാണ് സംയുക്ത നിഖായയില്‍ ബുദ്ധനും പസേനദി രാജാവും തമ്മിലുള്ള ഈ സംഭാഷണവും സൂചിപ്പിക്കുന്നത്.

''Suppose that you were at war, and that the contenting armies were being mustered. And there were to arrive a noble youth, untrained, unskilled, unpractised, undrilled, timid, trembling, affrighted, one who would run away-would you keep that man? Would such a man be any good to you?

'No, Lord, I should not keep that man, nor would such a man be any good to me.'

'And would you say the same, sire, if such a man were a brahmin, or a merchant's son, or the son of a labourer?'

'Yes, Lord.'

'But what would be your opinion, sire, if the youth in question, to whichever social class he belonged, were trained, skilled, expert, practised, drilled, bold of steady nerve, un-dismayed, incapable of running away? Would you keep that man? Would such a man be any good to you?'

I should keep that man, Lord, he would be useful to me.'' (Samyuktha nikhaya-kosala)

ജാതിയേതായാലും ആള്‍ കഴിവുള്ളവനായാല്‍ മതി എന്ന് രാജാവ് സമ്മതിക്കുന്നു. ബുദ്ധന്‍ തന്റെ പോയിന്റ്‌  ഉന്നയിക്കാന്‍ ഉപയോഗിക്കുന്ന ഈ ഉപമയില്‍നിന്നു അതുതന്നെയാണ് അക്കാലത്തെ നാട്ടുനടപ്പും എന്ന് വ്യക്തം.

പസേനദി രാജാവ് ബുദ്ധനെ പരസ്യമായി ഇന്റര്‍വ്യൂ ചെയ്യുന്നതാണ് എന്നാണ് ഈ സുത്തയുടെ പുറകിലുള്ള കഥ. ആരൊക്കെയാണ് സമ്മാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടവര്‍ എന്ന രാജവിന്റെ ചോദ്യത്തിന് ഏതു വര്‍ണ്ണമായായാലും കഴിവുള്ളവനെ രാജാവ് അംഗീകരിക്കുന്നപോലെ, ഏതു തരക്കാരനായാലും അറിവുള്ളവന്‍ അംഗീകരിക്കപ്പെടണം എന്ന് ബുദ്ധന്‍ മറുപടി പറയുന്നു. ബുദ്ധന്റെ വിജയം നാട്ടിലെ മറ്റു ശ്രമണ ഗുരുക്കന്മാരെ ആസൂയാലുക്കളാക്കിയിരുന്നു എന്ന് ഞാന്‍ നേരത്തെ ഞാന്‍ സൂചിപ്പിരുന്നു. അവര്‍ രാജാവിനോട് പരാതി പറഞ്ഞു. അതാണ്‌ ബുദ്ധന്റെ അറിവ് പരിശോധിക്കാന്‍ മറ്റു ഗുരുക്കന്മാരുടെയും (.....rival teachers, self-consciously 'scratching the ground with their feet. )  പൊതുജനങ്ങളുടെയും സാനിധ്യത്തില്‍  ഈ പരസ്യ ഇന്റര്‍വ്യൂ. താന്‍ ബുദ്ധനെ സപ്പോര്‍ട്ട് ചെയ്യുന്നത് അദ്ദേഹം യോഗ്യനായതുകൊണ്ടാണ് എന്ന് പൊതുജനത്തെ കാണിക്കാനും കൂടിയാണ് പസേനദി രാജാവിന്റെ ഈ പരസ്യ ഇന്റര്‍വ്യൂ. (ഇതേപോലെ ഒരു പരീക്ഷണം/മത്സരം നടത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് ഈ എതിര്‍ ഗ്രൂപ്പുകാര്‍ ബിംബിസാരനെയും സമീപിച്ചെങ്കിലും ബുദ്ധനെ പരീക്ഷിക്കാനൊന്നും ബിംബിസാരന്‍ കൂട്ടാക്കിയില്ല. മര്യാദക്ക് നടന്നില്ലെങ്കില്‍  എല്ലാറ്റിനേം നാടു കടത്തിക്കളയും എന്ന് അവരെ ഭീഷണിപ്പെടുത്തി ഒതുക്കുകയായിരുന്നു. രണ്ടു രാജാക്കന്മാരുടെയും രണ്ടു തരം സമീപനങ്ങളുടെ ഒരു ഉദാഹരണം.)

വര്‍ണ്ണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന മറ്റൊരു ഭാഗമാണ് മഞ്ജിമ നിഖായയിലെ എസുക്കാരി സുത്ത. എസുക്കാരി എന്ന ബ്രാഹ്മണന്‍ ബുദ്ധനോട് ചോദിക്കുന്നു.''ക്ഷത്രീയര്‍ ബ്രാഹ്മണര്‍ക്കും, വൈശ്യര്‍ ബ്രാഹ്മണ ക്ഷത്രീയാദികള്‍ക്കും, ശൂദ്രര്‍ മറ്റു മൂന്ന് വര്‍ണ്ണങ്ങള്‍ക്കും (ബ്രാഹ്മണ ക്ഷത്രീയ വൈശ്യര്‍ക്ക്) സേവകനായി കീഴ്പ്പെട്ടു ജീവിക്കണം (മനുസ്മൃതിയില്‍ പറയുന്ന നിയമമാണ് സൂചിപ്പിക്കുന്നത്.) എന്ന് ബ്രാഹ്മണര്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ് ?"

ബുദ്ധന്‍ ആദ്യം ചോദിക്കുന്നത് തന്നെ ബ്രാഹ്മണരുടെ ഈ അവകാശവാദം എല്ലായിടത്തും പൊതുവായി അംഗീകരിക്കപ്പെടുന്നുണ്ടോ എന്നാണ്. തീര്‍ച്ചയായും അല്ല എന്ന് എസുക്കാരി ബ്രാഹ്മണന്‍ സമ്മതിക്കുന്നു. എങ്കില്‍ പൊതുസമ്മതിയില്ലാത്ത അവകാശവാദം ഒരാളെ അയാള്‍ ആവശ്യപ്പെടാതെ തന്നെ മാംസം നിര്‍ബന്ധിച്ചു തീറ്റിച്ച ശേഷം അയാളില്‍നിന്ന് അതിന്റെ വിലയും പിടിച്ചു വാങ്ങുന്ന പോലെയാണ് എന്നാണ് ബുദ്ധന്‍ പറയുന്നു.

''Come now, my man, you must eat this meat, and you  must pay its price, too!’Even so, brahmin, the brahmins, have no consent of the recluses and brahmins, and yet they declare these four kinds of services!''

ബ്രാഹ്മണര്‍ അവകാശപ്പെടുന്നതല്ലാതെ അത്തരമൊരു നിയമമൊന്നും പ്രാബല്യത്തിലുണ്ടായിരുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബ്രാഹ്മണരെ സേവിക്കണമെന്നോ സേവിക്കേണ്ട എന്നോ താന്‍ പറയുന്നില്ല എന്നും ബുദ്ധന്‍ തുടര്‍ന്നു പറയുന്നു. അവരവര്‍ക്ക് ആലോചിച്ച് തനിക്കു ഗുണകരമാണെങ്കില്‍ സേവിക്കാം എന്നും പറയുന്നു.

തുടര്‍ന്ന് എസുക്കാരി ബ്രാഹ്മണന്‍, ബ്രാഹ്മണര്‍ ജീവിക്കേണ്ടത് ഭിക്ഷയെടുത്തും (മറ്റുള്ളവരില്‍നിന്നു ധനം സ്വീകരിച്ച്), ക്ഷത്രീയര്‍ ജീവിക്കേണ്ടത് അമ്പും വില്ലും ഉപയോഗിച്ചും (യുദ്ധം ചെയ്ത്), വൈശ്യര്‍ ജീവിക്കേണ്ടത് നിലമുഴുതും കന്നുകാലികളെ വളര്‍ത്തിയും, വൈശ്യര്‍ ജീവിക്കേണ്ടത് കൂലിപ്പണിയെടുത്തും ആണ് എന്ന് ബ്രാഹ്മണര്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ചും ( മനുസ്മൃതിയിലും മറ്റും വിവരിക്കുന്ന വര്‍ണ്ണ വിഭജനം) ബുദ്ധന്റെ അഭിപ്രായം ചോദിക്കുന്നു.

വീണ്ടും ബുദ്ധന്റെ ചോദ്യം, ബ്രാഹ്മണര്‍ അവകാശപ്പെടുന്നതല്ലാതെ  ഇത് ലോകം അംഗീകരിച്ചതാണോ എന്നാണ്. അല്ല എന്ന് എസുക്കാരി ബ്രാഹ്മണന്‍ ഉത്തരം പറയുന്നു. ഇതും നേരത്തെപോലെ തന്നെ, ആവശ്യമില്ലാത്തവന് നിര്‍ബന്ധമായിമായി മാംസം നല്‍കി അതിന്റെ വില ഈടാക്കുന്നപോലെയാണ് എന്ന് ബുദ്ധന്‍ പറയുന്നു. ബ്രാഹ്മണരുടേത് ഏകപക്ഷീയമായ ഒരു അവകാശവാദം മാത്രമാണ്.

(മനുസ്മൃതിയായിരുന്നു പുരാതന ഇന്‍ഡ്യയിലെ നിയമവ്യവസ്ഥ, അതു പ്രകാരമാണ് അക്കാലത്തെ ജനങ്ങള്‍ ജീവിച്ചിരുന്നത്, ജാതി പീഢനം സഹിക്കാന്‍ വയ്യാതെ അധഃസ്ഥിതര്‍ ബുദ്ധമതത്തിലേക്ക് തള്ളിക്കയറുകയായിരുന്നു (ബുദ്ധിസത്തിന്റെ USP- unique selling point- ആയി നമ്മുടെ ചരിത്രകാരന്മാര്‍ പറയുന്നതും അതാണല്ലോ.) എന്നൊക്കെ പറഞ്ഞ ഒരു ബുദ്ധിജീവിയോട് നമ്മുടെ ചരിത്രകാരന്മാര്‍ക്ക്‌ പ്രീയപ്പെട്ട 'കരുതപ്പെടുന്നു', 'പറയപ്പെടുന്നു' തരം തെളിവല്ലാതെ വേറെ വല്ലതും കാണിക്കാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എന്നെ തിന്നാന്‍ വന്നു. 'സംഘി' എന്ന ലേബലും അടിച്ചു തന്നു. :-) അക്കാലത്തെ ബ്രാഹ്മണരുടെ ആഗ്രഹചിന്തകള്‍ പ്രതിഫലിക്കുന്ന ഒരു മാനിഫെസ്റ്റോ (പ്രകടനപത്രിക) ആയിരുന്നു മനുസ്മൃതി എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം. പക്ഷേ ദൈവീകനിയമങ്ങളുടെ സംഹിതയായിരുന്നു, പുരാതന കാലം മുതല്‍ക്കു തന്നെ പ്രാബല്യത്തിലുള്ള ഒരു നിയമപുസ്തകമായിരുന്നു അത് എന്നൊക്കെ ഉറപ്പിച്ചു പറയാന്‍ അതു സ്ഥാപിക്കാനുള്ള തെളിവു വേണ്ടെ?)
------------------------------------------------------------------------------

സത്യത്തില്‍ തുടക്കം മുതല്‍ തന്നെ ബുദ്ധമതം പണക്കാരുടെയും പ്രമാണിമാരുടെയും ഒരു എക്സ്ക്ലൂസീവ് ക്ലബ്‌ പോലെയായിരുന്നു. ഈ അധഃകൃതര്‍ക്ക് അതില്‍ വലിയ സ്ഥാനമൊന്നുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. അക്കാലത്തെ ഒരു ലയന്‍സ്, റോട്ടറി ക്ലബ് ആയിരുന്നു ബുദ്ധമതം. നേരത്തെ കണ്ട പോലെ അക്കാലത്തെ രണ്ടു പ്രധാനപ്പെട്ട മഹാരാജാക്കന്മാര്‍ (മഗധ ഭരിക്കുന്ന ബിംബിസാരന്‍, കോസലം ഭരിക്കുന്ന പസേനദി) ബുദ്ധന്റെ അനുയായികളായതോടു കൂടി ആ നാടുകളിലെ  പ്രമാണിമാരെല്ലാം ''ദീപസ്തംഭം മഹാശ്ചര്യം'' എന്ന് പറഞ്ഞു ബുദ്ധന്റെ പുറകെ കൂടി. എന്ത് പിണ്ണാക്കായാലും രാജാവിന്റെ ഗുഡ് ബുക്സില്‍ കയറിപ്പറ്റാന്‍ ഇതില്‍പ്പരം വേറെ വഴി വല്ലതും വേണോ?

(തിരിച്ചും പറയാം. രാജാവിന്റെ/രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം അക്കാലത്തെ ഉയര്‍ന്നു വരുന്ന കച്ചവട/വ്യവസായ സമൂഹങ്ങളില്‍നിന്നുള്ള നികുതികള്‍ ആകുമ്പോള്‍ (ചാണക്യന്റെ അര്‍ത്ഥശാസ്ത്രം(അര്‍ത്ഥത്തിന്റെ ശാസ്ത്രം-ഇക്കണോമിക്സ് ) രാജാവിന്റെ ഭരണ നിര്‍വ്വഹണത്തേക്കുറിച്ചുള്ള ഗ്രന്ഥം കൂടിയാകുന്നത്‌ ശ്രദ്ധിക്കുക.) കച്ചവടക്കാരായ ഈ പ്രമാണികള്‍ അനുകൂലിക്കുന്ന കള്‍ട്ടുകളെ രാജാവും പിന്‍താങ്ങുന്നതുമാകാം. ചന്ദ്രഗുപ്ത മൌര്യന്‍ ജൈനമതത്തിന്റെയും അദ്ദേഹത്തിന്റെ മകന്‍ ബിന്ദുസാരന്‍ അജീവകരുടേയും അദ്ദേഹത്തിന്റെ മകന്‍ അശോകന്‍ ബുദ്ധിസത്തിന്റേയും വ്യക്താവാകാന്‍ കാരണം ഇതാകാം. അതാതുകാലത്തെ ഫാഷന് പുറകെ രാജാവും പോകുന്നു. രാജാവിന് പുറകെ പ്രമാണികളും പോകുന്നു.)

ബുദ്ധന്റെ ഏറ്റവും ആദ്യത്തെ ശിഷ്യന്മാരിലൊരാള്‍ നാട്ടിലെ വലിയ കച്ചവടക്കാരനും കച്ചവടക്കാരുടെ ഗില്‍ഡിലെ ഒരു പ്രധാനിയുമായ ഒരാളുടെ മകനായ യാസ ആയിരുന്നു. സുഖലോലുപനായി ജീവിച്ച് ഒടുവില്‍ അതിലും മടുപ്പു തോന്നി എന്നാല്‍ ഒരു ചെയിഞ്ചിന് ഇനി സ്വല്‍പ്പം സന്യാസമാവാം എന്ന മട്ടില്‍ വന്ന ഒരാളായിരുന്നു ഈ യാസ. മൂന്നു നേരവും ബിരിയാണി തിന്നു മടുത്തവന്‍ ഇനി കുറച്ചു കാലം കഞ്ഞി മതി എന്ന് കരുതുന്നപോലെ. (ശുദ്ധോധനന്റെ കൊട്ടാരത്തിലെ തന്റെ ജീവിതം ബുദ്ധന്‍ വിവരിക്കുന്ന, വേനല്‍ കാലത്തും ശരത്കാലത്തും മാറി മാറി താമസിക്കാന്‍ മൂന്ന് കൊട്ടാരങ്ങള്‍, അതില്‍ നിറയെ സ്ത്രീകള്‍, കാശിയില്‍ നെയ്തെടുത്ത പട്ടുവസ്ത്രങ്ങള്‍ മാത്രമെ ധരിക്കൂ ഒക്കെ യാസയെക്കുറിച്ചു പറയുന്ന ഭാഗത്ത്‌ അതേപോലെ ആവര്‍ത്തിക്കുകയാണ്.)

മകന്‍ സന്യാസിയായതറിഞ്ഞ് മകനെ തിരഞ്ഞു വന്ന യാസയുടെ അച്ഛനും ബുദ്ധന്റെ ഗൃഹസ്ഥനായ അനുയായി (ഉപാസകന്‍) ആയി മാറി. (അഥവാ ബുദ്ധന്‍ മാറ്റി.) മകനെ സന്യാസിയാക്കരുത് എന്ന് അച്ഛന്‍ കരഞ്ഞു പറഞ്ഞെങ്കിലും ബുദ്ധന്‍ സമ്മതിച്ചില്ല. ഒടുവില്‍ യാസയുടെ അമ്മയെയും യാസ ഭിക്ഷുവിന്റെ 'മുന്‍ ഭാര്യ'യെയൂം വരെ ബുദ്ധന്‍ തന്റെ ഉപാസകരാക്കി മാറ്റി. (ഭര്‍ത്താവ് നഷ്ട്ടപെട്ട ആ സ്ത്രീക്ക് വേറെന്തു നിവൃത്തി?) യാസ മാറിയതറിഞ്ഞ് അയാളുടെ അന്‍പതിലധികം വൈശ്യ സുഹൃത്തുക്കളും ബുദ്ധന്റെ അനുയായികളായി. (അസ്തിത്വദുഃഖവും പട്ടിണിയുടെ കാല്‍പനിക സൌന്ദര്യവുമൊക്കെ ഇന്നത്തെ പോലെ അന്നും വറ്റ് എല്ലിനിടയില്‍ കുത്തുന്നവരെ ആകര്‍ഷിച്ചിരുന്നു.)

ഭിക്ഷുക്കളാവുന്നവരുടെ കുടുംബത്തെപ്പറ്റി ബുദ്ധന് ഒരു വേവലാതിയും ഇല്ലായിരുന്നു. (വിവാഹം കഴിച്ച് മക്കളുണ്ടായി ആ മക്കളുടെ വിവാഹം കഴിഞ്ഞാല്‍ മാത്രം വാനപ്രസ്ഥവും സന്യാസവും അനുവദിക്കുന്ന ബ്രാഹ്മണ രീതിയുമായി ഇത് താരതമ്യം ചെയ്തു നോക്കുക.)  ''ഭിക്ഷുക്കളുടെ വിധവ''കളെയും കുട്ടികളെയും അവരുടെ മറ്റു ബന്ധുക്കള്‍ നോക്കട്ടെ. ഇനി അഥവാ ആരും നോക്കാനില്ലെങ്കില്‍ അത് അവരുടെ വിധി. എന്തായാലും അവരുടെ പ്രയാസം ഒരിക്കലും ഭിക്ഷുവായ ഒരാള്‍ക്ക്‌  കിട്ടാന്‍ പോകുന്ന നേട്ടത്തേക്കാള്‍ വലുതല്ല. ഒരിക്കല്‍ സംഗമാജി എന്ന ഭിക്ഷുവിനെ തേടി അയാളുടെ മുന്‍ ഭാര്യയും മകനും കരഞ്ഞുകൊണ്ട്‌ എത്തി. അയാള്‍ തന്റെ ഭാര്യയേയും മകനെയും തിരിഞ്ഞു നോക്കിയതു പോലുമില്ല. ഭാര്യയുടെ ഈ ''മര്യാദ കെട്ട'' പെരുമാറ്റത്തെ ധൈര്യപൂര്‍വ്വം അതിജീവിച്ച ഭിക്ഷുവിനെ ബുദ്ധന്‍ പുകഴ്ത്തുകയാണ് ചെയ്യത്.

''She came and he did not rejoice,
She went, and he didnot repine,
A victor he, whose bonds are broken,
Such a one I call a Brahmin.'' (Udana 1.8)

ഇതാണ് ബുദ്ധന്റെ ബ്രാഹ്മണന്‍ എങ്കില്‍ എനിക്ക് ബ്രാഹ്മണന്‍ ആവണ്ടേയ്.... :-) ''അമ്മയ്ക്കും പുനരച്ഛനും ഭാര്യക്കും ഉണ്മാന്‍ പോലും കൊടുക്കുന്നില്ല ചിലര്‍. അഗ്‌നിസാക്ഷിണിയായൊരു പത്‌നിയെസ്വപ്നത്തില്‍ പോലും കാണുന്നില്ല ചിലര്‍.'' പൂന്താനം അപലപിക്കുന്ന നീചമായ ഈ പെരുമാറ്റമാണത്രെ ബ്രാഹ്മണ ലക്ഷണം.

ബുദ്ധന് കുടുംബ ജീവിതത്തോടുണ്ടായിരുന്ന, ഒരു പക്ഷേ ഒരു മാനസിക രോഗത്തോളമെത്തുന്ന വെറുപ്പ്‌ കാണിക്കുന്ന ഒരു സംഭവം പറയാം. ഒരിക്കല്‍ കുറെ ആളുകളെ പാസേനദി രാജാവ് പിടികൂടി ചങ്ങലക്കിട്ടിരിക്കുന്ന വിവരം ശിഷ്യന്‍മാര്‍ പറഞ്ഞറിഞ്ഞപ്പോളുള്ള ബുദ്ധന്റെ പ്രതികരണം രസമാണ്. ഇതൊക്കെ എന്ത്? ഭാര്യയുടെയും മക്കളുടെയും കാര്യം നോക്കി ലൌകിക ജീവിതം നയിക്കുന്നവരുടെ കെട്ടുപാടുകള്‍ നോക്കുമ്പോള്‍ ഈ ചങ്ങലകള്‍ ഒന്നുമല്ല.

''Not such a mighty bond-that wise have told-
Is forged of iron, wrought of wood or hemp,
As binds all those who live infatuate
With love of pelf-of precious stones and rings-
Whose thoughts are bent on children and on wives.'' (Samyuktha nikhaya-Kosala)

(ഭാര്യുടെയും മക്കളുടെയും കാര്യം നോക്കി മര്യാദക്ക് നടക്കുന്നതാണത്രെ ഇതിനേക്കാള്‍ വലിയ പീഡനം. തടവുകാരോട്  സഹതാപം പ്രകടിപ്പിക്കുന്നില്ലെന്നതോ പോട്ടെ, അനവസരത്തിലുള്ള ഒരു താരതമ്യവും. ഈ മാതിരി ചെറ്റ വര്‍ത്തമാനം പറയാനുള്ള സന്ദര്‍ഭമാണോ അത്?)

ബുദ്ധന്‍ ബോധോദയത്തിന് ശേഷം ആദ്യമായി സ്വന്തം നാടായ കപിലവാസ്തു സന്ദര്‍ശിച്ചപ്പോള്‍ സ്വന്തം പിതാവിനെയും അത്രയും കാലം ഒരു ''സന്യാസിയുടെ വിധവ''യായി ജീവിച്ച സ്വന്തം ഭാര്യ യശോധരയെയും സങ്കടത്തിലാഴ്ത്തിക്കൊണ്ട് തന്റെ എട്ടു വയസ്സുള്ള മകന്‍ രാഹുലനെയും പിടിച്ചു സന്യാസിയാക്കി.ഇനിയെങ്കിലും രക്ഷിതാക്കളുടെ അനുവാദമില്ലാതെ ആരേയും സന്യാസിയാക്കരുത് എന്ന് ശുദ്ധോധനന് മകനോട്‌ അപേക്ഷിക്കേണ്ടിവന്നു. അതിനുശേഷം ബുദ്ധന്‍, മാതാപിതാക്കളുടെ അനുവാദമില്ലാതെ മക്കളെ ഭിക്ഷുവാക്കുന്നത് നരക ശിക്ഷ കിട്ടാവുന്ന പാപമാണ് എന്നൊരു പ്രസ്താവനയിറക്കി. (അപ്പോഴും സന്യാസിയാകാന്‍ ഭര്‍ത്താവിന് ഭാര്യയുടെ അനുവാദം വേണ്ട.)

''Let no son, O Bhikkhus, receive the pabbagga  ordination without his father's and mother's permission. He who confers the pabbagga ordination (on a son without that permission), is guilty of a dukkata offence.''(Mahavagga 1.54)

ബിംബിസാരന്‍ ബുദ്ധന്റെ അനുയായിയായപ്പോള്‍ അദ്ദേഹത്തിന്റെ കൊട്ടാരം വൈദ്യനായ ജീവകനും ബുദ്ധന്റെ അനുയായിയായി. ബുദ്ധനോടുള്ള ബഹുമാനാര്‍ഥം അദ്ദേഹം ഭിക്ഷുക്കള്‍ക്ക് സൌജന്യ ചികിത്സ നല്‍കാനും തുടങ്ങി. ഇതോടെ സൌജന്യ ചികിത്സ മോഹിച്ച് നാനാതരം രോഗികള്‍ (''five diseases''- leprosy, boils, dry leprosy, consumption, and fits) ബുദ്ധസംഘത്തിലേക്ക് ഇടിച്ചു കയറാന്‍ തുടങ്ങി. ബുദ്ധിമുട്ടിലായ ജീവകന്‍ രോഗികളെ ഒഴിവാക്കാന്‍ ബുദ്ധനോട് അപേക്ഷിച്ചു. ബുദ്ധന്‍ അത് പ്രകാരം രോഗികളെ സംഘത്തില്‍ ചേര്‍ക്കുന്നത് നരക ശിക്ഷ കിട്ടുന്ന പാപമായി പ്രഖ്യാപിച്ചു.

''Let no one, O Bhikkhus, who is affected with the five diseases, receive the pabbagga ordination. He who confers the pabbagga ordination ( on such a person), is guilty of a dukkata offence.'' (Mahavagga 1:39)

(ഒരാളെ സംഘത്തില്‍ ചേര്‍ക്കാന്‍ സംഘത്തിലുള്ള ഒരു സീനിയര്‍ ഭിക്ഷു അയാളെ ഏറ്റെടുക്കണം. അയാളുടെ കീഴിലാണ് പുതിയ ഭിക്ഷു കാര്യങ്ങള്‍ പഠിക്കുന്നത്. രോഗം വന്ന ഒരു പാവത്തിനെ ജനന മരണങ്ങളില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന ഭിക്ഷുവിന്‌ നരകമാണ് കിട്ടുക എന്ന് ബുദ്ധന്‍. അപ്പൊ, രോഗികള്‍ക്ക് നിര്‍വ്വാണത്തിന് അവകാശമില്ല എന്നാണോ? പിന്നെ ഈ പറയുന്ന ''ദുഃഖത്ത'' ബുദ്ധ മതത്തിലെ ഒരു നരകമാണ്. ബുദ്ധമതത്തില്‍ സ്വര്‍ഗ്ഗ നരകങ്ങളൊന്നുമില്ല എന്നൊക്കെ വിശ്വസിക്കുന്ന നമ്മുടെ 'പാതി വെന്ത' ബുദ്ധിസ്റ്റുകള്‍ ശ്രദ്ധിക്കുക.)

ഒരിക്കല്‍ വൈശാലിയില്‍ ഒരു വന്‍ വരള്‍ച്ച വന്നപ്പോള്‍ ബിംബിസാരന്റെ സുഹൃത്തായ മഹാലി ബുദ്ധനെ അങ്ങോട്ടയച്ച് മഴ പെയ്യിക്കാന്‍ ബിംബിസാരനോട് അപേക്ഷിച്ചിച്ചു. എന്തായാലും ബുദ്ധന്‍ വൈശാലിയിലെത്തി അധികം താമസിയാതെ മഴ പെയ്തു. (വരള്‍ച്ച മാറ്റാന്‍ രാജ്യത്തെത്തുന്ന യുവ സന്യാസിയായ ഋഷ്യശ്രിംഗനെക്കുറിച്ചുള്ള മഹാഭാരത കഥ ഓര്‍ക്കുക. ആര്‍ക്കറിയാം ചിലപ്പോ ഋഷ്യശ്രിംഗ കഥയുടെ ഒറിജിനല്‍ ഇതാകാം. സിനിമാക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ത്രെഡ്.) ചുരുങ്ങിയ കാലം കൊണ്ട് ബുദ്ധന്‍ ഒരു ഗുരു എന്ന പദവിയില്‍നിന്നു  മനുഷ്യ ദൈവം എന്ന പദവിയിലേക്കുയര്‍ന്നു എന്ന് ഈ സംഭവം കാണിക്കുന്നു. വരള്‍ച്ചയോടൊപ്പം പടര്‍ന്നു പിടിച്ച കോളറ ശമിപ്പിക്കാന്‍ ബുദ്ധന്‍ ഉപദേശിച്ചതാണത്രെ രത്നസുത്ത (jewel sutra) എന്ന മന്ത്രം. (ബുദ്ധമതത്തില്‍ മന്ത്രതന്ത്രങ്ങള്‍ ഇല്ല എന്ന് വിശ്വസിക്കുന്നവര്‍ ശ്രദ്ധിക്കുക.)

(മെഗസ്തനീസിന്റെ കാലമാകുമ്പോഴേക്കും ബുദ്ധന്‍ പൂര്‍ണ്ണമായും ദൈവമായിക്കഴിഞ്ഞിരുന്നു എന്നുകാണാം .....  ''Among the Indians are those philosophers also who follow the precepts of Boutta, whom they honour as a god on account of his extraordinary sanctity.'' )

ബുദ്ധന്‍ ഇങ്ങനെ പോപ്പുലര്‍ ആകുന്നതോടൊപ്പം വളര്‍ന്നു വന്ന അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ പവറും എടുത്തു പറയേണ്ടതാണ്. സംഘം വളര്‍ന്നു വന്നതോടെ കണ്ടമാനം ധനം ആവശ്യമായി വന്നു. പസേനദി രാജാവാകട്ടെ രാജ്യത്തെ ഖജനാവ് തന്നെ ബുദ്ധന് അടിയറ വച്ച പോലെയായിരുന്നു. പസേനദിയുടെ മന്ത്രി കാല ഒരിക്കല്‍ ഇതിനെ ശക്തിയായി എതിര്‍ത്തപ്പോള്‍ ബുദ്ധന്‍ കാലയുടെ മന്ത്രിപദവി തന്നെ തെറിപ്പിക്കുകയും ചെയ്തു.

ആ കഥ പറയാം. (ഇതൊന്നും ബുദ്ധനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുള്ള സാരോപദേശ കഥകളുടെ കൂട്ടത്തില്‍ കാണില്ല.) ഒരിക്കല്‍ പസേനദി രാജാവും, രാജ്യത്തെ പ്രജകളും ഭിക്ഷുക്കള്‍ക്ക് മത്സരിച്ചു ദാനം കൊടുക്കാന്‍ തുടങ്ങി. ‍( ഈ പ്രജകള്‍ എന്നുവച്ചാല്‍ രാജാവിന്റെ ഗുഡ് ബുക്സില്‍ കയറിപ്പറ്റാന്‍ തിരക്കു കൂട്ടുന്ന പ്രമാണികള്‍. അല്ലാതാര്?) അങ്ങനെ മത്സരിച്ചു മത്സരിച്ചു ഒടുവില്‍ രാജാവ് ഒരൊറ്റ ദിവസം തന്നെ പതിന്നാലു കോടി സ്വര്‍ണ്ണനാണയങ്ങള്‍  മൂല്യമുള്ള വസ്തുക്കള്‍ ദാനം ചെയ്തു. (വളരെ വലിയൊരു സംഖ്യയാണത്. ഒരുപക്ഷേ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തന്നെ അപകടത്തിലാകാന്‍ മാത്രം വലിയ ഒരു തുക. അത്രവലിയ ദാനം അതിനു ശേഷം ആരും കൊടുത്തിട്ടില്ലത്രെ.) മന്ത്രിയായ കാല ഖജനാവിലെ പണമെടുത്ത് രാജാവ് ഈ തോന്ന്യാസം കാട്ടുന്നത് എതിര്‍ത്തു. ഭിക്ഷുക്കളോട് വയറു നിറച്ചു തിന്നെങ്കില്‍ ആശ്രമത്തില്‍ പോയിക്കിടന്നുറങ്ങാന്‍ പറഞ്ഞു ശകാരിച്ചു. കാലയുടെ അതൃപ്തി ബുദ്ധന്‍ അറിഞ്ഞു. സാധാരണ ഭക്ഷണ ശേഷം ഒരു നീണ്ട പ്രസംഗം കാച്ചുന്നതിനു പകരം രണ്ടു വരി പറഞ്ഞൊപ്പിച്ചു പിണങ്ങിപ്പോയി. വലിയ ഒരു പ്രസംഗം പ്രതീക്ഷിച്ച രാജാവ് നിരാശനായി കാര്യമാന്വേഷിക്കാന്‍ ബുദ്ധന്റെ പുറകെ പോയി. ബുദ്ധന്‍ രാജാവിനോട് തന്റെ അതൃപ്തി തുറന്നു പറഞ്ഞു. കാലയുടെ മന്ത്രിപ്പണിയും പോയി. (വലിയ പ്രസംഗം ചെയ്താല്‍ കാലക്ക് കൂടുതല്‍ എതിര്‍പ്പുണ്ടാകുകയും അത് വഴി അയാള്‍ അടുത്ത ജന്മത്തില്‍ കൂടുതല്‍ നരകിക്കേണ്ടി വരുകയും ചെയ്യും. അത് ഒഴിവാക്കാനാണത്രെ പ്രസംഗം ചുരുക്കി ബുദ്ധന്‍ പെട്ടെന്ന് പൊയ്ക്കളഞ്ഞത്. അല്ലാതെ പിണങ്ങീട്ടല്ല എന്നാണ് ബുദ്ധിസ്റ്റ് ന്യായീകരണം. പിണങ്ങീട്ടല്ലെങ്കില്‍ പിന്നെ കാലയുടെ മന്ത്രിപ്പണി കളയിച്ചതെന്തിന്?)  ധര്‍മ്മപദത്തിലെ 177മതു ശ്ലോകം കാല എന്ന ഈ മന്ത്രിയെക്കുറിച്ചാണ്

''The miser cannot go divine.
The fool cannot praise giving.
The clever though rejoicing in giving,
thereby wins bliss in a next higher world.''

(അത്ര വല്യ ബുദ്ധഭക്തനൊന്നുമല്ലാത്ത അജാതശത്രു ബുദ്ധന്റെ സുഹൃത്തും തന്റെ അടുത്ത ബന്ധുവുമായ പസേനദിയുടെ രാജ്യം ആക്രമിക്കുന്നതിനു മുന്‍പ് ബുദ്ധനെ ചെന്ന് കണ്ടു അനുഗ്രഹം വാങ്ങിയ സംഭവവും ബുദ്ധന്റെ പൊളിറ്റിക്കല്‍ പവര്‍ കാണിക്കുന്നതാണ്. ബുദ്ധനും സംഘവും വിചാരിച്ചാല്‍ യുദ്ധം തോല്പ്പിക്കാനോ, ഇനി യുദ്ധം ജയിച്ചാലും മര്യാദക്ക് രാജ്യം ഭരിക്കാന്‍ പറ്റാതാക്കാനോ സാധിക്കും. ബുദ്ധന്‍ അതിനേക്കാള്‍ വിളഞ്ഞ പുള്ളി. യുദ്ധത്തിന്റെ റിസള്‍ട്ട്‌ എന്താകും എന്നറിയില്ലല്ലോ. പിന്നീട് വ്യാഖ്യാനിച്ചു ശരിപ്പെടുത്താന്‍ പാകത്തിന് എവിടെയും തൊടാത്ത ഒരു മറുപടിയാണ് ബുദ്ധന്‍ കൊടുത്തത്. അല്ലാതെ യുദ്ധം ഒഴിവാക്കാനുള്ള ബുദ്ധഗീതയൊന്നുമല്ല.) അക്കാലത്തെ രാജാക്കന്മാര്‍ തമ്മിലുള്ള പല തര്‍ക്കങ്ങളിലും ബുദ്ധന്‍ മധ്യസ്ഥം വഹിച്ചിരുന്നതായി പിടകങ്ങളില്‍ കാണാം. (അന്നത്തെ ഒരു ധീരേന്ദ്ര ബ്രഹ്മചാരിയോ, ചന്ദ്രസ്വമിയോ ഒക്കെ ആയിരുന്നു ബുദ്ധന്‍.)

ബുദ്ധന്റെ സംഘം രാജ്യത്തിനുള്ളില്‍ തന്നെ സ്വന്തം നിയമവും മറ്റുമായാണ് കഴിഞ്ഞത്. രാജ്യത്തെ നിയമം അവര്‍ക്ക് ബാധകമല്ല. വിദേശ രാജ്യങ്ങളിലെ ഡിപ്ലോമാറ്റുകളെ പോലെയായിരുന്നു അവര്‍. (അല്ലെങ്കില്‍ ഏതെങ്കിലും മാഫിയാസംഘം പോലെ എന്നും പറയാം.) ബുദ്ധസംഘത്തിന് അവരുടെ സംഘ നിയമങ്ങളുണ്ട്. കുറ്റം ചെയ്ത ഭിക്ഷുക്കളെ രാജാവ് ശിക്ഷിക്കാറില്ല. കുറ്റവാളികളെ ശിക്ഷിക്കാന്‍ ഭിക്ഷുസംഘത്തോട് തന്നെ അപേക്ഷിക്കുന്ന ധാരാളം സംഭവങ്ങള്‍ വിനയ പിടകത്തില്‍ കാണാം. അവസാന തീരുമാനം എപ്പോഴും ബുദ്ധന്റെതായിരിക്കും. (ബുദ്ധന്റെ ഈ പവര്‍ ഏകപക്ഷീയമായിരുന്നില്ല എന്നും ഓര്‍ക്കണം. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. ബുദ്ധന്‍ കഴിയുന്നതും രാജാവിന് അനിഷ്ടമുണ്ടാകാതിരിക്കാനും ശ്രദ്ധിച്ചിരുന്നു. ഒരു ബുദ്ധഗീത ഉണ്ടാകാതിരുന്നതിന്റെ കാരണവും അതായിരുന്നു എന്ന് നാം കണ്ടതാണ്.)

ആകാശഗര്‍ഭ സൂത്രം എന്ന മഹായാന ഗ്രന്ഥത്തില്‍ രാജാക്കന്മാരെ (consecrated ksatriyas) ബാധിക്കുന്ന കടുത്ത പാപങ്ങളുടെ ഒരു ലിസ്റ്റുണ്ട്. സന്യാസ മഠങ്ങളുടെ സ്വത്ത് പിടിച്ചെടുക്കുക, ബുദ്ധന്റെ അധ്യാപനങ്ങളെ എതിര്‍ക്കുക അഥവാ സംഘത്തിന്റെ കാര്യങ്ങളില്‍ ഇടപെടുക, കുറ്റക്കാരനാണ് എന്നു കണ്ടാലും ഒരു ഭിക്ഷുവിനെ സ്ഥാനഭ്രഷ്ട്ടനാക്കുകയോ ശിക്ഷിക്കുകയോ ചെയ്യുക, ബുദ്ധമതം ഉപേക്ഷിച്ചു വേറെ 'പാഷാണ്ഡമതങ്ങളെ' പിന്‍പറ്റുക ഒക്കെ കടുത്ത പാപങ്ങളാണ്. (ഈ അവസാനത്തേത്  വളരെ പ്രധാനമാണ്. കാരണം അങ്ങനെ സംഭവിച്ചാല്‍ പിന്നെ ഈ ലിസ്റ്റിലുള്ള ബാക്കി കാര്യങ്ങള്‍ക്കുള്ള ശിക്ഷയായ ബുദ്ധിസ്റ്റ് നരകത്തെ രാജാവ് പേടിക്കുമോ?) മനുസ്മൃതി കാണിച്ച് രാജാക്കന്മാരെ ബ്രാഹ്മണര്‍ നിയന്ത്രിച്ചിരുന്നു എന്ന ചരിത്രം മാത്രം കേട്ടിട്ടുള്ളവര്‍ക്ക് ബുദ്ധിസ്റ്റുകള്‍ രാജാക്കന്മാരെ നിയന്ത്രിച്ചിരുന്ന ചരിത്രം കൂടി അറിയട്ടെ. :-)

ബുദ്ധന്റെ ഭിക്ഷുക്കളെ ആരും തൊടാന്‍ പാടില്ല എന്ന് ബിംബിസാരന്‍ ഉത്തരവിറക്കിയിരുന്നു.

''At that time the Magadha king Seniya Bimbisara had issued the following decree: 'No one is to do any harm to those who are ordained among the Sakyaputtiya Samanas; well taught is their doctrine; let them lead a holy life for the sake of the complete extinction of suffering. Now at that time a certain person who had committed robbery was imprisoned in the jail. He broke out of the jail, ran away, and received the pabbagga ordination with the Bhikkhus.

The people who saw him, said: 'Here is the robber who has broken out of jail; come, let us bring him (before the authorities).'

But some people replied: 'Do not say so, Sirs. A decree has been issued by the Magadha king Seniya Bimbisara: 'No one is to do any harm to those who are ordained.

People were annoyed, murmured, and became angry, thinking: 'Indeed these Sakyaputtiya Samanas are secure from anything; it is not allowed to do any harm to them. How can they ordain a robber who has broken out of jail?'' (Mahavagga 1.42)

ചുരുക്കത്തില്‍ നാട്ടിലെ സകല കള്ളന്മാരും തട്ടിപ്പുകാരും ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ ബുദ്ധന്റെ അനുയായികളായി നടക്കാന്‍ തുടങ്ങി. അവരെ ആരും തൊടില്ല. കുപ്രസിദ്ധ കൊള്ളക്കാരനും കൊലയാളിയുമായിരുന്ന അംഗുലീമാലന്‍ അങ്ങനെ കാഷായവസ്ത്രം ധരിച്ചതുകൊണ്ട് മാത്രം ശിക്ഷയില്‍നിന്ന് ഒഴിവായ ഒരാളാണ്. (അക്കാലത്തെ ഒരു പരമ്പര കൊലയാളിയായിരുന്നു അംഗുലീമാലന്‍. കൊല ചെയ്യാനുള്ള താല്പര്യം കൊണ്ടു മാത്രം കൊലകള്‍ ചെയ്യുന്നവന്‍. കൊല ചെയ്തവരുടെ വിരലുകള്‍ വെട്ടിയെടുത്തു മാലയായി ധരിക്കുന്നവന്‍. അയാളുടെ ആവര്‍ത്തിച്ചുള്ള കൊലകള്‍ കാരണം ഗ്രാമങ്ങളും, പട്ടണങ്ങളും മൊത്തമായി തന്നെ ജനവാസമില്ലാത്തതായി എന്നാണ് കഥ.) ഇത് ജനങ്ങളെ രോഷാകുലരാക്കി.

''At that time the robber Angulimala had embraced religious life among the Bhikkhus. When the people saw that, they became alarmed and terrified; they fled away, went elsewhere, turned away their heads, and shut their doors. The people were annoyed, murmured, and became angry: 'How can the Sakyaputtiya Samanas ordain a robber who openly wears the emblems (of his deeds)?'' (Mahavagga 1.41)

ഇതുപോലെ നിരവധി സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ ബുദ്ധനും അനുയായികളും ജനങ്ങളുടെ വ്യാപകമായ അപ്രീതിക്ക് പാത്രമായി. ഒടുവില്‍ കുറ്റവാളികളെ സംഘത്തില്‍ ചേര്‍ക്കുന്നത് ശരിയല്ല, ചേര്‍ക്കുന്നവനെ അത് പാപമായി ബാധിക്കും എന്ന് ബുദ്ധന് പ്രസ്താവിക്കേണ്ടിവന്നു. (അപ്പൊ അംഗുലീമാലനെ ചേര്‍ത്ത ബുദ്ധനോ?) അതുപോലെ അക്കാലത്ത് കടം വാങ്ങിയവര്‍ പണം തിരിച്ചു കൊടുക്കാതിരിക്കാന്‍ പോയി ബുദ്ധമതത്തില്‍ ചേരുന്ന രീതിയും ഉണ്ടായി. ഭിക്ഷുവായാല്‍ പിന്നെ ഒരുത്തനും തൊടാന്‍ ധൈര്യം വരില്ലല്ലോ. അതും വലിയ പ്രശ്നമായി.

''At that time a certain person who was in debt, ran away and was ordained with the Bhikkhus. When his creditors saw him, they said: 'There is our debtor; come, let us lead him (to prison).'

But some people replied: 'Do not say so, Sirs. A decree has been issued by the Magadha king Seniya Bimbisara: 'No one is to do any harm to those who are ordained with the Sakyaputtiya Samanas; well taught is their doctrine; let them lead a holy life for the sake of the complete extinction of suffering.'

People were annoyed, murmured, and became angry: 'Indeed these Sakyaputtiya Samanas are secure from anything; it is not allowed to do anything to them. How can they ordain a debtor?'

They told this thing to the Blessed One.

'Let no debtor, O Bhikkhus, receive the pabbagga ordination. He who confers the pabbagga ordination (on a debtor), is guilty of a dukkata offence.'' (Mahavagga 1.46)

അങ്ങനെ കടക്കാരനും ബുദ്ധമതത്തില്‍ നിന്ന് പുറത്തായി. ഇനി മുതല്‍ മതത്തില്‍ ചേരാന്‍ കടം പാടില്ല. (ജനന മരണങ്ങളില്‍നിന്നു രക്ഷ നേടി നിര്‍വ്വാണം പ്രാപിക്കാന്‍ ക്രെഡിറ്റ്‌ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്‌ വേണ്ടി വരുന്ന ആദ്യത്തെ മതമായിരിക്കും ഇത്. :-) രാജാവിനെ പ്രീതിപ്പെടുത്താന്‍ ബുദ്ധന്‍ ആത്മീയ താല്പര്യമുണ്ടെങ്കിലും രാജസേവകരെയും പട്ടാളക്കാരെയും തന്റെ മതത്തില്‍ നിന്ന് ഒഴിവാക്കിയതും നേരത്തെ കണ്ടല്ലോ. ഈ സാധനമാണ് അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും പണ്ട് മുതലേ അത്താണിയായിരുന്നു എന്ന് ഇവിടെ ചിലര്‍ പ്രചരിപ്പിക്കുന്നത്.

ഒരിക്കല്‍ ഒരു അടിമ ഒളിച്ചോടി ബുദ്ധമതത്തില്‍ ചേര്‍ന്നതോടെ അടിമകളെ ബുദ്ധമതത്തില്‍ ചേര്‍ക്കുന്നതും പാപമായി. അല്ലാതെ അടിമ വ്യവസ്ഥ മാട്ടനോന്നുമല്ല ബുദ്ധന്‍ തുനിഞ്ഞത്. നിലവിലുള്ള സാമൂഹ്യ ക്രമങ്ങളെയും നാട്ടു നടപ്പുകളെയും അല്പം പോലും മാറ്റാന്‍ ബുദ്ധന്‍ ഒരിക്കലും ധൈര്യം കാണിച്ചില്ല. തന്റെ ക്ലബ്ബില്‍ അംഗങ്ങളായ രാജാവിനെയോ പണക്കാരായ വൈശ്യരെയോ (അവരാണല്ലോ അടിമകളുടെ ഉടമകള്‍) പിണക്കാന്‍ ബുദ്ധന്‍ ധൈര്യപ്പെട്ടില്ല എന്നതുതന്നെ കാരണം.

''At that time a slave ran away and was ordained with the Bhikkhus. When his masters saw him, they said: 'There is our slave; come, let us lead him away (back to our house).......

'Let no slave, O Bhikkhus, receive the pabbagga ordination. He who confers the pabbagga ordination (on a slave), is guilty of a dukkata offence.'' (Mahavagga 1.47)

അതെന്താ അടിമകള്‍ക്ക് നിര്‍വ്വാണം വേണ്ടെ? അതായത് ഒരിക്കല്‍ ഒരാള്‍ അടിമയായിപ്പോയാല്‍ പിന്നെ അയാള്‍ ഒരിക്കലും രക്ഷപ്പെടില്ല. അയാളുടെ നീച ജന്മം അയാളുടെ കര്‍മ്മഫലമാണ്. അത് അനുഭവിച്ചേ പറ്റൂ. (കര്‍മ്മഫലം കൊണ്ട് നീച ജന്മം എടുക്കേണ്ടിവരുന്നത്‌ ബ്രാഹ്മണ മതത്തിന്റേതാണ്, ഞങ്ങടെ ബുദ്ധമതത്തില്‍ അങ്ങനോന്നുമല്ല എന്ന് വിശ്വസിക്കുന്ന ലളിത ബുദ്ധികള്‍ ക്ഷമിക്കുക. :-)) അംഗുലീമാലന്‍ മനം മാറ്റം വന്ന് സന്യാസിയായിക്കഴിഞ്ഞും ഒരിക്കല്‍ നാട്ടുകാരെല്ലാം കൂടി ഭിക്ഷുവായ അംഗുലീമാലനെ തല്ലി പഞ്ചറാക്കിയപ്പോള്‍ ബുദ്ധന്‍ പറഞ്ഞതും അതാണ്‌. കര്‍മ്മഫലമാണ്, അനുഭവിച്ചോളാന്‍. ഇപ്പൊ അനുഭവിച്ചു തീര്‍ത്താല്‍ നരകത്തില്‍ അത്രേം കുറച്ച് അനുഭവിച്ചാല്‍ മതി എന്ന്.

"Bear with it, brahman! Bear with it! The fruit of the kamma that would have burned you in hell for many years, many hundreds of years, many thousands of years, you are now experiencing in the here-and-now!" (Anguthara Nikhaya : 3.99)

അപ്പോള്‍ ബുദ്ധമതത്തിന്റെ തുടക്കം ഇവിടെ ചിലര്‍ സങ്കല്പ്പിക്കുന്നപോലെ കൊറേ നിരാലംബര്‍ ജാതിവ്യവസ്ഥ കൊണ്ട് പൊറുതിമുട്ടി വന്ന് ബുദ്ധമതത്തില്‍ ചേരുന്നതൊന്നുമല്ല. നിരാലംബര്‍ക്കും മറ്റും  ബുദ്ധമതത്തില്‍ കാര്യമായ സ്ഥാനവുമുണ്ടായിരുന്നില്ല. അടിമക്കും, രാജ സേവകര്‍ക്കും, കടക്കെണിയില്‍ പെട്ടവനും, രോഗികള്‍ക്കും ബുദ്ധമതത്തില്‍ പ്രവേശനമില്ല എന്ന് കണ്ടല്ലോ. പ്രവേശനം നിഷേധിക്കപ്പെട്ട മറ്റു ആളുകള്‍ ഇവരാണ്. ഷണ്ഡന്‍മാര്‍ (മഹാവഗ്ഗ 1.61) ഹിജഡകള്‍ (മഹാവഗ്ഗ 1.68) (മൂന്നാം ലിംഗത്തില്‍ പെട്ടവരുടെ അവകാശത്തെപ്പറ്റി വ്യാകുലപ്പെടുന്ന ബുദ്ധിസ്റ്റുകള്‍ ഉണ്ടോ ഈ കൂട്ടത്തില്‍? ഫേസ് ബുക്ക്‌ പ്രൊഫൈല്‍ പിക്ചര്‍ മഴവില്ലാക്കിയ 'ബുദ്ധ ഫാന്‍സ്' ആരെങ്കിലും? :-) എങ്കില്‍ അവര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ഒരു വിഷയം.)

പിന്നെ അംഗഭംഗം വന്നവര്‍‍‍, തളര്‍വാതം വന്നവര്‍‍‍, വയസ്സന്മാര്‍‍, അന്ധര്‍‍‍, ബധിരര്‍‍‍, കുള്ളന്‍, കൂനന്‍ എന്ന് വേണ്ട എന്തെങ്കിലും തരത്തില്‍ ആലംബം വേണ്ടവര്‍ക്കൊന്നും ''ആലംബഹീനരുടേത്'' എന്ന് പുകഴ്പ്പെട്ട ബുദ്ധമതത്തില്‍ പ്രവേശനമില്ല. (ഇവരൊന്നും ആലംബഹീനരല്ലെങ്കില്‍ പിന്നാരാണ് ഈ ആലംബഹീനര്‍ എന്നെനിക്കറിയില്ല.) കണ്ടില്ലെ ഇതാണ് അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്കു വേണ്ടി ശബ്ദിച്ചു എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ബുദ്ധമതം. പാവപെട്ടവരുടേയും അധഃസ്ഥിതരുടേയും ആശ്രയമായിരുന്നു ബുദ്ധമതം എന്നത് ഒരു വലിയ നുണയാണ്. (sorry guys.... അംബേദ്ക്കര്‍ നിങ്ങളെ ഊ.........ജ്ജ്വലമായി പറ്റിച്ചതാണ്. :-) കാര്യം പറഞ്ഞതിന് എന്റെ നേരെ ചാടീട്ട് ഒരു കാര്യവുമില്ല.)

''At that time the Bhikkhus conferred the pabbagga ordination on a person whose hands were cut off, on a person whose feet were cut off, whose hands and feet were cut off, whose ears were cut off, whose nose was cut off, whose ears and nose were cut off, whose fingers were cut off, whose thumbs were cut off, whose tendons (of the feet) were cut, who had hands like a snake's hood, who was a hump-back, or a dwarf, or a person that had a goitre, that had been branded, that had been scourged, on a proclaimed robber, on a person that had elephantiasis, that was afflicted with bad illness, that gave offence (by any deformity) to those who saw him, on a one-eyed person, on a person with a crooked limb, on a lame person, on a person that was paralysed on one side, on a cripple, on a person weak from age, on a blind man, on a dumb man, on a deaf man, on a blind and dumb man, on a blind and deaf man, on a deaf and dumb man, on a blind, deaf and dumb man.

They told this thing to the Blessed One.

'Let no person, O Bhikkhus, whose hands are cut off, receive the pabbagga ordination. Let no person whose feet are cut off, receive the pabbagga ordination, (each of the above cases being here repeated). He who confers the pabbagga ordination (on such persons), is guilty of a dukkata offence.'' (Mahavagga 1.71)

ഇവരെ സഹായിക്കാന്‍ ശ്രമിക്കുന്ന ഭിക്ഷുവിന്‌ നരക ശിക്ഷയാണ്. ഈ അംഗവൈകല്യങ്ങള്‍ ചിലതൊക്കെ  കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയായി കിട്ടിയതായിരിക്കാമെന്നതു കൊണ്ട്, ഒരിക്കല്‍ കുറ്റം ചെയ്തു അതിനു ശിക്ഷ അനുഭവിച്ചവര്‍ക്ക്, അവര്‍ പിന്നീട്  പശ്ചാത്തപിച്ചാല്‍ പോലും സംഘത്തില്‍ പ്രവേശനം കിട്ടില്ല എന്ന് വേണം കരുതാന്‍. അങ്ങനെ ഒരിക്കല്‍ ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാല്‍ അയാള്‍ക്ക്‌ പിന്നെ ഒരിക്കലും ജനന മരണങ്ങളില്‍ നിന്ന് മോചനം കിട്ടില്ല. സ്വന്തം അമ്മയെ കൊന്നതിന് പിന്നീട് പശ്ചാത്താപം പ്രകടിപ്പിച്ച ഒരാളെപോലും പുറത്താക്കാന്‍ ബുദ്ധന്‍ ആവശ്യപ്പെടുന്നുണ്ട്. (മഹാവഗ്ഗ 1.64)

Aside piont:..... അംഗുത്തര നിഖായയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന, ഒരു തരത്തിലും മാപ്പ് കിട്ടാത്ത (ഏറ്റവും മോശം നരകത്തില്‍ അവനധി കാലം വസിക്കേണ്ടി വരും. അതില്‍ ഒരു നീക്കുപോക്കും ഉണ്ടാകില്ല.) അഞ്ചു തെറ്റുകളില്‍ പെട്ടതാണ് (1) മാതൃഹത്യ (2) പിതൃത്യ (3) അര്‍ഹതഹത്യ (ഥേരവാദ ബുദ്ധിസത്തില്‍ നിര്‍വ്വാണത്തിനു അര്‍ഹത നേടിയ മഹാത്മാവാണ് അര്‍ഹതന്‍ ....one who is worthy.) (4) ഒരു ബുദ്ധന്റെ രക്തം ചിന്താന്‍ ഇടവരുത്തുക‍ (5) ഭിക്ഷുസംഘത്തില്‍ പിളര്‍പ്പുണ്ടാക്കല്‍ എന്നിവ. (ഇതില്‍ അവസാനത്തെ രണ്ടും ദേവദത്തനെ ഉദ്ദേശിച്ചാണ് എന്നു തോന്നുന്നു. ദേവദത്തന്‍ ഒരിക്കല്‍ ഒളിച്ചിരുന്ന് ഒരു കല്ല്‌ ഉരുട്ടിവിട്ടു ബുദ്ധനെ മുറിവേല്‍പ്പിച്ചിരുന്നു. ബുദ്ധസംഘത്തില്‍ പിളര്‍പ്പുണ്ടാക്കിയതും മൂപ്പര് തന്നെ.) ആറാമതൊന്നു കൂടി ഈ ഭാഗത്തെ ചില കമന്ററികളില്‍ കാണുന്നുണ്ട്. മറ്റൊരു ഗുരുവിനെ സ്വീകരിക്കല്‍. മതം മാറ്റം എന്നും പറയാം. (രാജാക്കന്മാരുടെ കടുത്ത പാപങ്ങളുടെ ലിസ്റ്റിലും ഇതുണ്ട്.) തന്നെ വിട്ടു പോകുന്നവരുടെ തല ഈ ജന്മത്തില്‍ തന്നെ എടുക്കുന്നതും അവരെ ഇതുപോലെ ശപിച്ചു പണ്ടാരടക്കുന്നതിന്റെ പുറകിലുള്ള മനോഭാവവും തമ്മില്‍ അത്ര വലിയ വ്യത്യാസമൊന്നുമില്ല. കൂട്ടത്തില്‍ പറയട്ടെ, ഈ മാതൃപിതൃ ഹത്യയോടുള്ള വെറുപ്പൊന്നും പക്ഷേ സ്വന്തം പിതാക്കന്മാരെ കൊന്ന ബിംബിസാരന്റെയും പസേനദിയുടെയും മക്കളുടെ നേര്‍ക്ക്‌ ബുദ്ധന്‍ കാണിച്ചിട്ടില്ല കേട്ടോ. താടിയുള്ള അപ്പനെ പേടിയുണ്ട്. :-))

അപ്പോള്‍ നാട്ടിലുള്ള കുറെ പ്രമാണികളും, ശ്രമണരുടെ ജീവിതം ഫാഷനായി തോന്നിയ കുറെ വേദനിക്കുന്ന കോടീശ്വരന്മാരും, ചുമ്മാ ഒരു രസത്തിനു ചേര്‍ന്നവരുമൊക്കെയാണ് ബുദ്ധമതത്തില്‍ കാര്യമായി ഉണ്ടായിരുന്നത്. പലരും വെറുമൊരു ഫാഷനായി ചേര്‍ന്നതാണ്, അല്ലാതെ ജീവിത വിരക്തികൊണ്ടൊന്നുമല്ല എന്ന് ഈ പറയുന്ന സംഭവം കാണിക്കുന്നു.

''At that time the Bhikkhus, after having conferred the upasampada ordination on a certain Bhikkhu, left him alone and went away. Afterwards, as he went alone (to the Arama), he met on the way his former wife. She said to him: 'Have you now embraced the religious life?' (He replied): 'Yes, I have embraced the religious life.' 'It is difficult to persons who have embraced religious life, to obtain sexual intercourse; come, let us have intercourse.' He practised intercourse with her, and, in consequence, came late (to the Arama). The Bhikkhus said: 'How is it, friend, that you are so late?'

Then that Bhikkhu told the whole matter to the Bhikkhus. The Bhikkhus told it to the Blessed One........

"A Bhikkhu who has received the upasampada ordination ought to abstain from all sexual intercourse even with an animal. A Bhikkhu who practises sexual intercourse is no Samana and no follower of the Sakyaputta. As a man whose head is cut off, cannot live any longer with his trunk alone, thus a Bhikkhu who practises sexual intercourse is no Samana and no follower of the Sakyaputta. Abstain from doing so as long as your life lasts.''

ആ ''abstain from all sexual intercourse even with an animal'' എന്ന് പ്രത്യേകം പറഞ്ഞത് എനിക്ക് ഇഷ്ട്ടപ്പെട്ടു. ;-)

ഒരിക്കല്‍ ഒരു ഭിക്ഷുവിനെ വെള്ളമടിച്ചു കോണ്‍ തെറ്റിയ നിലയില്‍ എല്ലാവരും കൂടെ താങ്ങി എടുത്തുകൊണ്ടു വരേണ്ട അവസ്ഥ (കാഴ്ചക്കാരുടെ പരിഹാസം വേറെ) പോലുമുണ്ടായി സുത്തവിഭംഗ (51.1) ചുമ്മാ പണിയെടുക്കാതെ മൂക്കറ്റം ഭക്ഷണം കഴിച്ചു കഴിയാനുള്ള അവസരം എന്ന മട്ടില്‍ ഭിക്ഷുക്കളായവരും ഉണ്ടായിരുന്നു. തലയൊന്നു മൊട്ടയടിച്ചാല്‍ മതിയല്ലോ.

''At that time an arrangement had been made at Ragagaha that the Bhikkhus were to receive excellent meals successively (in the houses of different rich upasakas). Now (one day) a certain Brahmana thought: 'Indeed the precepts which these Sakyaputtiya Samanas keep and the life they live are commodious; they have good meals and lie down on beds protected from the wind. What if I were to embrace the religious life among the Sakyaputtiya Samanas?' Then this Brahmana went to the Bhikkhus and asked them for the pabbagga ordination; the Bhikkhus conferred the pabbagga and upasampada ordinations on him.''(Mahavagga 1:30)

മുട്ടാ എന്ന ഭിക്ഷുണിക്ക് കിട്ടിയ ഗുണം വീട്ടു ജോലികളില്‍നിന്നും പിന്നെ അവരുടെ കൂനനായ ഭര്‍ത്താവില്‍നിന്നുമുള്ള മോചനമാണ്.

''I'am liberated well and freed
From these three crooked things:
From crush-stone and from rolling pin
And from my hunchbacked lord.
I'am free from (re)birth and from death,
Shook off what bound me to the world.'' (Therigatha 11)

സുമങ്കല എന്ന ഭിക്ഷു ബുദ്ധമതത്തില്‍ കണ്ട ഗുണം വയലില്‍ പോയി പുറം പൊളിയുന്ന പണിയെടുക്കണ്ട എന്ന് മാത്രമാണ്. അല്ലാതെ ആത്മീയതയുടെ ഒരു സൂചന പോലും ഇല്ല.

''I'am freed, I'am freed, I'am truly freed
From these three crooked things:
I'am rid of sickle, plough and stooping
My back when turning up the soil.

Those (drudgeries) are ours forever,
But I declare: 'Enough! Enough!'
Do meditate,Sumangala,
And stay,Sumangala,alert! '' (Theregatha 43)

ഭിക്ഷുക്കള്‍ എന്തെങ്കിലും പണിയെടുക്കുന്നതും ബുദ്ധന്‍ നിരുത്സാഹപ്പെടുത്തിയിരുന്നു. ചുമ്മാ എരന്നു തിന്നുക. ബാക്കി സമയം ധ്യാനിച്ചോളുക. ഒരിക്കല്‍ ഭിക്ഷുക്കള്‍ ഭക്ഷണ ശേഷം വിശ്രമിക്കുമ്പോള്‍ തങ്ങളില്‍ ആര്‍ക്കൊക്കെ ഏതൊക്കെ തൊഴിലറിയാം, ഏറ്റവും മികച്ച തൊഴില്‍ ഏതാണ് എന്നൊക്കെ ചര്‍ച്ച ചെയ്യുകയായിരുന്നു. ആനയെയും, കുതിരയെയും ഇണക്കല്‍‍, അമ്പെയ്ത്ത്, വാള്‍പ്പയറ്റ്, കണക്ക്, എഴുത്ത്, കവിതാരചന, വാനശാസ്ത്രം അങ്ങനെ പലരും തങ്ങള്‍ക്കു അറിയാവുന്ന അക്കാലത്തെ പലേ തൊഴിലുകളും പറഞ്ഞു. എന്നാല്‍ ചര്‍ച്ചക്കിടയില്‍ വന്നുകയറിയ  ബുദ്ധന്‍ പറഞ്ഞത്, ഭിക്ഷുക്കള്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ തന്നെ പാടില്ല. (പിന്നല്ലെ അത്തരം ജോലിയൊക്കെ ചെയ്യുന്നത്.)

''It isn'’t proper, monks, that sons of good families, on having gone forth out of faith from home to the homeless life, should talk on such a topic. When you have gathered you have two duties: either Dhamma talk or noble silence.'' (Udana 3:9)

അതിനൊരു താത്വികമായ കാരണവുമുണ്ട്. വയലിലോ മറ്റോ പണിയെടുക്കുന്നതിനിടയില്‍ വല്ല പുല്‍ക്കൊടിക്കോ പ്രാണികള്‍ക്കോ ജീവഹാനി സംഭവിക്കാം‍. അതനുവദിക്കാനാവില്ല. (ഇതേ ന്യായം വച്ച് പക്ഷേ മാംസ ഭക്ഷണം ഒഴിവാക്കാന്‍ ബുദ്ധന്‍ പറഞ്ഞിട്ടുമില്ല.) പിന്നെ ഏതെങ്കിലും ഒരു ലക്‌ഷ്യം മുന്നില്‍ കണ്ട് അതില്‍ വിജയിക്കണം എന്ന് കരുതിയായിരിക്കുമല്ലോ ജോലി ചെയ്യുക. അതും ഇഹലോകത്ത്‌ നമ്മെ തളച്ചിടും. ഭിക്ഷുക്കള്‍ എന്തെങ്കിലും പണിയെടുക്കേണ്ട കാര്യമില്ല. എല്ലാവരും മതവുമായി നടന്നാല്‍ മതി. അല്ലെങ്കില്‍ മിണ്ടാതിരുന്നു ധ്യാനിക്കുക.

ബുദ്ധന്‍ സംഗീതത്തെയും മറ്റു കലകളേയും വെറുത്തിരുന്നു. (ഇസ്ലാമിലെ മുഹമ്മദിനെപ്പോലെ തന്നെ.) നാടകം കളിച്ചും അഭിനയിച്ചും ആളുകളെ സന്തോഷിപ്പിക്കുന്നവര്‍ നരകത്തില്‍ പോകും. (തലപുത്ത സുത്ത - സംയുക്ത നിഖായ 42.2)

"Thus the actor — himself intoxicated & heedless, having made others intoxicated & heedless — with the breakup of the body, after death, is reborn in what is called the hell of laughter". (Talaputa Sutta- Samyutta Nikaya 42.2) 


പാട്ടും നൃത്തവും സംഗീതവും ഒക്കെ ഒഴിവാക്കണം. കാരണം അത് മനസ്സില്‍ ആഗ്രഹങ്ങള്‍ മുളപ്പിക്കും. അത് നിര്‍വ്വാണത്തിന് തടസ്സമാണ്.(ദിഗ്ഗ നിഖായ 31.10)

''Like a wailing, monks, singing is regarded in the discipline of noble ones, like madness is dancing, and childishness is laughter showing the teeth''. (Anguthara nikhaya 3.103)

ഭാഗ്യവശാല്‍ ബുദ്ധന്റെ ഈ വിവരക്കേടിനൊന്നും ഇവിടെ പ്രചാരം കിട്ടിയില്ല എന്നതില്‍ സന്തോഷിക്കുക. അല്ലെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ.

-------------------------------------------------------------------------------------------

ബുദ്ധമതം രാജാക്കന്മാരുടെയും പണക്കാരുടെയും സഹായത്തോടെ വളരെ വേഗം പോപ്പുലര്‍ ആയെങ്കിലും തല മൊട്ടയടിച്ച് മേലനങ്ങാതെ ജീവിക്കാന്‍ നോക്കുന്ന ഈ പിച്ചക്കാരെ പണിയെടുത്തു ജീവിക്കുന്ന മാന്യന്മാരായ സാധാരണ ജനങ്ങള്‍ പുച്ഛത്തോടെയാണ് കണ്ടത്. യാതൊരു അച്ചടക്കമോ, ആധ്യാത്മിക താല്പര്യമോ ഇല്ലാത്തവരും സംഘത്തില്‍ ചേര്‍ന്നതോടെ തര്‍ക്കങ്ങളും അടിപിടിയും തുടങ്ങി. (മഞ്ജിമ നിഖായയിലെ അനുമാന സുത്തയില്‍ ബുദ്ധശിഷ്യനായ മഹാ മൊഗല്ലാന താന്തോന്നികളായി, അനുസരണയില്ലാതെ നടക്കുന്ന ശിഷ്യന്‍മാരെ സൂചിപ്പിക്കുന്നുണ്ട്.) സംഘത്തില്‍ ആദ്യത്തെ തര്‍ക്കം നടക്കുന്നത് തീരെ നിസ്സാരമായ ഒരു കാര്യത്തെ ചൊല്ലിയായിരുന്നു. ഒരു ലോട്ട വെള്ളം. ഒരു ഭിക്ഷു കക്കൂസില്‍ പോയ ശേഷം തന്റെ ലോട്ടയിലെ ബാക്കി വന്ന വെള്ളം കളയാന്‍ മറന്നു. അത് വൃത്തി നിയമം തെറ്റിക്കലാണെന്ന് ഒരു കൂട്ടര്‍. അല്ലെന്നു മറുപക്ഷം. ഒടുവില്‍ രണ്ടു കൂട്ടരും തമ്മില്‍ ഇതും പറഞ്ഞ് പരസ്യമായി കൂട്ടത്തല്ലായി. ഇവരെ നിയന്ത്രിക്കാന്‍ ബുദ്ധനു പോലും കഴിഞ്ഞില്ല. (ഇവരുടെ ശല്യം സഹിക്കവയ്യാതെ ഒടുവില്‍ ബുദ്ധന്‍ അവിടം വിട്ടുപോയി.) ഈ തര്‍ക്കം മാസങ്ങളോളം നീണ്ടുനിന്നു എന്ന് മാത്രമല്ല ജനങ്ങള്‍ക്കിടയില്‍ ഭിക്ഷുക്കളെ പറ്റി അവമതിപ്പുണ്ടാക്കുകയും ഭിക്ഷുക്കള്‍ക്ക് വെള്ളവും ഭക്ഷണവും കൊടുക്കുന്നത്  പോയിട്ട് അവരെ ബഹുമാനിക്കുന്നത്‌ പോലും ആളുകള്‍ നിര്‍ത്തിക്കളഞ്ഞു. (മഹാവഗ്ഗ:10)

ചിലര്‍ പ്രചരിപ്പിക്കുന്ന പോലെ ബുദ്ധമതം ജനകീയമായി (എല്ലാവരും മതിപ്പോടെ കണ്ടു എന്ന അര്‍ത്ഥത്തില്‍) എന്നു പറയാനാവില്ല. എല്ലാവരും ബുദ്ധനെയും അദ്ദേഹത്തിന്റെ ഭിക്ഷു സംഘത്തേയും ക്കുറിച്ച് കേട്ടിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷേ അതില്‍ കുറേയേറെ കുപ്രസിദ്ധിയായിരുന്നു. പലേ കാരണങ്ങള്‍കൊണ്ട് നാട്ടുകാര്‍ ഈ ഭിക്ഷുക്കളെക്കൊണ്ട് പൊറുതി മുട്ടിയിരുന്നു. കുടുംബവും കുട്ടികളുമായി വല്ല ജോലിയൊക്കെ ചെയ്തു ജീവിച്ചിരുന്ന ചെറുപ്പക്കാര്‍ പോലും അതൊക്കെ ഉപേക്ഷിച്ചു ഈ പുതിയ ഫാഷന്റെ പുറകെ പോയി എന്നതാണ് പ്രധാന കാര്യം. (ചിന്താവിഷ്ട്ടയായ ശ്യാമളയിലെ വിജയന്‍ മാഷേപ്പോലുള്ള ആളുകള്‍) അതോടെ പല കുടുംബങ്ങളും വഴിയാധാരമായി. (കച്ചവട പ്രമാണിയായ യാസയും കുടുംബവും ഗുദാ ഹുവാ ആയതു നോക്കുക.) സഞ്ജയന്‍ എന്ന ഗുരുവിനു സംഭവിച്ച ദയനീയ പരാജയവും വളരെ ചര്‍ച്ചാവിഷയമായി. (സഞ്ജയന്റെ ഇരുന്നുറ്റന്‍പതു ശിഷ്യന്മാരെയും ബുദ്ധന്‍ തട്ടിയെടുത്തതും, ശിഷ്യന്മാര്‍ മുഴുവന്‍ നഷ്ട്ടപ്പെട്ട് സ്കൂള്‍ തന്നെ പൂട്ടിപ്പോയ സഞ്ജയന്റെ വായില്‍നിന്ന് ചുടുചോര ചാടിയതും നേരത്തെ പറഞ്ഞിരുന്നു.) എല്ലാവരും ബുദ്ധനെ ശപിക്കാന്‍ തുടങ്ങി.

''At that time many distinguished young Magadha noblemen led a religious life under the direction of the Blessed One. The people were annoyed, murmured, and became angry (saying), 'The Samana Gotama causes fathers to beget no sons; the Samana Gotama causes wives to become widows; the Samana Gotama causes families to become extinct. Now he has ordained one thousand Gatilas, and he has ordained these two hundred and fifty paribbagakas who were followers of Sangaya; and these many distingtiished young Magadha noblemen are now leading a religious life under the direction of the Samana Gotama.'' (Mahavagga 1.24:5)

നോക്കുന്നിടത്തൊക്കെ വെട്ടുകിളികളെപ്പോലെയായിരുന്നു ഈ ഭിക്ഷു ക്കൂട്ടം. ഒരിക്കല്‍ ഈ ഭിക്ഷുക്കള്‍ ഒരു പൊതു ശ്മശാനം തന്നെ കൈയേറി അവിടത്തെ കെട്ടിടത്തില്‍ താമസമാക്കിയത് നാട്ടുകാര്‍ക്ക് ഇഷ്ട്ടപ്പെട്ടില്ല.

''At that time some Bhikkhus entered upon Vassa in a house for keeping dead bodies in. People were annoyed,'(These Bhikkhus are) like those who burn corpses.'' (Mahavagga 3.12.7)

അതല്ലെങ്കിലും നേരം വെളുക്കുമ്പോള്‍ തന്നെ നിരനിരയായി പിച്ചക്കാര്‍ (അത് ബുദ്ധ ഭിക്ഷുക്കളായാലും മറ്റേതെങ്കിലും ഗുരുവിന്റെ ശിഷ്യന്മാരാണെങ്കിലും.) വീടിനു മുന്നില്‍ കാത്തു നില്‍ക്കുന്നത് ആര്  ഇഷ്ട്ടപ്പെടും? ഒരിക്കല്‍ തന്റെ വീട്ടില്‍ തന്നെ അടുപ്പിച്ച് മൂന്നു ദിവസം ഭിക്ഷയ്ക്കു ചെന്നതിന് കൃഷിക്കാരനായ ഉദയന്‍ എന്നൊരു ബ്രാഹ്മണന്‍ ബുദ്ധനെ ശകാരിക്കുന്നുണ്ട്. (സംയുക്ത നിഖായ 7:2.2) ഒരേ ഇടത്ത് തന്നെ നിങ്ങള്‍ ഉഴവും വിതയും ആവര്‍ത്തിക്കുന്നില്ലേ, അതുപോലെയാണ് ഒരേ ഇടത്ത് തന്നെ താനും പിച്ച ആവര്‍ത്തിക്കുന്നത് എന്നൊരു വളിപ്പ് തമാശയാണ് ബുദ്ധന്റെ മറുപടി.

മറ്റൊരിക്കല്‍  ഭിക്ഷ ചോദിച്ചു വന്ന ബുദ്ധനോട് വയലില്‍ പണിയെടുക്കുന്ന ഭരദ്വാജ ബ്രാഹ്മണന്‍, താന്‍ പണിയെടുത്താണ് ജീവിക്കുന്നത്, തെണ്ടി തിന്നാന്‍ നില്‍ക്കാതെ പോയി മേലനങ്ങി വല്ല ജോലിയും ചെയ്തു ജീവിക്കാന്‍ പറയുന്നുണ്ട്. തന്റെത് ആത്മീയ കൃഷിയാണ് എന്നൊരു മുട്ടാപോക്ക് ന്യായം പറഞ്ഞു ബുദ്ധന്‍.

''Faith is the seed, and rain the discipline,
Insight for me is plough fitted with yoke,
My pole is my conscience,and sense-mind the tie,
And mindfullness my ploughshare and my goad.'' (Samyukth nikhaya 7:2.1.)

(പക്ഷേ ഒരു കാര്യത്തില്‍ ബുദ്ധനെ സമ്മതിക്കണം. ഈ ബ്രാഹ്മണന്‍ ഒടുവില്‍ ബുദ്ധന് അല്‍പ്പം പാല്‍ച്ചോറ് കൊടുത്തപ്പോള്‍ ബുദ്ധന്‍ അത് നിരസിച്ചു. തര്‍ക്കിച്ചു വാങ്ങുന്ന ഭക്ഷണത്തിന് മൂല്യമില്ല.)

ഒരിക്കല്‍ ബുദ്ധനും ശിഷ്യന്മാരും ഒരു ബ്രാഹ്മണ ഗ്രാമത്തിലെത്തിയപ്പോള്‍ ബുദ്ധനും കൂടെയുള്ള തല മൊട്ടയടിച്ച പിച്ചക്കാര്‍ക്കും ഒരു തുള്ളി വെള്ളം പോലും കൊടുക്കാതിരിക്കാന്‍ അവിടെത്തെ ജനങ്ങള്‍ അവരുടെ പൊതുകിണര്‍ ചപ്പുചവറുകള്‍ ഇട്ടു മൂടിക്കളഞ്ഞത്രെ. (ഉദാന 7.9) ഈ കഥയിയില്‍ ശകലം അതിശയോക്തി ഉണ്ടാകാമെങ്കിലും (എലിയെ പേടിച്ചു ഇല്ലം ചുടുന്നപോലെയല്ലേ ബുദ്ധനെ പേടിച്ചു അവര്‍ക്ക് തന്നെ ആവശ്യമുള്ള പൊതു കിണറൊക്കെ ചപ്പുചവറുകള്‍ ഇട്ടു നശിപ്പിക്കുന്നത്.) ഇവരെ എത്രമാത്രം ശല്യമായാണ് സാധാരണ ജനങ്ങള്‍ കരുതിയിരുന്നത് എന്നതിന്റെ സൂചനയായി ഇതിനെ കാണാം.
---------------------------------------------------------------------------------------------

അക്കാലത്തെ എത്ര പേര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നു എന്നതിന് കൃത്യമായ കണക്കൊന്നും ലഭ്യമല്ലെങ്കിലും പാലി പ്രമാണങ്ങള്‍ വായിക്കുമ്പോള്‍ കിട്ടുന്ന ധാരണ ജനങ്ങളില്‍ ഒരു 15-20% പേര്‍ ഗൃഹസ്ഥരായ  അനുയായികളും (ഉപാസകര്‍), ഒരു 2-3% ഭിക്ഷുക്കളും ഭിക്ഷുണികളും ആയിരുന്നിരിക്കാം എന്ന് H.W. Schuman അഭിപ്രായപ്പെടുന്നു. പാലി പ്രമാണങ്ങളില്‍ ബുദ്ധന്റെ ശിഷ്യരായ 457 പേരുടെ പേരുവിവരങ്ങളുണ്ട്. അവരില്‍ പലരുടെയും വര്‍ണ്ണവും തൊഴിലുമെല്ലാം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. H.W Schumann ഈ രേഖകള്‍ പഠിച്ച ശേഷം അഭിപ്രായപ്പെടുന്നത്, (ഇതില്‍ നിന്ന് extrapolate  ചെയ്യാമെങ്കില്‍) ആദ്യകാല ബുദ്ധമതത്തില്‍ നാല്പതു ശതമാനത്തിനു മുകളില്‍ ബ്രാഹ്മണരായിരുന്നു എന്നാണ്. അംഗുത്തര നിഖായ1.14 ല്‍ പറയുന്ന നാല്‍പ്പത്തൊന്ന് പ്രമുഖ അനുയായികളില്‍ പതിനേഴു പേര്‍ (41.5%) ബ്രാഹ്മണരാണ്‌. തേരാഗാഥയില്‍ വര്‍ണ്ണം തിരിച്ചറിയാനാകുന്ന 259 പേരില്‍ 133 പേര്‍ (44%) ബ്രാഹ്മണരാണ്‌. (ബുദ്ധമതത്തിന്റെ എതിരാളികള്‍ ബ്രാഹ്മണരായിരുന്നു, അവര്‍ ബുദ്ധമതത്തെ ശത്രുതയോടെ കണ്ട് അതില്‍നിന്ന് മാറിനടന്നപ്പോള്‍ അധഃകൃതര്‍ ബുദ്ധമതത്തിലേക്ക് തള്ളിക്കയറുകയായിരുന്നു എന്ന് നമ്മുടെ 'eminent historians' :-) തട്ടിവിട്ട മുട്ടന്‍ നുണ വിശ്വസിച്ച നമ്മള്‍ അപ്പൊ ആരായി?) 

രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വാഭാവികമായും ക്ഷത്രീയര്‍ക്കും വൈശ്യര്‍ക്കുമാണ്. ഗൃഹസ്ഥരായ ഉപാസകരുടെ കൂട്ടത്തിലും ബ്രാഹ്മണരാണ്‌ മുന്നില്‍. ഗൃഹസ്ഥരില്‍ വൈശ്യര്‍ രണ്ടാം സ്ഥാനത്താണ്. (ലിസ്റ്റ് നോക്കുക.) വൈശ്യര്‍ക്ക് ബുദ്ധമതം പ്രിയമായി തോന്നാന്‍ അനേകം കാരണങ്ങളുണ്ട്. കച്ചവടബുദ്ധി തന്നെ കാര്യം. രാജാവും മറ്റു പ്രമാണികളും ഈ എലീറ്റ് ക്ലബില്‍ അംഗങ്ങളാണ് എന്നത് തന്നെ കച്ചവടത്തില്‍ സഹായകരമാണ്. പിന്നെ കടക്കാര്‍ക്ക് മറ്റു ശ്രമണ വിഭാഗങ്ങളില്‍നിന്നു വ്യത്യസ്തമായി ബുദ്ധമതത്തില്‍ അഭയം കിട്ടില്ല. കടക്കാര്‍ക്ക് ബുദ്ധമതത്തില്‍ പ്രവേശനമില്ല എന്നത് കൊണ്ട് കച്ചവടക്കാര്‍ക്ക് സ്വന്തം സാമ്പത്തിക നില വിളംബരം ചെയ്യാനുള്ള ഒരു മാര്‍ഗ്ഗം കൂടിയായി ഇത്. ബുദ്ധിസ്റ്റ് വണിക്ക് എന്നാല്‍ നല്ല സാമ്പത്തിക സ്ഥിതി ഉള്ളവന്‍ എന്നര്‍ത്ഥം.

ബുദ്ധന്റെ ഒരു പ്രധാന അനുയായിയായിരുന്നു (ഉപാസകന്‍) അതിസമ്പന്നനായ സ്വര്‍ണ്ണ വ്യാപാരിയും സ്ഥലത്തെ ബാങ്കര്‍മാരുടെ ഗില്‍ഡിലെ പ്രധാനിയുമായ ആനന്ദപിണ്ടകന്‍. ഇങ്ങേരുടെ സമ്പത്തിനെയും ബുദ്ധനോടുള്ള ആരാധനയേയും കാണിക്കുന്ന ഒരു കഥയുണ്ട്. ജീതവനം എന്ന സ്ഥലം ബുദ്ധനു ആശ്രമം സ്ഥാപിക്കാന്‍ കൊടുക്കാന്‍ ആനന്ദപിണ്ടകന്‍ ആഗ്രഹിച്ചു. എന്നാല്‍ സ്ഥലത്തിന്റെ ഉടമസ്ഥനായ ജീതന്‍ അത് വില്‍ക്കാന്‍ തയ്യാറല്ല. ഒടുവില്‍ വിലയായി ആ സ്ഥലം മുഴുവന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ നിരത്തി ആ തുക നല്‍കിയാണ്‌ ആനന്ദ പിണ്ടകന്‍ അത് ബുദ്ധനു വേണ്ടി സ്വന്തമാക്കിയതത്രേ.!!.. (കഥയില്‍ ഇത് പറയുന്നില്ലെങ്കിലും ഈ ചിലവായതിന്റെ പത്തിരട്ടിയെങ്കിലും ഈയൊരു പ്രവര്‍ത്തിയിലൂടെ ആനന്ദപിണ്ടകന്‍ മുതലാക്കീട്ടുണ്ടാകും എന്നാണു എന്റെ ഒരു ഇത്. പണമെറിഞ്ഞു പണം വീഴ്ത്തുന്ന പരിപാടിയാണ് ഇത്. ഇത്രമാത്രം സമ്പന്നനായ ആനന്ദപിണ്ടകനുമായി കച്ചവട ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ മറ്റു കച്ചവട പ്രമാണിമാര്‍ ക്യൂ നിന്നിരിക്കും.)

വന്‍കിട കച്ചവടക്കാരും അവര്‍ക്ക് കടം കൊടുക്കുന്നവരും അവരില്‍നിന്നു പണം കടം വേണ്ടവരും അവരെ ചുറ്റിപ്പറ്റി ജീവിക്കുന്ന സില്‍ബന്ധികളും ഒക്കെ ബുദ്ധമതം സ്വീകരിക്കാന്‍ (അല്ലെങ്കില്‍ വിശ്വാസം അഭിനയിക്കാന്‍) ഇത് കാരണമായിട്ടുണ്ടാകാം. സത്യത്തില്‍ വൈശ്യരാണ് ബുദ്ധമതത്തെ വളര്‍ത്തിയത്. ധനികരായ ഉപസകരാണ് പുതിയ മഠങ്ങള്‍ സ്ഥാപിക്കാനും മറ്റും മുതലിറക്കിയിരിക്കുക. ഈ കച്ചവടക്കാര്‍ മുഖാന്തിരമായിരിക്കും ബുദ്ധദര്‍ശങ്ങള്‍ അന്യ നാടുകളില്‍ എത്തിയതും.

ഈ ലിസ്റ്റ് പ്രകാരം ശുദ്രരേക്കാള്‍ കൂടുതല്‍ അവര്‍ണ്ണര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നിരുന്നു എന്ന് കാണാം. (ഒരു പക്ഷേ സുഭിക്ഷ ഭക്ഷണം ഒരു പ്രലോഭനമായിരുന്നിരിക്കാം. ഒന്ന് തല മൊട്ടയടിക്കേണ്ട പണിയല്ലേ ഉള്ളൂ.) അങ്ങനെ ശരിക്കും ദരിദ്രരായ കുറെ പേര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നിട്ടുണ്ടാകാം. നേരത്തെ കണ്ടപോലെ രോഗികളെയും പലവിധത്തിലുള്ള ആലംബഹീനരെയും ചേര്‍ക്കുന്നത് ഒഴിവാക്കുന്ന നിയമം ഇല്ലായിരുന്നെങ്കില്‍ അവരുടെ എണ്ണം ഒരു പക്ഷേ ഇനിയും കൂടുമായിരുന്നിരിക്കണം. ബുദ്ധമതം ഒരിക്കലും ശൂദ്രമതം ആയിരുന്നിട്ടില്ല എന്ന് വ്യക്തം.

''The elevation of the status of the Shudras and women was so much the result of the gospel of Buddhism that Buddhism was called by its enemies as the Shudra religion (i.e. the religion of the low classes'') (Ambedker- Revolution and counter revolution.)

ബുദ്ധിസത്തെ ''ശൂദ്രമതം'' എന്ന് ആര്, എപ്പോ, എവിടെ വിളിച്ചു എന്ന റഫറന്‍സ് ഒന്നും അംബേദ്ക്കര്‍ കൊടുത്തിട്ടില്ല. എനിക്കു തോന്നുന്നത് പുള്ളി അത് കൈയീന്ന് ഇട്ടതായിരിക്കും എന്നാണ്. :-) ഒരു വഴിക്കു പോകുന്നതല്ലേ, ചുമ്മാ കെടക്കട്ടെ എന്ന് വച്ചുകാണും. (അംബേദ്ക്കറിസ്റ്റുകള്‍ എന്റെ നേരെ ചാടണ്ട. നിങ്ങക്കറിയുമെങ്കില്‍ ആര് എപ്പോ എന്തടിസ്ഥാനത്തില്‍ ബുദ്ധമതത്തെ 'ശൂദ്രമതം' എന്ന് വിളിച്ചു എന്ന് പറഞ്ഞാല്‍ മതി.) പിന്നെ സ്ത്രീകളുടെ പദവി ഉയര്‍ത്തി എന്ന് അംബേദ്ക്കര്‍ അവകാശപ്പെടുന്ന ബുദ്ധിസത്തില്‍ സ്ത്രീകളെക്കുറിച്ച്‌ എന്ത് പറയുന്നു എന്നു കൂടി കണ്ടിട്ടു പോകം. അല്ലെ?

"It is impossible and inconceivable, bhikkhus, that a woman could be an arahant who is a perfectly enlightened Buddha'' (anguthara nikhaya 1:12)

ഇനി മഹാപരിനിര്‍വ്വാണ സുത്തയില്‍ ഇങ്ങനെ കാണാം.

''All good men and women desire to be born as a man. Why so? Because females are the nests of evil.'' 

ബുദ്ധ സംഘത്തില്‍ ഏറ്റവും പ്രായമുള്ള ഭിക്ഷുണിയുടെ പോലും സ്ഥാനം ഏറ്റവും ജൂനിയറായ ഭിക്ഷുവിനേക്കാള്‍ താഴെയായിരുന്നു.  സ്ത്രീകള്‍ക്ക് സംഘത്തില്‍ സ്ഥാനം കൊടുത്തതുകൊണ്ട്‌ തന്റെ ധര്‍മ്മം ആയിരം വര്‍ഷം നിലനില്‍ക്കേണ്ടതിനു പകരം അഞ്ഞൂറ് വര്‍ഷം മാത്രമെ നിലനില്ക്കൂ എന്നും ബുദ്ധന്‍ പറയുന്നുണ്ട്.

''Households with many women and few men fall an easy prey to robbers and thieves of the household tressures (and so too with an order to which women are admitted.) Just as a rice field with the blight ans a cane sugar field attacked with red rust preish (so too an order in which there are nuns.)'' (Cullavagga 10.1.6)

(മനുസ്മൃതിയിലെയും ഭഗവത്ഗീതയിലെയും സ്ത്രീവിരുദ്ധതയെക്കുറിച്ച് ഫേസ്ബൂക്കില്‍ പോസ്റ്റിടുന്ന ബുദ്ധിജീവി ബുദ്ധിസത്തിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് എഴുതുന്നത് കാണാന്‍ ഒരു മോഹം തോന്നുന്നു..... നടക്കില്ല അല്ലെ? :-))

ബുദ്ധിസത്തില്‍ ശൂദ്രര്‍ തീരെ കുറവായതിന് ഒരു കാരണം പറയാം. സാധുക്കളായ ശൂദ്രരില്‍ പലരും പല തരത്തിലും കടക്കാരുമായിരിക്കും. കടക്കാരെ ബുദ്ധമതത്തില്‍ അടുപ്പിക്കില്ലല്ലോ. പിന്നെ മിക്ക പണിക്കാരും അവരുടെ സേവനത്തിനു അവരുടെ തൊഴിലുടമയില്‍നിന്ന് പലപ്പോഴും അഡ്വാന്‍സ് കൂലി വാങ്ങിയിരിക്കും. അവര്‍ പണിയെടുത്തെ പറ്റൂ. ഒഴപ്പി നടന്നാല്‍ അവരെ അവര്‍ അംഗങ്ങളായ ഗില്‍ഡുകള്‍ വെറുതെ വിടില്ല. രാജാവിന് വേണ്ടി നിര്‍ബന്ധ സേവനമായി (രാജകാര്യം) കിണറും, കുളവും കുഴിക്കല്‍, ജലസേചനത്തിനുള്ള അണക്കെട്ട് പണിയല്‍ ഒക്കെ ചെയ്യേണ്ടതു ഇവരാണ്. രാജാവിന്റെ സേവനത്തിലിരിക്കുന്നവര്‍ക്കും ബുദ്ധമതത്തില്‍ ചേരാനാവില്ല എന്നോര്‍ക്കുക. അല്ലെങ്കിലും വിദഗ്ധ പണിക്കാര്‍ ഇങ്ങനെ കൂട്ടമായി നഷ്ടപ്പെടുന്നത് രാജകിങ്കരന്മാരും ഈ പണിക്കാര്‍ അംഗങ്ങളായ ഗില്‍ഡുകളും അനുവദിച്ചിരിക്കാനും സാധ്യതയില്ല.

(ഈ ഗില്‍ഡുകളെപ്പറ്റി അല്‍പ്പം..... എല്ലാതരം തൊഴിലുകളും ചെയ്യുന്നവര്‍ക്ക് അക്കാലത്ത് പ്രത്യേകം പ്രത്യേകം സംഘടനകള്‍ ഉണ്ടായിരുന്നു. ഒരു തരം ട്രേഡ് യൂണിയന്‍ എന്നോ ഗില്‍ഡ് എന്നോ വിളിക്കാവുന്നവ. പാലിയില്‍ സേത്തി എന്നാണ് ഇതിനെ വിളിക്കുന്നത്‌. ഈ സേത്തികളെക്കുറിച്ച് ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ വിവരിക്കുന്നുണ്ട്. പതിനെട്ടു തൊഴിലുകളുടേയും അവരുടെ ഗില്‍ഡുകളേയും കുറിച്ച് ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങളില്‍ സൂചനയുണ്ട്. മഹാവംശ എന്ന ബുദ്ധിസ്റ്റ് ഗ്രന്ഥത്തില്‍ സേത്തികള്‍ രാജാവിന്റെ സഭയില്‍ അംഗങ്ങളായി ഉണ്ടായിരുന്നു എന്ന് കാണാം. കച്ചവട വസ്തുക്കളുടെ ഉത്പാദനം, അതിന്റെ ന്യായവില, കൂലി മുതലായവ തീരുമാനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക, അപ്രന്റീസുകളെ പരിശീലിപ്പിക്കുക, മരിച്ചു പോയ അംഗങ്ങളുടെ കുടുംബം സംരക്ഷിക്കുക, തോന്ന്യാസം കാട്ടുന്നവരെ പുറത്താക്കുക ഒക്കെ ഈ ഗില്‍ഡുകളുടെ ജോലിയാണ്. (ഇവര്‍ക്ക് പിന്നീട് പിച്ചയെടുക്കുകയല്ലാതെ ഒരു വഴിയുമുണ്ടാകില്ല.‍'അമ്മ'യില്‍ നിന്ന് പുറത്തായ സിനിമാനടന്റെ അവസ്ഥയാകും.) കുടുംബ പ്രശ്നങ്ങളില്‍ വരെ ഇടപെടാനുള്ള അധികാരം ഗില്‍ഡുകള്‍ക്കുണ്ടായിരുന്നു എന്ന് പറയുന്നു. ഇവരുടെ അധികാരത്തില്‍ രാജാവ് പോലും ഇടപെട്ടിരുന്നില്ല. ഈ ഗില്‍ഡുകളാണ് പില്‍ക്കാലത്ത്‌ വ്യത്യസ്ത ജാതികളായി തീര്‍ന്നത്. )
--------------------------------------------------------------------------------------

ഈ ഭിക്ഷുക്കള്‍ വെറും പാരസൈറ്റുകളായിരുന്നു എന്നത് അവരെപ്പറ്റി മറ്റുള്ളവര്‍ പറയുന്നത് അവര്‍ തന്നെ അവരുടെ പ്രമാണങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടോളൂ.

''Work-shy they are, a lazy bunch
Who live on other people's gifts
Sweet toothed and parasites they are-
How can you like the samana?'' (therigatha 273)

പുരാതന ചൈനയില്‍ ബുദ്ധിസ്റ്റ് സന്യാസിമാര്‍ക്ക് നികുതിയിളവുണ്ടായിരുന്നു. അവര്‍ക്ക് പട്ടാള സേവനം വേണ്ട. അതുപോലെ മറ്റു പല ആനുകൂല്യങ്ങളും. അവിടെയും ബുദ്ധമതത്തിനെ വളരാന്‍ ഇതൊക്കെ സഹായിച്ചിട്ടുണ്ട്. അല്ലാതെ വെറും ആത്മീയദാഹമൊന്നുമായിരുന്നില്ല ഇവിടുത്തെപോലെ അവിടെയും പലരെയും ബുദ്ധിസ്റ്റുകളാക്കിയത്. ഒരു ബുദ്ധമത വിമര്‍ശകനായ ലീ സിയോ (Li Xiao) Ad 706 ല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു....

''The national defense depends on those required to fulfill civic duties. If all of these citizens became monks, and if all the soldiers went into religion as a profession, how will military campaigns be assured success? And who will pay the taxes?''

മറ്റൊരു ചൈനീസ് രേഖയില്‍ യുവാന്‍ ചെന്‍ (Yuan Tchen-779–831) ബുദ്ധിസ്റ്റ് സന്യാസിമാരെ പരാന്നഭോജികളായാണ് കണക്കാക്കുന്നത്.

''Far from cultivating purity which eliminates luxury and renounces the world, Buddhists take advantage of their preferential treatment thanks to which they balk at civic duties and shirk pain and suffering. On the other hand, soldiers, far from demonstrating bravery, jumping on their tank, deploying their military force, exhibit an arrogance that makes them commit acts of violence indiscriminately and to mistreat civic administrative personnel. And so, nine out of ten men in the empire are parasites with neither hearth nor home.''

ഒന്‍പതാം നൂറ്റാണ്ടിലെ ചൈനീസ് ചക്രവര്‍ത്തി വെന്‍ ടോങ്ങ് (Wen-tsong) അദ്ദേഹത്തിന്റെ സഭയില്‍ പ്രഖ്യാപിച്ചത് ഇങ്ങനെയാണ്...

''Not long ago there were three consumers for the production of one farmer; now we must add to that a Buddhist monk and a soldier. But it is especially the monks who bring nothing but unhappiness to my people.''

ഭിക്ഷുക്കളെ എല്ലായിടത്തും സമൂഹഗാത്രത്തിലെ പാരസൈറ്റുകളായാണ് കണക്കാക്കിയിരുന്നത് എന്ന് കാണിക്കാനാണ് പില്‍കാലത്തുള്ള ചൈനീസ് രേഖകള്‍ കൂടി ഉദ്ധരിച്ചത്. (എല്ലാം Buddhist warfare എന്ന പുസ്തകത്തില്‍ നിന്ന്.)
----------------------------------------------------------

എല്ലാവരും പണിയെടുത്താല്‍ മാത്രം നിലനിന്നു പോകാവുന്ന ഒരു സാമ്പത്തിക സാമൂഹ്യ വ്യവസ്ഥയില്‍ ധാരാളം പേര്‍ അതും ചെറുപ്പക്കാര്‍ ഒരു പണിയുമെടുക്കാതെ ബുദ്ധമതത്തില്‍ ആകൃഷ്ടരായി തെണ്ടി നടന്നതിന്റെ ഫലം ശരിക്കും എന്തായിരിക്കും?(രണ്ടായിരത്തഞ്ഞൂറു വര്‍ഷം മുന്‍പ് മുതല്‍ ഒരു പക്ഷെ കൃഷിയിലും മറ്റും ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായം കിട്ടിത്തുടങ്ങിയ ഈ അടുത്ത കാലം വരെ  ലോകത്ത് എല്ലായിടത്തും അങ്ങനെ ത്തന്നെയായിരുന്നു. ഒരാളുടെ അധ്വാനം കൊണ്ട് പരമാവധി രണ്ടോ മുന്നോ ആളുകള്‍ക്ക് ജീവിക്കാം.) ഈ പാരസൈറ്റുകള്‍ക്ക് ആര് ചിലവിനു കൊടുക്കും? അവര്‍ വിവാഹവും കഴിക്കില്ല എന്നതുകൊണ്ട് അടുത്ത തലമുറയിലുണ്ടാകുന്ന അംഗങ്ങളുടെ നഷ്ടം വേറെ. ചെറുപ്പക്കാര്‍, പലപ്പോഴും തലമുറകളുടെ അനുഭവസമ്പത്തിന്റെ കൈവശക്കാരായ വിദഗ്ധ തൊഴിലാളികള്‍ ഇങ്ങനെ നഷ്ടപ്പെടുന്നത് ഗില്‍ഡുകള്‍ എങ്ങിനെയായിരിക്കും നേരിട്ടിരിക്കുക? ബുദ്ധമതം ഒരുകാലത്ത് ഇന്ത്യ മുഴുവന്‍ വ്യാപിച്ചിരുന്നു എന്നത് ശരിയാണെങ്കില്‍ ഈ ബുദ്ധമത വ്യാപനത്തിന്റെ സാമൂഹ്യ പ്രത്യാഘാതം എന്തായിരുന്നിരിക്കും? ബുദ്ധമതത്തിന്റെ വ്യാപനത്തോടെ കടുത്ത തൊഴിലാളി ക്ഷാമം ഉണ്ടായിട്ടുണ്ടാകും എന്നത് ന്യായമായ ഒരു അനുമാനമാണ്. (ആ ചൈനീസ് രേഖകളുംഅതാണല്ലോ സൂചിപ്പിക്കുന്നത്.)

ജാതി വ്യവസ്ഥ ഇവിടെ കര്‍ശനമാകാന്‍ എന്തായിരുന്നു കാരണം എന്ന ചോദ്യത്തിനു നമ്മുടെ സ്ഥിരം 'പൊളിറ്റിക്കലി കറക്റ്റ്' ഉത്തരം  ബ്രാഹ്മണമേധാവിത്വം എന്നായിരിക്കും. ഇവിടെ ഞാന്‍ നമ്മള്‍ കേട്ടു പരിചയമുള്ള ഒരു തിയറി ഞാന്‍ തലതിരിച്ചു വയ്ക്കുകയാണ്. ഈ ഗില്‍ഡുകളാണ് അവരവരുടെ അംഗങ്ങള്‍ പൂര്‍വ്വികരുടെ അതേ തൊഴില്‍ തന്നെ ചെയ്യണം എന്ന് കര്‍ശനമായി നടപ്പിലാക്കിയതെങ്കില്‍? കുലത്തൊഴിലില്‍ വിദഗ്ധനല്ലെങ്കില്‍ പോലും അതുതന്നെ ചെയ്യണം എന്ന രീതിയില്‍ നിയമം കര്‍ശനമാകാന്‍ കാരണം ബ്രാഹ്മണ മേധാവിത്വമല്ല, മറിച്ച് ബുദ്ധമതത്തിന്റെ സ്വാധീനം മൂലം തൊഴിലാളികളുടെ എണ്ണത്തില്‍ വന്ന ചോര്‍ച്ച തടയാന്‍ അതാത് ഗില്‍ഡുകള്‍ ശ്രമിച്ചതാണെങ്കിലോ? കാരണം അത് ഗില്‍ഡുകളുടെ നിലനില്‍പ്പിന്റെ കൂടി പ്രശ്നമാണ്.

ഗില്‍ഡുകള്‍ തങ്ങളുടെ പ്രമാണിത്വം നഷ്ട്ടപ്പെടാതിരിക്കാനും പരമ്പരാഗത അറിവുകള്‍ അന്യം നിന്നു പോകാതിരിക്കാനും കണ്ട വഴിയാണ്, എല്ലാവരും  അവരവരുടെ പൂര്‍വ്വിക തൊഴില്‍ തന്നെ ചെയ്യണം എന്നാകാന്‍ സാധ്യതയില്ലെ? (ബുദ്ധന്‍ കാരണം പല കുടുംബങ്ങളും അന്യം നിന്ന് പോകുന്നു എന്ന് ജനങ്ങള്‍ പരാതിപ്പെടുന്നത് മുകളില്‍ കണ്ടല്ലോ. (....the Samana Gotama causes families to become extinct. (Mahavagga 1.24:5) ഗില്‍ഡുകള്‍ പിന്നീട് അവരുടെ നിലപാട് കൂടുതല്‍ കടുപ്പിച്ച്  വിവാഹബന്ധങ്ങള്‍ പോലും ഗില്‍ഡിനകത്തുനിന്നു തന്നെ മതി എന്ന് നിഷ്ക്കര്‍ഷിച്ച് ഈ ഗില്‍ഡുകള്‍ കാലക്രമത്തില്‍ വ്യത്യസ്ത ജാതികളായി മാറിയതായിരിക്കാം. (അംഗങ്ങളുടെ വ്യക്തിജീവിതത്തില്‍ പോലും കൈകടത്താന്‍ തക്ക സ്വാധീനം ഈ ഗില്‍ഡുകള്‍ക്കുണ്ടായിരുന്നു എന്നാണ് അര്‍ത്ഥശാസ്ത്രവും മറ്റും നല്‍കുന്ന സൂചനകള്‍.) സാധാരണ കരുതുന്നതുപോലെ ബ്രാഹ്മണരാണ് എല്ലാം നിയന്ത്രിച്ചിരുന്നതെങ്കില്‍ വേണ്ടത്ര വൈദഗ്ധ്യം ഇല്ലെങ്കില്‍പ്പോലും തൊഴില്‍ മാറരുത് എന്ന് അവര്‍ ശഠിക്കേണ്ട കാര്യമില്ലല്ലോ. അവരെന്തിന് അവിദഗ്ധ തൊഴിലാളികളെ സഹിക്കണം? അവര്‍ക്ക് അതുകൊണ്ട് എന്ത് ഗുണം? എന്തെങ്കിലും ഗുണമുണ്ടെങ്കില്‍ അത് ഗില്‍ഡുകള്‍ക്ക് മാത്രമാണ്.

ദിവ്യവദാന പോലുള്ള ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങളില്‍ നിന്നുള്ള സൂചന പിതാവിന്റെ സ്വത്തുവകകളും പിതാവിന്റെ കടങ്ങളും മകനാണ് വന്നു ചേരുക എന്നാണ്. മകന് കടം ഒഴിവാക്കാന്‍ ബുദ്ധഭിക്ഷുവാകാനും പറ്റാത്ത സാഹചര്യത്തില്‍ ഒരു സ്ഥിര വരുമാനം ഉണ്ടാകും എന്നത് പാരമ്പര്യതൊഴിലില്‍ തന്നെ തുടരാനും കാരണമായിരിക്കാം. കടം കൊടുത്ത നാട്ടുകാര്‍ക്കും താല്പര്യം മകന്‍ എന്തെങ്കിലും തൊഴില്‍ ചെയ്തു തങ്ങളുടെ കടം വീട്ടണം എന്നുതന്നെയായിരിക്കുമെന്നതു കൊണ്ട് ഗില്‍ഡുകളും പാരമ്പര്യ തൊഴില്‍ തന്നെ പ്രോത്സാഹിപ്പിച്ചിരിക്കാം. ഏതാണ്ട് എല്ലാ തൊഴിലുകളും അപ്രന്റിസ് രീതിയില്‍ ചെറുപ്പം മുതല്‍ കുടുംബത്തില്‍നിന്നു തന്നെ പരിശീലിക്കുന്നതിനാല്‍ പുതിയൊരു തൊഴില്‍ പഠിച്ചു അതില്‍ വിദഗ്ധനാകുന്നതും അത്ര എളുപ്പമല്ല. പിതാവിന്റെ തൊഴില്‍ മകനുതന്നെ കിട്ടണം (ആ തൊഴിലില്‍ വിദഗ്ധനല്ല എങ്കില്‍ പോലും) എന്നത് അംഗങ്ങളുടെ സുരക്ഷയ്ക്ക് ഗില്‍ഡുകള്‍ സ്വാധീനം ഉപയോഗിച്ച്  നേടിയെടുത്ത ഒരു അവകാശം പോലുമായിരുന്നിരിക്കാം. തൊഴിലുറപ്പു പദ്ധതിയുടെയും ആശ്രിത നിയമനത്തിന്റെയും ആദ്യ രൂപം. ജീവിക്കാന്‍ വേണ്ട മിനിമം വരുമാനമെങ്കിലും ഉണ്ടാകാന്‍ ഗില്‍ഡുകളുടെ വകയായി അവരുടെ അംഗങ്ങള്‍ക്കുള്ള ഒരു സാമൂഹ്യ സുരക്ഷാപദ്ധതി. An idea that outlived its initial usefulness.
------------------------------------------------------------------------------------

ഇനി സമൂഹത്തിലെ അധഃകൃതരുടെ കാര്യം. അവിടെയും ഞാന്‍ ഒരു വ്യതസ്ത വീക്ഷണം അവതരിപ്പിക്കാം. എല്ലാ ബുദ്ധിസ്റ്റ് രാജ്യങ്ങളിലും (ഥേരാവാദ, മഹായാന, ടിബറ്റന്‍ ബുദ്ധിസം ഏതായാലും) പൊതുവായ ഒരു കാര്യമുണ്ട്. എല്ലായിടത്തും ജീവഹത്യയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ചെയ്യുന്നവര്‍ ( നായാടികള്‍, മുക്കുവര്‍, കൊല്ലന്‍, കശാപ്പുകാര്‍‍, ആരാച്ചാര്‍, തുകല്‍പ്പണിക്കാര്‍ മുതലായവര്‍ ‍) ബുദ്ധിസ്റ്റ് ലോകത്ത് അധഃകൃതരായിരുന്നു. അവര്‍ സമൂഹത്തില്‍ നിന്ന് നിഷ്കാസനം ചെയ്യപ്പെട്ടിരുന്നു. ജപ്പാനിലെ Burakumin ഇത്തരം നികൃഷ്ട്ട ജോലികള്‍ ചെയ്യുന്ന ഒരു അധഃകൃത വിഭാഗമാണ്‌. അതുപോലെ ടിബറ്റിലെ കശാപ്പുകാരും തുകല്‍പ്പണിക്കാരുമായ Ragyapa വിഭാഗം. കൊറിയയിലെ Paekchong. പലരും കരുതുന്ന പോലെ അസ്പ്രിശ്യരായ ജനവിഭാഗങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല ഉള്ളത്. ഏഷ്യന്‍ രാജങ്ങളിലെല്ലാം ഉണ്ട്. എല്ലായിടത്തും ഒരു കോമണ്‍ ഫാക്ടര്‍ ഉള്ളത് ബുദ്ധിസവും. അതൊരു വിരോധാഭാസമാണ്. കാരുണ്യത്തിന്റെ മതമായ ബുദ്ധിസം ഉള്ളിടത്തൊക്കെ അധഃകൃത ജനങ്ങളുണ്ടാകുന്നത് എങ്ങനെ വിശദീകരിക്കും? എല്ലാ ബുദ്ധിസ്റ്റ് രാജ്യങ്ങളിലും, ബുദ്ധിസ്റ്റ് ഇന്ത്യയിലും (ബുദ്ധിസം ഇന്ത്യയില്‍, വിശേഷിച്ചും അശോകന്റെ ഒക്കെ സ്വാധീനം മൂലം ഏറെ കാലം വെന്നിക്കൊടി പാറിച്ചിരുന്നു എന്നാണല്ലോ ചരിത്ര പണ്ഡിതന്മാര്‍ പറയുന്നത്) ഏറെക്കുറെ ഒരേ തൊഴില്‍ ചെയ്യുന്ന ചില പ്രത്യേക വിഭാഗം ജനങ്ങള്‍ അധഃകൃതരായതിനു പിന്നില്‍ ബുദ്ധിസ്റ്റ് സ്വാധീനം എത്രമാത്രം ഉണ്ടായിരുന്നിരിക്കും?

''First of all the outcast is a creation of Brahmanism.'' (Revolution and counter revolution- Ambedker)

ബുദ്ധിസത്തിന്റെ ആഹിംസയോടുള്ള ഒബ്സെഷനാണ് (''The exaggerated regard for the sanctity of animal life, which was one of the most cherished features of Buddhism, and the motive of Ashoka's most characterisitic legislation'' എന്ന് അംബേദ് ക്കര്‍ ) അധഃകൃതരെ ഉണ്ടാക്കിയത്/നിലനിര്‍ത്തിയത് എന്നാണ് എന്റെ വാദം. അല്ലാതെ ബ്രാഹ്മണിസമല്ല. അഹിംസാ സിദ്ധാന്തത്തിന്റെ വിചിത്രമായ പരിണിതഫലമായിരുന്നു ഹിംസ ചെയ്യുന്നവര്‍/അനുബന്ധ തൊഴിലുകള്‍ ചെയ്യുന്നര്‍ സമൂഹത്തില്‍ തരം താഴ്തപ്പെട്ടത്‌. അതിനൊക്കെ ബുദ്ധവചനങ്ങളുടെ പിന്തുണ ഉണ്ടു താനും. കശാപ്പുകാര്‍, നായാട്ടുകാര്‍, മുക്കുവര്‍, ആരാച്ചാര്‍മാര്‍ തുടങ്ങിയവരൊന്നും ധര്‍മ്മനുഷ്ഠാനമില്ലാത്തവരാണ് എന്നാണ് ബുദ്ധന്റെ അഭിപ്രായം. (Samyutta Nikaya II,256).

''And, bhikshus, what kind of person torments others, is intent on tormenting others?

Here, bhikshus, a certain person is a sheep slaughterer, pig slaughterer, bird trapper (fowler), game hunter (animal stalker), hunter, fisherman, thief, thief killer (executioner), cattle killer, jailer, or one who performs any of such bloody deeds.'' (Majjhima Nikaya-Kandaraka Sutta)

ഇതേ കാര്യം മഞ്ജിമ നികായയിലെ അപന്നക സുത്തയിലും പിന്നെയും പലയിടങ്ങളിലും ആവര്‍ത്തിക്കുന്നുണ്ട്. കശാപ്പുകാര്‍, നായാട്ടുകാര്‍, മുക്കുവര്‍, ആരാച്ചാര്‍മാര്‍ ഇവരൊക്കെ നികൃഷ്ടരാണ്. അപന്നക സുത്തയുടെ ബര്‍മ്മീസ് പതിപ്പില്‍ പശുവിനെ കൊല്ലുന്നവനെ പ്രത്യേകം എടുത്തു പറയുന്നുമുണ്ട്. (ഗോമാതാവ് ബ്രാഹ്മണരുടെ മാത്രമൊന്നുമല്ല എന്ന് മനസ്സിലായില്ലെ?ബര്‍മ്മയിലെവിടെ ബ്രാഹ്മണര്‍?)

ബുദ്ധന്റെ സമകാലികനായ മറ്റൊരു ഗുരുവായ പുരാണ കാശ്യപനും ഈ തൊഴിലുകള്‍ ചെയ്യുന്നവരെ നികൃഷ്ടരായാണ് കണക്കാക്കുന്നത് (കറുത്ത ജാതി) എന്ന് അംഗുത്തര നിഖായയില്‍ പറയുന്നുണ്ട്. ഹിംസ ചെയ്യുന്നവര്‍/അനുബന്ധ തൊഴിലുകള്‍ ചെയ്യുന്നവര്‍ വെറുക്കപ്പെടേണ്ടവരാണ് എന്നത് അക്കാലത്തെ ഒരു പൊതു സമീപനമായിരുന്നിരിക്കാം.

''He has described the black class as butchers of sheep, pigs, poultry, and deer; hunters and fishermen; thieves, executioners, and prison wardens; or those who follow any other suchcruel occupation.'' (Anguthara Nikhaya 6-57)

ഇവരോടും എതിരാളികളായ മറ്റു അഹിംസാ മതങ്ങളായ ജൈനമത്തോടും ദേവദത്തന്റെ സന്യാസി സമൂഹത്തോടുമുള്ള മത്സരം മൂലം ഒരു തരം 'holier than thou' മനോഭാവം ബുദ്ധമതത്തിനു ണ്ടായിട്ടുണ്ടാകാം. കൂട്ടത്തില്‍ കൂടുതല്‍ മികച്ച ആഹിംസാവാദികളായി അറിയപ്പെടാനുള്ള ത്വര. ഈ തൊഴിലുകള്‍ ജീവിതമാര്‍ഗ്ഗമാക്കുന്നവരെ കള്ളന്മാരും കൊലപാതകികളുമായാണ് ബുദ്ധമതം താരതമ്യപ്പെടുത്തുന്നത് എന്ന്  മുന്‍പ് സൂചിപ്പിച്ചിരുന്നു.  

''All those who perform evil deeds (or follow impure trade) such as sheep- pig- butchers, huntsmen, fishermen, thieves and murderers..........'' (Therigatha 240-3)

അംഗുത്തര നിഖയയിലെ വാണിജ്യ സുത്തയില്‍ ബുദ്ധന്‍ തന്റെ ഗൃഹസ്ഥരായ അനുയായികള്‍ക്ക് അഞ്ചു തൊഴിലുകള്‍ നിഷേധിച്ചിട്ടുണ്ട്. (1) ആയുധങ്ങളുടെ നിര്‍മ്മാണവും വ്യാപാരവും (2) അടിമകച്ചവടം (3) മാംസ വ്യാപാരം (4) മദ്യ വ്യാപാരം (5) വിഷങ്ങളുടെ ഉത്പാദനവും വ്യാപാരവും. സ്വാഭാവികമായും ഒരു ബുദ്ധിസ്റ്റ് സമൂഹത്തില്‍ ഏറ്റവും നികൃഷ്ടമായ ഈ തൊഴിലുകള്‍ ചെയ്യുന്നവര്‍ സമൂഹത്തില്‍ നിന്ന് ബഹിഷ്ക്രിതരാകും.

''Monks, a lay follower should not engage in five types of business. Which five?

Business in weapons, business in human beings, business in meat, business in intoxicants, and business in poison. These are the five types of business that a lay follower should not engage in.'' (Anguttara Nikaya- Vanijja Sutta)

ഇതുപ്രകാരം തന്നെയായിരുന്നു ബുദ്ധിസ്റ്റ് രാജ്യങ്ങളില്‍ ഇത്തരം തൊഴിലുകളില്‍ തുടര്‍ന്നവരോടുള്ള പൊതുസമൂഹത്തിന്റെ (ബുദ്ധന്റെ അനുയായികളുടെ എന്ന് വായിക്കാം) പെരുമാറ്റം എന്ന് ചരിത്രത്തില്‍ നിന്നു വായിക്കാം. (''തുല്യതയുള്ള ജാതിരഹിത സമൂഹം'' :-)) സഞ്ചാരിയായ ഫാഹിയാന്‍ (AD 400) ബുദ്ധിസ്റ്റ് രാജാക്കന്മാര്‍ ഭരിക്കുന്ന രാജ്യങ്ങളിലെ അധഃകൃതരെ കുറിച്ച് വിവരിക്കുന്നുണ്ട്. ബുദ്ധിസം ഇവിടെ ചുവടുറപ്പിച്ചു കഴിഞ്ഞ് നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് ഫാഹിയാന്‍ ഇന്ത്യയിലെ ബുദ്ധിസ്റ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് എന്നാലോചിക്കണം.

''Throughout the country the people kill no living thing nor drink wine, nor do they eat garlic or onions, with the exception of Chandalas only. The Chandalas are named 'evil men' and dwell apart from others; if they enter town or market,they sound a piece of wood in order to seperate themselves; then men knowing who they are,avoid coming in contact with them. In this country they do not keep swine nor fowls, and do not deal in cattle; they have no shambles or wine shops in their market places......The Chandalas only hunt and sell fish.'' (Si-yu-ki: Buddhist Records of the Western World)

ഇതായിരുന്നു ബുദ്ധിസ്റ്റ് ഇന്തയിലെ ചണ്ഡാളരുടെ അവസ്ഥ. ദുഷ്ട്ടന്മാരായ ബ്രാഹ്മണര്‍ സൃഷ്ട്ടിച്ച അധഃകൃത വര്‍ഗ്ഗം ബുദ്ധമതത്തിന്റെ സഹായത്താല്‍ മുഖ്യധാരയിലേക്ക് എത്തി എന്ന ആ പോപ്പുലര്‍ തിയറി എത്രമാത്രം ശരിയായിരിക്കാം എന്ന് ആലോചിച്ചു നോക്കൂ. അശോകനൊക്കെ മൃഗങ്ങളെ കൊല്ലുന്നത്‌ നിരുത്സാഹപ്പെടുത്തിയപ്പോള്‍ കശാപ്പും അനുബന്ധ തൊഴിലുകളും ചെയ്യുന്നവര്‍ ചുമ്മാ അതും നിര്‍ത്തി പോകുകയാണോ ചെയ്തിരിക്കുക, അതോ സമൂഹത്തില്‍നിന്ന് നിഷ്കാസിതരായി ജീവിക്കേണ്ടി വന്നിരിക്കുമോ? ചില തരം മാംസം കഴിക്കുന്നവരും ( പശു, പട്ടി, പന്നി) സമൂഹത്തില്‍ നിന്ന് ബഹിഷ്ക്രിതരായിരുന്നു എന്ന് ഹുയാന്‍സാങ്ങ് (602–664) സൂചിപ്പിക്കുന്നുണ്ട്. ബീഫ് തിന്നുന്നവരെ ഇങ്ങനെ അകറ്റിനിര്‍ത്തിയവര്‍ ബ്രാഹ്മണരല്ല, ബുദ്ധിസ്റ്റുകളാണ് എന്ന് ശ്രദ്ധിക്കുക.  ബുദ്ധിസം അശോകനെപ്പോലുള്ള രാജാക്കന്മാരുടെ കീഴില്‍ സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് മതമായപ്പോള്‍ ഈ അധഃകൃതരുടെ സാമൂഹ്യാവസ്ഥ വിശേഷിച്ചും മോശമായിരിക്കാനാനിട. ഇപ്പോള്‍ ബീഫ് തിന്നുന്നവരെ പിടിക്കാന്‍ നടക്കുന്ന വാനര സേനക്കാരെപ്പോലെ ഇത്തരക്കാരെ വേട്ടയാടാന്‍ ഒരു ''ബുദ്ധസേന'' പോലും അക്കാലത്ത് ഉണ്ടായിരിരുന്നിരിക്കാന്‍ സാധ്യതയുണ്ട്.

സാമൂഹ്യമായി ബഹിഷ്ക്രിതരായി എങ്കിലും മറ്റുരീതികളില്‍ ഇവര്‍ രാജ്യത്ത് സുരക്ഷിതരായിരുന്നു എന്നാണ് ദിവ്യാവദാന പോലുള്ള ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്‌. ഇവരുടെ ഗില്‍ഡുകള്‍ ആവശ്യത്തിന് അംഗങ്ങളുമൊക്കെയി സാമാന്യം പുരോഗതിയിലായിരുന്നു. രാജാവ് ഇവരുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നു. കുതിരക്കോപ്പുകളും യുദ്ധത്തിനുള്ള പടച്ചട്ടകളുമൊക്കെ ഉണ്ടാക്കാന്‍ തുകല്‍ ഉത്പാദനവും വിദഗ്ധ പണിക്കാരുമൊക്കെ രാജ്യത്ത് ആവശ്യത്തിനുണ്ട് എന്ന് ഉറപ്പു വരുത്തണ്ടെ? അതുകൊണ്ട് ഇവരൊന്നും നിര്‍വ്വാണം പ്രതീക്ഷിച്ച് ഈ തൊഴില്‍ ഉപേക്ഷിച്ചു ബുദ്ധമതത്തില്‍ ചേരാതിരിക്കാന്‍ രാജാവും ശ്രദ്ധിച്ചിരിക്കും. (തൊഴില്‍ ഉപേക്ഷിക്കാതെ അങ്ങോട്ട്‌ പ്രവേശനവുമില്ല.)

മറ്റുള്ള എല്ലാ ബുദ്ധിസ്റ്റ് രാജ്യങ്ങളിലും ബുദ്ധിസം കൊണ്ട് അയിത്തവും വിവേചനവും ഉണ്ടാകാമെങ്കില്‍, ബുദ്ധവചനങ്ങളില്‍ തന്നെ അതിനുള്ള സൂചനയുള്ളപ്പോള്‍, അതിന്റെ കാര്യകാരണങ്ങള്‍ പറയുമ്പോള്‍ എന്തുകൊണ്ടാണ് ബുദ്ധിസത്തെ ഒഴിവാക്കുന്നത്? ഞാന്‍ ബുദ്ധിസത്തിന്റെ ചരിത്രത്തെക്കുറിച്ച് വായിച്ച പുസ്തകങ്ങളിലെല്ലാം ബുദ്ധിസ്റ്റ് രാജ്യങ്ങളിലെ അധഃകൃതരെക്കുറിച്ചു പറയുന്നുണ്ട്. ആഹിംസയോടുള്ള പ്രതിപത്തി മൂലം അവര്‍ ചില തൊഴിലുകള്‍ നികൃഷ്ടമായി കരുതിയിരുന്നു എന്നും പറയുന്നുണ്ട്. എന്നാല്‍ ആരും ഇതു രണ്ടും ബന്ധിപ്പിച്ച് ആ തൊഴിലുകള്‍ തുടര്‍ന്നും ചെയ്യുന്നവരാണ് ഈ അധഃകൃതര്‍ എന്ന് കാണുന്നില്ല എന്നതാണ് രസം. They come tantalizingly close and it is as if they suddenly stuck an invisible wall and turn away. നന്മയില്‍നിന്നു നന്മ മാത്രമേ വരൂ (ബുദ്ധിസത്തില്‍ അപ്പടി നന്മയാണ് എന്നാണല്ലോ വയ്പ്പ്) എന്ന മുന്‍വിധി കാരണമായിരിക്കാം ചരിത്രകാരന്മാര്‍ ഇത് കാണാതെ പോകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അഹിംസ പോലുള്ള ഇത്ര നല്ല ആശയത്തില്‍നിന്ന് ഇത്തരമൊരു ദുഷ്ടത വരുമോ? (നല്ലതില്‍നിന്നു നല്ലത് മാത്രം അല്ലെങ്കില്‍ ചീത്തയില്‍ നിന്ന് ചീത്ത മാത്രം എന്നത് ഒരു ലോജിക്കല്‍ ഫാലസിയാണ്. Unintended consequences എന്ന് ഇവരൊന്നും കേട്ടിട്ടില്ലെ ആവൊ?)

ബ്രാഹ്മണര്‍ക്ക് ഹിംസ നിഷിദ്ധമായിരുന്നില്ല എന്ന് നമ്മള്‍ സ്ഥാപിച്ച സ്ഥിതിക്ക് അവര്‍ എന്തിന് ഹിംസ ചെയ്യുന്ന ചിലരെ മാറ്റിനിര്‍ത്തി എന്നും വിശദീകരിക്കണ്ടെ?ഏതാണ് കൂടുതല്‍ സാധ്യത, ഹിംസ ചെയ്യുന്നവര്‍ ഹിംസ ചെയ്യുന്ന മറ്റൊരു കൂട്ടരെ മാറ്റിനിര്‍ത്തി എന്നതോ അതോ അഹിംസയുടെ വ്യക്താക്കള്‍ ഹിംസ ചെയ്യുന്നവരെ മാറ്റി നിര്‍ത്തി എന്നതോ?


വിചിത്രമാണ് നമ്മുടെ നിലപാടുകള്‍. കൊള്ളാവുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അതൊക്കെ ബുദ്ധിസ്റ്റ് സ്വാധീനം മൂലവും, അല്ലാത്തതൊക്കെ മനുസ്മ്രിതിയും ബ്രാഹ്മണരും മൂലവും. മറിച്ചുള്ള സൂചനകള്‍ പോലും നമ്മുടെ ''തോട്ട് പോലിസ്'' അനുവദിക്കില്ല. :-) So I want to be on record that I explicitly said this first. എന്നെങ്കിലും ഏതെങ്കിലും ശരിക്കുള്ള ചരിത്രകാരന്‍ ഇത് പറയാന്‍ ധൈര്യം കാട്ടുമായിരിക്കും.

 പലര്‍ക്കും ഇപ്പോള്‍ എന്നെ കടിച്ചു തിന്നാനുള്ള ദേഷ്യമുണ്ട് എന്നറിയാം. :-) അതിനാല്‍ ഈ വാദങ്ങള്‍ ഖണ്ഡിക്കാമോ എന്ന് നോക്കൂ......


പോസ്റ്റ്‌ തുടരും......


-

17 അഭിപ്രായങ്ങൾ:

Mridhul Sivadas പറഞ്ഞു...

പലര്‍ക്കും ഇപ്പോള്‍ എന്നെ കടിച്ചു തിന്നാനുള്ള ദേഷ്യമുണ്ട് എന്നറിയാം. :-) അതിനാല്‍ ഈ വാദങ്ങള്‍ ഖണ്ഡിക്കാമോ എന്ന് നോക്കൂ......>>>

എനിക്ക്‌ പ്രതീക്ഷയില്ലാ.

മിഥുന പറഞ്ഞു...

എന്‍റെ കമെന്റിനൊന്നും മറുപടി തരാതെ പുതിയ പോസ്റ്റ്‌ ഇട്ടു, അല്ലെ?
:-( :-(
എങ്കിലും ചോദിക്കട്ടെ,
''ഇവരെ സഹായിക്കാന്‍ ശ്രമിക്കുന്ന ഭിക്ഷുവിന്‌ നരക ശിക്ഷയാണ്. ഈ അംഗവൈകല്യങ്ങള്‍ ചിലതൊക്കെ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയായി കിട്ടിയതായിരിക്കാമെന്നതു കൊണ്ട്, ഒരിക്കല്‍ കുറ്റം ചെയ്തു അതിനു ശിക്ഷ അനുഭവിച്ചവര്‍ക്ക്, അവര്‍ പിന്നീട് പശ്ചാത്തപിച്ചാല്‍ പോലും സംഘത്തില്‍ പ്രവേശനം കിട്ടില്ല എന്ന് വേണം കരുതാന്‍.''
അപ്പോള്‍ ഉപഗുപ്തന്‍റെയും വാസവദത്തയുടെയും കഥയോ? വാസവദത്തയെ കാണാന്‍ പോയതിന് ഉപഗുപ്തനെ സംഘത്തില്‍ നിന്ന് പുറത്താക്കിയോ? അതോ അത് പില്‍ക്കാലത്ത് ഉണ്ടായ ഒരു കഥയാണോ?
പിന്നെ, ഈ ബുദ്ധഭിക്ഷുക്കള്‍ തല മൊട്ടയടിക്കുന്നത് എന്തിനാണ്? ബുദ്ധന് മൊട്ടത്തല അല്ലായിരുന്നല്ലോ...

അജ്ഞാതന്‍ പറഞ്ഞു...

ഭാരതത്തെ അജ്ഞാനാന്ധകാരത്തിലേക്ക് തള്ളിയിട്ട ബ്രാഹ്മണ്യത്തിന്‍റെ ജാമ്യാപേക്ഷ പോലെ തോന്നുന്നുണ്ട് വായിച്ചിട്ട്.

bright പറഞ്ഞു...

@ മിഥുന :-) :-) സോറി

അതിനു വാസവദത്തയെ ആരും ബുദ്ധമതത്തില്‍ ചേര്‍ത്തില്ലല്ലോ. അല്ലെ? പിന്നെ ഭിക്ഷുക്കള്‍ എല്ലാവരും തല മൊട്ടയടിക്കാറാണ്പതിവ്. ബുദ്ധനും അതുപ്രകാരം മൊട്ടത്തലയനായിരുന്നിരിക്കണം.വിഗ്രഹങ്ങളില്‍ കാണുന്നത് iconography യുടെ ഭാഗമാകാം. മറ്റുള്ളവരില്‍നിന്നു തിരിച്ചറിയാന്‍ exageratted curls, നീണ്ട ചെവി, ഒക്കെ ചേര്‍ക്കുന്നതാകാം. പിന്നെ ഒരു സാധ്യത... ഞാന്‍ ബുദ്ധന്റെ 32 മഹാപുരുഷ ലക്ഷണങ്ങള്‍ എഴുതിയിരുന്നല്ലോ. അതില്‍ രാജാവിന്റെ തലപ്പാവ് പോലുള്ള തല എന്ന് പറയുന്നുണ്ട്. അത് ശില്പി അയാള്‍ക്ക്‌ മനസ്സിലായതുപോലെ ചിത്രീകരിച്ചതാകാം. പുറകെ വന്നവര്‍ അത് അനുകരിച്ചതുമാകാം.

മിഥുന പറഞ്ഞു...

ടഗോറിന്‍റെ 'Upagupta' എന്നൊരു കവിതയുണ്ട്. വായിച്ചിട്ടുണ്ടോ? 'കരുണ'യുടെ ഒരു ചെറിയ വേര്‍ഷന്‍ എന്ന് വേണമെങ്കില്‍ പറയാം.
അങ്ങനെയാണെങ്കില്‍ ചില വ്യത്യാസങ്ങള്‍ ആദ്യകാല ശില്‍പങ്ങളിലും പെയിന്റിംഗ്സിലുമൊക്കെ കാണേണ്ടേ? (എനിക്ക് അത്ര ഉറപ്പില്ലാത്ത കാര്യമാണ് പറയുന്നത്) പിന്നീട് അല്ലെ ഒരു iconographic രൂപം widely accepted ആവേണ്ടത്. ഇങ്ങനെ ചോദിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ള എല്ലാ ബുദ്ധരൂപങ്ങള്‍ക്കും മുടിയുള്ളത് കൊണ്ടാണ്. ചിലപ്പോള്‍ താങ്കള്‍ പറഞ്ഞതാവും ശരി, പത്തു തലയുള്ള രാവണന്‍ എന്നൊക്കെ പറയുന്നത് പോലെ...

Vinod പറഞ്ഞു...

ധാരണകളെ എല്ലാം കീഴ്മേൽ മറിചെല്ലോ സാർ.
ഇതൊരു വല്ലാത്ത അവസ്ഥയാണ്, പലപ്പോഴായി സ്വാംശീകരിച്ച ഉത്തരങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് തിരിച്ചറിയാൻ നിർബന്ധിതൻ ആകുന്ന അവസ്ഥ...

യാത്രികന്‍ പറഞ്ഞു...

1.
ബുദ്ധ ഭിക്ഷു ആകാന്‍ ചില കടമ്പകളൊക്കെ ഉണ്ടായിരുന്നു, പക്ഷെ ഒരു സാദാ അനുയായി ആര്‍ക്കും ആകാന്‍ പറ്റുമായിരുന്നു. ഇതിലെന്താണ് പ്രശ്നം?

"അങ്ങനെ കടക്കാരനും ബുദ്ധമതത്തില്‍ നിന്ന് പുറത്തായി. ഇനി മുതല്‍ മതത്തില്‍ ചേരാന്‍ കടം പാടില്ല." കടക്കാരന് ബുദ്ധ ഭിക്ഷു ആകാനല്ലേ തടസ്സമുള്ളൂ. കടക്കാരന്‍ എങ്ങിനെയാണ് മതത്തില്‍ നിന്ന് പുറത്താകുന്നത്?

2.
"ബുദ്ധിസത്തിന്റെ ആഹിംസയോടുള്ള ഒബ്സെഷനാണ് അധഃകൃതരെ ഉണ്ടാക്കിയത്/നിലനിര്‍ത്തിയത് എന്നാണ് എന്റെ വാദം. അല്ലാതെ ബ്രാഹ്മണിസമല്ല."

ബുദ്ധിസത്തിന്റെയും ബ്രാഹ്മണ മതത്തിന്റെയും അധഃകൃതരോടുള്ള സമീപനത്തില്‍ കാതലായ വ്യത്യാസമുണ്ട്. ബുദ്ധ മതത്തില്‍ ഇത് ഒരാളുടെ പ്രവൃത്തിയുമായി ബന്ധപ്പെട്ടതാണ്. അഹിംസയെന്ന നീച പ്രവൃത്തി ചെയ്യുന്നവന്‍ നീചന്‍ എന്ന ലളിത യുക്തി. അഹിംസ നിര്‍ത്തിയാല്‍ ആളു ക്ലീന്‍ ആകും.

ബ്രാഹ്മണ മതത്തിന് ഇതു വൃത്തിയുമായും, അതോടു കൂടിത്തന്നെ ജന്മവുമായും ഒക്കെ ബന്ധപ്പെട്ടു കിടക്കുന്നു. കശാപ്പുകാരനും, അവന്റെ കുടുംബവും ആചന്ദ്രതാരം അധഃകൃതനാണ്. ഒരു തരത്തിലും രക്ഷ പെടാന്‍ പറ്റില്ല.

bright പറഞ്ഞു...

ബുദ്ധിസത്തിന്റെയും ബ്രാഹ്മണ മതത്തിന്റെയും അധഃകൃതരോടുള്ള സമീപനത്തില്‍ കാതലായ വ്യത്യാസമുണ്ട്. ബുദ്ധ മതത്തില്‍ ഇത് ഒരാളുടെ പ്രവൃത്തിയുമായി ബന്ധപ്പെട്ടതാണ്. അഹിംസയെന്ന നീച

പ്രവൃത്തി ചെയ്യുന്നവന്‍ നീചന്‍ എന്ന ലളിത യുക്തി. അഹിംസ നിര്‍ത്തിയാല്‍ ആളു ക്ലീന്‍ ആകും.


എന്നിട്ട് എന്തുകൊണ്ടാണ് എല്ലാ ബുദ്ധിസ്റ്റ് രാജ്യങ്ങളിലും അധഃകൃതര്‍ ഉണ്ടായത്? ഇന്ത്യയില്‍ നൂറ്റാണ്ടുകളോളം ബുദ്ധിസം കൊടി കുത്തി വാണിട്ടും ഫാഹിയാന്‍ ബുദ്ധിസ്റ്റ് രാജാക്കന്മാര്‍ ഭരിക്കുന്ന രാജ്യങ്ങളില്‍ ചണ്ഡാളരെ കണ്ടതെങ്ങിനെ? അതിന്റെ ഉത്തരവാദികള്‍ ബ്രാഹ്മണരാണോ?

''Throughout the country the people kill no living thing nor drink wine, nor do they eat garlic or onions, with the exception of Chandalas only. The Chandalas are named 'evil men' and dwell apart from others; if they enter town or market,they sound a piece of wood in order to seperate themselves; then men knowing who they are,avoid coming in contact with them. In this country they do not keep swine nor fowls, and do not deal in cattle; they have no shambles or wine shops in their market places......The Chandalas only hunt and sell fish.'' (Si-yu-ki: Buddhist Records of the Western World)

ബുദ്ധമതം ക്ഷയിച്ചതിനു ശേഷമാണ് ബ്രാഹ്മാണര്‍ ശക്തി പ്രാപിക്കുന്നത്. അവര്‍ക്ക് ബാറ്റണ്‍ കൈമാറിക്കിട്ടുന്നപോലെ കിട്ടിയതാണ് നീച പ്രവര്‍ത്തികള്‍ ചെയ്യുന്നവരോടുള്ള വെറുപ്പ്. ഞാന്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയതുപോലെ നല്ലത് വല്ലതും ഉണ്ടെങ്കില്‍ അത് ബുദ്ധമതകാരുടെ കൈയില്‍നിന്ന് കിട്ടിയതും, ചീത്ത വല്ലതും ഉണ്ടെങ്കില്‍ അത് ബ്രാഹ്മണര്‍ സ്വന്തമായി ഉണ്ടാക്കിയതും എന്ന ഇരട്ടത്താപ്പ് പരിഹാസ്യമല്ലെ?


പിന്നെ ബുദ്ധമതത്തിലെ സാദാ അനുയായി (ഉപാസകന്‍) നിര്വ്വര്‍വ്വാണത്തിലേക്കുള്ള പാതയിലെ ഇടക്കുള്ള ഒരു പൊസിഷന്‍ മാത്രമാണ്. നിര്‍വാണം കിട്ടണമെങ്കില്‍ എല്ലാ ഉപാസകനും ഇന്നല്ലെങ്കില്‍ നാളെ ഭിക്ഷു ആയെ പറ്റൂ.

യാത്രികന്‍ പറഞ്ഞു...

ഉച്ചനീചത്തം ലോകത്ത് എല്ലാ സ്ഥലത്തും ഉണ്ടായിരുന്നു. ഇപ്പോഴും കുറെയൊക്കെ അതു തുടര്‍ന്നു പോരുന്നു. ബ്രാഹ്മണ്യം അതിനെ, താഴ്ന്നവര്‍ക്ക് ഒരിക്കലും രക്ഷപ്പെടാന്‍ പറ്റാത്ത ഒരു perfect system ആക്കി develop ചെയ്തു, implement ചെയ്തു. ബുദ്ധിസം 100% കുറ്റമറ്റത് എന്നു കരുതുന്നതില്‍ അര്‍ത്ഥമില്ലല്ലോ. തമ്മില്‍ ഭേദം.

"അവര്‍ക്ക് ബാറ്റണ്‍ കൈമാറിക്കിട്ടുന്നപോലെ കിട്ടിയതാണ് നീച പ്രവര്‍ത്തികള്‍ ചെയ്യുന്നവരോടുള്ള വെറുപ്പ്."

അപ്പൊ മനുസ്മൃതി, ബുദ്ധന്റെ ശേഷം എഴുതിയതാണോ?

bright പറഞ്ഞു...

ആയിരിക്കാം എന്നാണല്ലോ ഞാന്‍ തെളിവുകള്‍ വച്ച് സമര്‍ത്ഥിച്ചത്. ബുദ്ധന്റെ കാലത്ത് ക്ഷത്രീയരായിരുന്നു ഒന്നാമത്തെ വര്‍ണ്ണം. ബ്രാഹ്മണര്‍ അവകാശപ്പെടുന്നതല്ലാതെ അവര്‍ക്ക് വലിയ സ്വാധീനമൊന്നും ഉണ്ടായിരുന്നതായി കാണുന്നില്ല.

മനുസ്മൃതി ഒരുകാലത്തും ഔദ്യോഗിക നിയസംഹിതയായിരുന്നിട്ടില്ല എന്നാണു തോന്നുന്നത്. ക്ഷത്രീയരല്ലാത്ത രാജാക്കന്മാരും പലവിധ 'താഴ്ന്ന' തൊഴിലുകള്‍ ചെയ്യുന്ന ബ്രാഹ്മണരും ഒക്കെ ചരിത്രത്തിലും അക്കാലത്തെ ജീവിതം വിവരിക്കുന്ന കഥകളിലും കാണാം.(ജാതക കഥകള്‍, പഞ്ചതന്ത്രം, പുരാണങ്ങള്‍ അങ്ങനെ പലതും.)

യാത്രികന്‍ പറഞ്ഞു...

You wrote - "വര്‍ണ്ണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന മറ്റൊരു ഭാഗമാണ് മഞ്ജിമ നിഖായയിലെ എസുക്കാരി സുത്ത. എസുക്കാരി എന്ന ബ്രാഹ്മണന്‍ ബുദ്ധനോട് ചോദിക്കുന്നു.''ക്ഷത്രീയര്‍ ബ്രാഹ്മണര്‍ക്കും, വൈശ്യര്‍ ബ്രാഹ്മണ ക്ഷത്രീയാദികള്‍ക്കും, ശൂദ്രര്‍ മറ്റു മൂന്ന് വര്‍ണ്ണങ്ങള്‍ക്കും (ബ്രാഹ്മണ ക്ഷത്രീയ വൈശ്യര്‍ക്ക്) സേവകനായി കീഴ്പ്പെട്ടു ജീവിക്കണം (മനുസ്മൃതിയില്‍ പറയുന്ന നിയമമാണ് സൂചിപ്പിക്കുന്നത്.) എന്ന് ബ്രാഹ്മണര്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ് ?"

ഇതില്‍ നിന്നും (പിന്നെ ബാക്കി ബ്ലോഗ്ഗില്‍ നിന്നും) എനിക്കു മനസ്സിലായത്‌, മനുസ്മൃതി അന്നു ഉണ്ടായിരുന്നു. ഒരു ബുക്കിന്‍റെ രൂപത്തില്‍ എഴുതി വച്ചിരുന്നില്ലെങ്കില്‍ക്കൂടി വായ്മൊഴിയായി പ്രചാരത്തില്‍ എങ്കിലും ഉണ്ടായിരുന്നു. ബ്രാഹ്മണര്‍ അതിലെ നിയമങ്ങള്‍ സമൂഹത്തില്‍ പരത്താന്‍ ശ്രമിക്കുന്നും ഉണ്ടായിരുന്നു. പക്ഷെ അവര്‍ അതില്‍ വിജയിച്ചിരുന്നില്ല. ബുദ്ധിസം വന്നു, പിന്നെ ബുദ്ധിസം ക്ഷയിച്ചു, ഈ ഗ്യാപ്പിലാണ് ബ്രാഹ്മണര്‍ മനുസ്മ്രിതി പൊടി തട്ടിയെടുത്തു സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത്. ബുദ്ധിസത്തിലെ ഹിംസയോടുള്ള വെറുപ്പ്‌, ബ്രാഹ്മണരെ സഹായിച്ചിട്ടുണ്ടാകാം. പക്ഷേ, മനുസ്മ്രിതിയില്‍ എഴുതി വച്ചിരിക്കുന്ന തോന്യവാസങ്ങള്‍ക്ക് ബുദ്ധിസത്തെ പഴിക്കുന്നതിന്റെ ന്യായം മനസ്സിലായില്ല.

BTW, thank you very much for a very informative post. I just could not digest your conclusions.

bright പറഞ്ഞു...

മനുസ്മ്രിതിയില്‍ എഴുതി വച്ചിരിക്കുന്ന തോന്യവാസങ്ങള്‍ക്ക് ബുദ്ധിസത്തെ പഴിക്കുന്നതിന്റെ ന്യായം മനസ്സിലായില്ല.

ഇതിലെവിടെയാണ് പഴിക്കല്‍ എന്ന് മനസ്സിലായില്ല. ചരിത്രത്തിന്റെ കാര്യത്തില്‍ ഞാന്‍ ഒരു നിര്‍വ്വിക്കാരിയാണ്.I don't care which side ''wins''. ബ്രാഹ്മണര്‍ക്ക് ഒരു മനുസ്മ്രിതി ഉണ്ടായിരുന്നെങ്കില്‍ ക്ഷത്രീയര്‍ക്കും സമാനമായ ഒന്ന് ഉണ്ടായിരുന്നിരിക്കണം. കാരണം അവര്‍ തമ്മിലായിരുന്നു ആരാണ് മുന്‍പന്‍ എന്ന മത്സരം. എല്ലാവരും തങ്ങളുടെ കീഴിലാണ് എന്നാല്ലാതെ ഒരു ഗ്രേഡഡ് പദവി അവര്‍ ഉണ്ടാക്കിയതായി തോന്നുന്നില്ല. അതൊക്കെ പില്‍കാലത്ത് വന്നതായിരിക്കണം. മൃഗബലി ചെയ്യുന്ന ബ്രാഹ്മണന്‍ എന്തിനു മൃഗഹത്യയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ചെയ്യുന്നവരെ വെറുക്കണം? ഹിംസ എല്ലാ ഗ്രൂപ്പുകള്‍ക്കും (ബ്രാഹ്മണര്‍ക്കും ശ്രമണര്‍ക്കും) ഫാഷനബിള്‍ അല്ലാതായതോടെയാണ് അഹിംസയില്‍ ആരാണ് മുന്പന്‍ എന്ന മത്സരം ഉണ്ടായിരിക്കുക. ആ മത്സരമാണ് അധഃകൃതരെ ഉണ്ടാക്കിയത്. ബുദ്ധമതം (മറ്റു ശ്രമണ ചിന്തകളും) പൂര്‍ണ്ണമായും ഇവിടെ ഇല്ലാതായതോടെ, Brahmanism was left holding the incriminating evidence. ബ്രാഹ്മണമതം ഇല്ലാത്തിടത്തും (ബുദ്ധമതം ഉള്ളയിടത്തും )അധഃകൃതര്‍ ഉണ്ട് എന്നതുതന്നെ ഒരു സൂചനയല്ലെ?

യാത്രികന്‍ പറഞ്ഞു...

"ആരാണ് മുന്‍പന്‍ എന്ന മത്സരം. എല്ലാവരും തങ്ങളുടെ കീഴിലാണ് എന്നാല്ലാതെ ഒരു ഗ്രേഡഡ് പദവി അവര്‍ ഉണ്ടാക്കിയതായി തോന്നുന്നില്ല."

നമുക്ക് ഇന്നു ലഭ്യമായ മനുസ്മൃതിയില്‍ ഏതായാലും ഗ്രേഡഡ് പദവി വളരെ വ്യക്തമായിത്തന്നെയുണ്ട്‌. ബുദ്ധന്റെ കാലത്തുള്ള മനുസ്മൃതിയില്‍ അങ്ങിനെ ഉണ്ടായിരുന്നോ ഇല്ലയോ എന്നറിയില്ല. BTW, അന്നത്തെ മനുസ്മൃതിയില്‍ അതൊന്നും ഇല്ലായിരുന്നു എങ്കില്‍, ബ്രാഹ്മണ മതം വളരെ പഴക്കമുള്ളതാണ് എന്ന വാദത്തിന് അതു വലിയ ആഘാതം ആയിരിക്കും.

"മൃഗബലി ചെയ്യുന്ന ബ്രാഹ്മണന്‍ എന്തിനു മൃഗഹത്യയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ചെയ്യുന്നവരെ വെറുക്കണം?"

മത ആചാരവുമായി മൃഗ-കൊലയോ, മദ്യപാനമോ ചെയ്യുന്നതോ നിത്യ ജീവിതത്തില്‍ അതു തന്നെ ചെയ്യുന്നതോ ആയി വലിയ വ്യത്യാസമുണ്ട്. കുര്‍ബാനയ്ക്ക് മദ്യം (കുര്‍ബാനയില്‍ ഉപയോഗിക്കുന്ന വീഞ്ഞ് ആല്‍ക്കഹോള്‍ ഉള്ളതാണ്, വെറും മുന്തിരി വെള്ളം അല്ല) ഉപയോഗിക്കുന്ന വൈദികന്‍ തന്നെ പ്രസംഗിക്കുമ്പോള്‍ മദ്യം കുടിക്കരുത് എന്നു പറയും. Aztec സമൂഹത്തില് കൊച്ചു കുട്ടികളെ ബലി കൊടുത്തിരുന്നു. എന്നു വിചാരിച്ച്, ചുമ്മാ ആരെങ്കിലും പിള്ളേരെ കൊന്നാല്‍ അതവര്‍ അംഗീകരിച്ചിരിക്കാന്‍ ഏതായാലും സാധ്യതയില്ല.

"Brahmanism was left holding the incriminating evidence."

Simply because ജന്മം കൊണ്ടു മാത്രം ലഭിക്കുന്ന ജാതിയും, ആ ജാതി വ്യവസ്ഥയില്‍ അധിഷ്ടിതമായ സാമൂഹിക ക്രമവും is the very core ideology of Brahminism/Hinduism. അധഃകൃതര്‍ എല്ലാ നാട്ടിലും എന്നും ഉണ്ടായിരുന്നു. സ്വാഭാവികമായും എല്ലാ മതങ്ങളിലും അതിന്‍റെ പ്രതിഫലനങ്ങളും കാണും.

bright പറഞ്ഞു...

.......അധഃകൃതര്‍ എല്ലാ നാട്ടിലും എന്നും ഉണ്ടായിരുന്നു. സ്വാഭാവികമായും എല്ലാ മതങ്ങളിലും അതിന്‍റെ പ്രതിഫലനങ്ങളും കാണും................

അത് തന്നെയെ ഞാനും പറയുന്നുള്ളൂ. ഇവിടെ ബ്രാഹ്മിനിസമല്ല മറ്റേതെങ്കിലും മതമായിരുന്നു എങ്കിലും, കൂടിയോ കുറഞ്ഞോ ഇതേപോലെയൊക്കെ തന്നെ ഉണ്ടാകുമായിരുന്നു. ഇത് പരിണാമം പോലെയാണ്. നിലവില്‍ ഉണ്ടായിരുന്നതിനെ ഉപയോഗിക്കുകയല്ലാതെ പുതുതായി ഒന്നും from the scratch ഉണ്ടാകാനാവില്ല. നമ്മുടെ ചരിത്രബോധം വെറും ബ്രാഹ്മിന്‍ ബാഷിംഗ് (അതല്ലെങ്കില്‍ വേറേതെങ്കിലും ബാഷിംഗ്) ആയി ചുരുങ്ങരുത്.

മിഥുന പറഞ്ഞു...

നരകശിക്ഷ കിട്ടുന്ന പാപങ്ങളെ പറ്റി താങ്കള്‍ പല പോസ്റ്റുകളിലും പറയുന്നുണ്ട്. പക്ഷെ ഇങ്ങനെയും പറഞ്ഞിരിക്കുന്നു:
''Since the living being [sattva] does not exist, neither does the sin of murder. And since the sin of murder does not exist, there is no longer any reason to forbid it. . . . In killing then, given that the five aggregates are characteristically empty, similar to the visions of dreams or reflections in a mirror, one commits no wrong doing.'' (Mahaprajnjaparamitopadesa)

ആരും ആരെയും 'ശരിക്കും' കൊല്ലുന്നില്ല എന്ന ന്യായം ശ്രീകൃഷ്ണന്‍ ഭഗവത് ഗീതയില്‍ (2:19) അര്‍ജ്ജുനനോടും പറയുന്നുണ്ട്. ആത്മാവ് അനശ്വരമാണ്, അതിനെ ആര്‍ക്കും കൊല്ലാനാകില്ല,നശ്വരമായ ശരീരം പോകുന്നെങ്കില്‍ പോട്ടെ എന്നാണ് കൊലക്കുള്ള ഗീതാകാരന്റെ ന്യായീകരണം. ആത്മാവേ ഇല്ല പിന്നെ കൊന്നാലെന്താ എന്ന് ബുദ്ധിസ്റ്റ് ന്യായീകരണം. അങ്ങനെ ആത്മാവ്‌ ഉണ്ടെങ്കിലും ഇല്ലെങ്കിലും കൊലക്ക് ന്യായീകരണമായി.
(അഹിംസാഗീത?)
ആത്മാവ് ഇല്ലെങ്കില്‍ മരണശേഷം ഏതു formലാണ് നരകത്തില്‍ പോവുന്നത്?

bright പറഞ്ഞു...

ആത്മാവ് ഇല്ലെങ്കില്‍ മരണശേഷം ഏതു formലാണ് നരകത്തില്‍ പോവുന്നത്?

ബുദ്ധിസത്തെ ഹിന്ദു മതതില്‍നിന്നു വേര്‍തിരിക്കുന്ന ഏക പ്രത്യേകതയാണ് അതിന്റെ ആത്മാവില്ലാത്ത പുനര്‍ജ്ജന്മം എന്ന കണ്‍സപ്റ്റ്. സത്യത്തില്‍ വിചിത്രമായ ഈ കണ്‍സപ്റ്റ് എനിക്കും അങ്ങ് മനസ്സിലായിട്ടില്ല. രസകരമായ കാര്യം അത് ബുദ്ധനൊഴിച്ച്, ബുദ്ധന്‍ നേരിട്ട് വര്‍ഷങ്ങളോളം പഠിപ്പിച്ച സ്വന്തം ശിഷ്യന്‍മാര്‍ക്കു പോലും അത് മനസ്സിലായിട്ടില്ല എന്നതാണ്. (അപ്പോപിന്നെ എന്റെ കാര്യം പറയണോ. അല്ലെ?:-))

ഒരിക്കല്‍ ഒരു മുക്കുവന്റെ മകനായ സതി എന്ന ഭിക്ഷു അനശ്വരമായ ഒരു ആത്മാവ് ഉണ്ട് എന്ന് അര്‍ഥം വരുന്ന രീതിയില്‍ പഠിപ്പിച്ചു എന്നറിഞ്ഞ ബുദ്ധന്‍ കോപിച്ചു.

''From whom have you heard,you foolish man (moghapurisha) that I have explained the Dhamma in that way? Foolish man,have I not in many ways declared that consciousness is dependently arisen (and therefore perishing at death?).....You, foolish man, have not only misrepresented me by your wrong grasp,but have also done yourself (kammic) harm.'' (Manjjima nikhaya 38:1,258)

പണ്ട് കഴുകനെ പരിശീലിപ്പിക്കുന്ന ജോലി (വേട്ടയാടാനായിരിക്കണം) ചെയ്തിരുന്ന ആരിത എന്ന ഭിക്ഷുവിനെയും സമാനമായ കാരണങ്ങളാല്‍ ഒരിക്കല്‍ ബുദ്ധന്‍ വിഡ്ഢി എന്ന് വിളിച്ചു ശകാരിച്ചിട്ടുണ്ട്. (മഞ്ജിമ നിഖായ 22;1,132) ഇതുപോലെ വേറെയും സംഭവങ്ങളുണ്ട്. ബുദ്ധന്റെ ആശയങ്ങള്‍ ബുദ്ധന്റെ നേരിട്ടുള്ള ശിഷ്യന്മാര്‍ക്ക് പോലും മനസ്സിലാക്കാനും വിശദീകരിച്ചു കൊടുക്കാനും എളുപ്പമല്ലായിരുന്നു. അപ്പോപ്പിന്നെ നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷം വരുന്ന ശിഷ്യന്‍മാരുടെ, ശിഷ്യന്‍മാരുടെ, ശിഷ്യന്‍മാരുടെ കാര്യം പറയണോ?

മനസ്സിലാക്കാന്‍ പ്രയാസമുള്ള ഈ കണ്‍സപ്റ്റ് ആണ് ബുദ്ധമതത്തെ തകര്‍ത്തത് എന്നുപോലും ഞാന്‍ പറയും. ഹിന്ദുമതവുമായി ഉള്ള ഏക വ്യതാസം ഇതാണ്. രണ്ടിടത്തും പുനര്‍ജ്ജന്മം ഉണ്ടെങ്കിലും ഹിന്ദുമതത്തില്‍ ആത്മാവുണ്ട്. ഇവിടെ അതില്ല. അതാണെങ്കില്‍ ഫലപ്രദമായി വിശദീകരിച്ചുകൊടുക്കാനും പറ്റില്ല. അവര്‍ക്ക് പോലും വ്യക്തമായി മനസ്സിലാകാത്തതും മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുക്കാനും പറ്റാത്ത ഈ അടിസ്ഥാന പ്രമാണം എങ്ങനെ അദ്വൈതത്തിന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാനാണ്? (ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ശങ്കരന്റെ അദ്വൈതം എത്ര സിമ്പിള്‍.) ആത്മാവില്ലാത്ത പുനര്‍ജന്മം എന്ന അവര്‍ക്കുതന്നെ മനസ്സിലാകാത്ത ഈ കണ്സെപ്റ്റ് ബുദ്ധിസ്റ്റുകള്‍ തന്നെ പതുക്കെ പതുക്കെ ഉപേക്ഷിച്ചു ആത്മാവിനെ അംഗീകരിക്കാന്‍ തുടങ്ങി,അങ്ങനെ ബുദ്ധമതവും ഹിന്ദുമതവും തമ്മില്‍ ഉള്ള ഏക വ്യത്യാസവും ഇല്ലാതായി.

വളരെ മിനക്കെട്ട് മിലിന്ദ പ്രശ്ന വായിച്ചപ്പോള്‍ എനിക്ക് മനസ്സിലായത്‌ ഇങ്ങനെയാണ്. (ശരിയാണോ എന്നറിയില്ല.) ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. നമ്മുടെ കര്‍മ്മഫലങ്ങള്‍ എഴുതിയ ഒരു ഫയല്‍ ഉണ്ടെന്നു കരുതുക. കര്‍മങ്ങള്‍ രേഖപ്പെടുത്തിയ കടലാസുകള്‍ നമ്മുടെ ആത്മാവും ഫയലിന്റെ പുറം ചട്ട നമ്മുടെ ശരീരവും ആണ് എന്ന് സങ്കല്‍പ്പിക്കുക. മരണം എന്നാല്‍ കടലാസുകള്‍ അവയുടെ പുറം ചട്ട ഉപേക്ഷിക്കുന്നു,പുനര്‍ജ്ജന്മം എന്നാല്‍ ഈ കടലാസുകള്‍ പുതിയൊരുഫയലില്‍ സൂക്ഷിക്കപ്പെടുന്നു. ഇതാണ് നമ്മള്‍ സാധാരണ മനസ്സിലാക്കുന്ന ആത്മാവ്‌/പുനര്‍ജ്ജന്മം കോണ്‍സെപ്റ്റ്. എന്നാല്‍ ബുദ്ധമതത്തില്‍ ഇങ്ങനെ ഒരു കടലാസ് /ഫയല്‍ ഇല്ല. കര്‍മ്മ ഫലം രേഖപ്പെടുത്തിയ ഒരു വേര്‍ഡ്‌ ഫയല്‍ ഒരു പെന്‍ഡ്രൈവില്‍നിന്നു മറ്റൊന്നിലേക്ക് കട്ട്‌/പേസ്റ്റ് ചെയ്യുന്നപോലെ എന്ന് പറയാം. only the information gets transferred. Nothing tangible like paper on which the information is written gets transferred. വല്ലതും മനസ്സിലായോ? ഇങ്ങനെ വിശദീകരിക്കാനേ എനിക്ക് അറിയൂ. വെറും ഇന്‍ഫര്‍മേഷന്‍ എങ്ങിനെ നരകശിക്ഷ അനുഭവിക്കുന്നു എന്ന് എന്നിക്കും വ്യക്തമല്ല.


മിഥുന പറഞ്ഞു...

എല്ലാം ഒരു പുക പോലെ :-) അംബേദ്‌കര്‍ ഇതിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ലേ?
നെറ്റില്‍ ഇതിനെ പറ്റി സെര്‍ച്ച്‌ ചെയ്തപ്പോള്‍ മനസ്സിലായാത് ഈ സംഭവത്തിന്‍റെ പേര് Anatta doctrine എന്നാണെന്നാണ്. ഒരു ഫുട്ബോള്‍ ടീമിന്‍റെ ഉപമയൊക്കെ കണ്ടു.
ബുദ്ധിസത്തില്‍ നരകത്തിന്‍റെ opposite എന്താണ്? സ്വര്‍ഗ്ഗവും നരകവുമോന്നും സ്ഥായിയല്ലെന്നും മുകളിലേക്കും താഴെക്കുമൊക്കെ കൈയിലിരുപ്പനുസരിച്ച് പോവാനും വരാനുമൊക്കെ പറ്റും എന്ന് പണ്ട് എവിടെയോ വായിച്ചിട്ടുണ്ട്. ശരിയാണോ?
ശരിയാണെങ്കില്‍ ആത്മാവും ഇല്ല, സ്ഥിരമായ ഒരു സ്വര്‍ഗ്ഗവും നരകവും ഇല്ല എന്നൊക്കെയാണെങ്കില്‍ ഇപ്പറയുന്ന തത്വശാസ്ത്രമൊക്കെ പിന്തുടര്‍ന്ന്‍ ജീവിച്ചിട്ട് എന്താ കാര്യമുള്ളത്‌?

LinkWithin

Related Posts with Thumbnails